അയോധ്യ; നാൾവഴികൾ

മ​ല​യാ​ളി​യാ​യ ഫൈ​സാ​ബാ​ദ് ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് കെ.​കെ.​കെ. നാ​യ​ര്‍ ബാ​ബ​റി മ​സ്ജി​ദ് വ​ള​പ്പ് ഏ​റ്റെ​ടു​ത്ത് അ​യോ​ധ്യ ന​ഗ​ര​സ​ഭ​യു​ടെ റി​സീ​വ​ര്‍ ഭ​ര​ണ​ത്തി​ലാ​ക്കി
Ayodhya Ram temple
Ayodhya Ram temple

1528: മു​ഗ​ള്‍ ച​ക്ര​വ​ര്‍ത്തി​യാ​യ ബാ​ബ​ര്‍ ബാ​ബ​റി മ​സ്ജി​ദ് നി​ര്‍മാ​ണം ന​ട​ത്തി. ബാ​ബ​റി​ന്‍റെ സൈ​ന്യാ​ധി​പ​നാ​യി​രു​ന്ന മീ​ര്‍ ബ​ഖി​യാ​ണ് മ​സ്ജീ​ദ് നി​ര്‍മാ​ണ​ത്തി​ന് മേ​ല്‍നോ​ട്ടം വ​ഹി​ച്ച​ത്.

1853: ക്ഷേ​ത്രം നി​ല​നി​ന്നി​രു​ന്ന സ്ഥ​ല​ത്താ​ണ് പ​ള്ളി പ​ണി​തെ​ന്ന വാ​ദ​വും സം​ഘ​ര്‍ഷ​വും ഉ​ണ്ടാ​യി.

1859: ബ്രി​ട്ടീ​ഷ് സ​ര്‍ക്കാ​ര്‍ പ​ള്ളി​ക്ക് ചു​റ്റു​മ​തി​ല്‍ കെ​ട്ടി. പ​ള്ളി​ക്ക​കം മു​സ്‌​ലിം സ​മു​ധാ​യ​ത്തി​ന് പ്രാ​ർ​ഥി​ക്കാ​നും, മ​തി​ലി​നു പു​റ​ത്തെ വ​ള​പ്പ് ഹി​ന്ദു​ക്ക​ള്‍ക്ക് പ്രാ​ര്‍ഥ​ന​യ്ക്കും ന​ല്‍കി പ്ര​ശ​നം പ​രി​ഹ​രി​ച്ചു.

1885: ക്ഷേ​ത്രം പ​ണി​യാ​ന്‍ സ്ഥ​ലം ന​ല്‍ക​ണ​മെ​ന്ന ര​ഘു​ബീ​ര്‍ ദാ​സ് എ​ന്ന പു​രോ​ഹി​ത​ന്‍റെ ആ​വ​ശ്യം ഫൈ​സാ​ബാ​ദ് ജി​ല്ലാ കോ​ട​തി ത​ള്ളി.

1949: പ​ള്ളി​ക്കു​ള്ളി​ല്‍ രാ​ത്രി​യി​ല്‍ മ​ല​യാ​ളി​യാ​യ ഫൈ​സ​ബാ​ദ് ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് കെ.​കെ.​കെ. നാ​യ​രു​ടെ​യും, ഫൈ​സ​ബാ​ദ് സി​റ്റി മ​ജി​സ്‌​ട്രേ​യ്റ്റ് ഗു​രു ദ​ത്ത് സി​ങ്ങി​ന്‍റെ​യും പി​ന്തു​ണ​യോ​ടെ അ​ഭി​രാം ദാ​സ് എ​ന്ന സ​ന്യാ​സി​യു​ടെ നേ​തൃ​ത്ത്വ​ത്തി​ല്‍ പാ​തി​രാ​ത്രി മ​സ്ജീ​ദി​ന്‍റെ മു​ഖ്യ മീ​നാ​ര​ത്തി​ന് കീ​ഴി​ല്‍ ശ്രീ​രാ​മ വി​ഗ്ര​ഹം സ്ഥാ​പി​ക്കു​ന്നു.

1950: മ​ല​യാ​ളി​യാ​യ ഫൈ​സാ​ബാ​ദ് ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് കെ.​കെ.​കെ. നാ​യ​ര്‍ ബാ​ബ​റി മ​സ്ജി​ദ് വ​ള​പ്പ് ഏ​റ്റെ​ടു​ത്ത് അ​യോ​ധ്യ ന​ഗ​ര​സ​ഭ​യു​ടെ റി​സീ​വ​ര്‍ ഭ​ര​ണ​ത്തി​ലാ​ക്കി. ആ ​സ്ഥ​ലം ആ​വ​ശ്യ​പ്പെ​ട്ട് ഗോ​പാ​ല്‍ സി​ങ് വി​ശാ​ര​ദും പി​ന്നീ​ട് പ​ര​മ​ഹം​സ രാ​മ​ച​ന്ദ്ര​ദാ​സും കോ​ട​തി​യി​ല്‍ ഹ​ര്‍ജി ന​ല്‍കി.

1959: നി​ര്‍മോ​ഹി അ​ഖാ​ഡ​യും മ​സ്ജീ​ദ് ഇ​രി​ക്കു​ന്ന സ്ഥ​ല​ത്ത് പ്രാ​ർ​ഥ​ന ന​ട​ത്ത​ണം എ​ന്ന ആ​വ​ശ്യ​ത്തി​ല്‍ ഹ​ര്‍ജി ന​ല്‍കി.

1961: സ്ഥ​ലം ആ​വ​ശ്യ​പ്പെ​ട്ട് യു​പി സു​ന്നി സെ​ന്‍ട്ര​ല്‍ വ​ഖ​ഫ് ബോ​ര്‍ഡും കോ​ട​തി​യി​ല്‍ എ​ത്തി. ബാ​ബ​റി മ​സ്ജി​ദി​ല്‍ വി​ഗ്ര​ഹ​ങ്ങ​ള്‍ വ​യ്ക്കു​ന്ന​തി​നെ​തി​രെ​യും സു​ന്നി വ​ഖ​ഫ് ബോ​ര്‍ഡ് ഹ​ര്‍ജി സ​മ​ര്‍പ്പി​ച്ചു. പ​ള്ളി​ക്കു ചു​റ്റു​മു​ള്ള സ്ഥ​ലം ശ്മാ​ശ​ന​മാ​യി​രു​ന്നു എ​ന്ന് കാ​ണി​ച്ചാ​യി​രു​ന്നു ഹ​ര്‍ജി.

1981: ബാ​ബ​റി മ​സ്ജീ​ദി​ന്‍റെ സ്ഥ​ലം ആ​വ​ശ്യ​പ്പെ​ട്ട് യു​പി സു​ന്നി സെ​ന്‍ട്ര​ല്‍ വ​ഖ​ഫ് ബോ​ര്‍ഡ് വീ​ണ്ടും കോ​ട​തി​യി​ല്‍ എ​ത്തി.

1984: പ​ള്ളി നി​ല​നി​ല്‍ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​വ​സ്ഥ​വ​കാ​ശ​ത്തി​നാ​യി വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് സം​ഘ​ട​ന രൂ​പീ​ക​രി​ച്ചു. എ​ല്‍ കെ ​അ​ദ്വാ​നി​യാ​യി​രു​ന്നു ഇ​തി​ന്‍റെ നേ​താ​വ്.

1986: ഫെ​ബ്രു​വ​രി 1ന് ​ബാ​ബ​റി മ​സ്ജീ​ദ് ഹി​ന്ദു വി​ശ്വാ​സി​ക​ള്‍ക്കാ​യി തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്ന് ഫൈ​സാ​ബാ​ദ് ജി​ല്ലാ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. അ​ഭി​ഭാ​ഷ​ക​ന്‍ കൊ​ടു​ത്ത ഹ​ര്‍ജി​യി​ല്‍ 24 മ​ണി​ക്കൂ​റി​ന​ക​മാ​ണ് ത​ര്‍ക്ക​ഭൂ​മി തു​റ​ന്നു കൊ​ടു​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ഉ​ത്ത​ര​വ് കി​ട്ടി നാ​ല്‍പ്പ​തു മി​നി​റ്റി​ന​കം ബാ​ബ​റി മ​സ്ജീ​ദി​ന്‍റെ താ​ഴു​ക​ള്‍ തു​റ​ന്നു കൊ​ടു​ക്ക​പ്പെ​ട്ടു. മ​സ്ജീ​ദി​ലെ ഹി​ന്ദു​ക്ക​ളു​ടെ പ്രാ​ർ​ഥ​നാ ച​ട​ങ്ങ് പ​ക​ര്‍ത്താ​ന്‍ ദൂ​ര​ദ​ര്‍ശ​ന്‍ സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് മു​സ്‌​ലീം വി​ഭാ​ഗം ബാ​ബ​റി മ​സ്ജി​ദ് ആ​ക്ഷ​ന്‍ ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചു.

1989: ജൂ​ണ്‍ മാ​സം രാ​മ​ക്ഷേ​ത്ര നി​ര്‍മാ​ണം ബി​ജെ​പി അ​ജ​ൻ​ഡ​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി.

1989 ഓ​ഗ​സ്റ്റ് 14 മ​സ്ജി​ജി​ദി​ന്‍റെ ത​ല്‍സ്ഥി​തി നി​ല​നി​ര്‍ത്ത​ണ​മെ​ന്ന് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി

1989: ഒ​ക്‌​ടോ​ബ​ര്‍ 13 ന് ​ത​ര്‍ക്ക​സ്ഥ​ല​ത്ത് ശി​ലാ​ന്യാ​സം ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്ന നി​യ​മം പാ​ര്‍ലി​മെ​ന്‍റ് പാ​സാ​ക്കി.

1989: ഒ​ക്റ്റോ​ബ​ര്‍ 27 ക്ഷേ​ത്ര നി​ര്‍മാ​ണ​ത്തി​നു​ള്ള പൂ​ജ ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം കോ​ട​തി ത​ള്ളി.

1989: മ​തി​ല്‍ക്കെ​ട്ടി​ന​ക​ത്ത് ത​ര്‍ക്ക​മി​ല്ലാ​ത്ത സ്ഥ​ല​ത്ത് ശി​ലാ​ന്യാ​സം ന​ട​ത്തു​ന്ന​തി​ന് ഹി​ന്ദു​ക്ക​ള്‍ക്ക് പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി അ​നു​മ​തി ന​ല്‍കി.

1989: ന​വം​ബ​ര്‍ 10ന് ​ത​ര്‍ക്ക​മി​ല്ലാ​ത്ത സ്ഥ​ല​ത്ത് രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ ശി​ലാ​ന്യാ​സ ച​ട​ങ്ങ് ന​ട​ന്നു.

1990: ന​വം​ബ​റി​ല്‍ രാ​മ​ക്ഷേ​ത്ര നി​ര്‍മാ​ണ​ത്തി​ന് പി​ന്തു തേ​ടി​യു​ള്ള എ​ല്‍ കെ ​അ​ദ്വാ​നി​യു​ടെ ര​ഥ​യാ​ത്ര ബി​ഹാ​റി​ല്‍ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ പോ​ലീ​സ് ത​ട​യു​ക​യും അ​ദ്വാ​നി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ഉ​ണ്ടാ​യി. ഇ​തി​നെ​ത്തു​ട​ര്‍ന്ന് വി ​പി സി​ങ് മ​ന്ത്രി​സ​ഭ​യ്ക്കു​ള്ള പി​ന്തു​ണ ബി​ജെ​പി പി​ന്‍വ​ലി​ച്ചു. ആ​രാ​ധ​ന​യ്ക്കാ​യി ത​ര്‍ക്ക​ഭൂ​മി തു​റ​ന്നു​കൊ​ടു​ത്തി​ല്ലെ​ങ്കി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്ന് ദി​ഗം​ബ​ര്‍ അ​കാ​സ​യു​ടെ മേ​ധാ​വി രാ​മ​ച​ന്ദ്ര​പ​ര​മ​ഹം​സ ഭീ​ഷ​ണി മു​ഴ​ക്കി.

1991: ഉ​ത്ത​ര്‍പ്ര​ദേ​ശ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി വ​ന്‍ വി​ജ​യം നേ​ടി ക​ല്ല്യാ​ണ്‍ സി​ങ് സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി.

1991: ഒ​ക്റ്റോ​ബ​ര്‍ 19 ന് ​യു​പി സ​ര്‍ക്കാ​ര്‍ മ​സ്ജി​ദ് നി​ല്‍ക്കു​ന്ന​ത് ഉ​ള്‍പ്പെ​ടെ 2.77 ഏ​ക്ക​ര്‍ വി​വാ​ദ സ്ഥ​ലം ഏ​റ്റെ​ടു​ത്തു.

1992: മാ​ര്‍ച്ച് മാ​സം ഏ​റ്റെ​ടു​ത്ത 42.09 ഏ​ക്ക​ര്‍ ഭൂ​മി രാ​മ​ക​ഥാ പാ​ര്‍ക്ക് നി​ര്‍മി​ക്കാ​ന്‍ യു​പി സ​ര്‍ക്കാ​ര്‍ രാ​മ​ജ​ന്മ​ഭൂ​മി ന്യാ​സി​നു വി​ട്ടു​കൊ​ടു​ത്തു. അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ത​ര്‍ക്ക​ഭൂ​മി​യി​ല്‍ പു​തി​യ​താ​യി യാ​തൊ​രു നി​ര്‍മാ​ണ​വും പ​ടി​ല്ലെ​ന്ന് ഉ​ത്ത​ര​വി​റ​ക്കി. എ​ന്നാ​ല്‍ ക​ല്ല്യാ​ണ്‍ സി​ങ് രാ​മ​ക്ഷേ​ത്ര നി​ര്‍മാ​ണ​ത്തെ പ​ര​സ്യ​മാ​യി പി​ന്തു​ണ​ച്ചു.

1992: ഡി​സം​ബ​ര്‍ 6 ക​ര്‍സേ​വ​ക​ര്‍ ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍ത്തു. രാ​ജ്യ​വ്യാ​പ​ക​മാ​യി വ​ര്‍ഗീ​യ ക​ലാ​പം. പി.​വി. ന​ര​സിം​ഹ റാ​വു സ​ര്‍ക്കാ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ചു.

1992: ഡി​സം​ബ​ര്‍ 16, ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍ത്ത് 10 ദി​വ​സം ക​ഴി​ഞ്ഞ് ന​ര​സിം​ഹ റാ​വു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ണ്‍ഗ്ര​സ് സ​ര്‍ക്കാ​ര്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ന്നു. ജ​സ്റ്റി​സ് ലി​ബെ​ര്‍ഹാ​ന്‍ അ​ധ്യ​ക്ഷ​നാ​യ ക​മീ​ഷ​ന് അ​ന്വേ​ഷ​ണ ചു​മ​ത​ല.

1993: ജ​ന​വ​രി 7 ന് ​അ​യോ​ധ്യ​യി​ലെ ത​ര്‍ക്ക സ്ഥ​ല​മു​ള്‍പ്പെ​ടെ 67.7 ഏ​ക്ക​ര്‍ ഏ​റ്റെ​ടു​ക്കാ​ന്‍ കേ​ന്ദ്ര ഓ​ര്‍ഡി​ന​ന്‍സ്.

1993: ഏ​പ്രി​ല്‍ 3 അ​യോ​ധ്യ ത​ര്‍ക്ക ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ നി​യ​മം (അ​ക്വി​സി​ഷ​ന്‍ ഓ​ഫ് സെ​ര്‍ട്ട​ന്‍ ഏ​രി​യ അ​റ്റ് അ​യോ​ധ്യ ആ​ക്റ്റ്) പാ​സാ​ക്കി.

1994: ഒ​ക്റ്റോ​ബ​ര്‍ 24 ഭൂ​മി കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത ന​ട​പ​ടി സു​പ്രീം കോ​ട​തി ശ​രി​വ​ച്ചു.

2003: മാ​ര്‍ച്ച് 12 കോ​ട​തി നി​ര്‍ദ്ദേ​ശ​പ്ര​കാ​രം ത​ര്‍ക്ക​ഭൂ​മി കു​ഴി​ച്ചു പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.

2003: മാ​ര്‍ച്ച് 31ന് ​ത​ര്‍ക്ക​ര​ഹി​ത സ്ഥ​ല​ത്ത് മ​ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു​ള്ള നി​രോ​ധ​നം നീ​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ സ​മ?​പ്പി​ച്ച ഹ​ര്‍ജി സു​പ്രീം കോ​ട​തി ത​ള്ളി.

2003: ഓ​ഗ​സ്ത് 22 പ​ള്ളി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ക്കു താ​ഴെ പ​ത്താം നൂ​റ്റാ​ണ്ടി​ല്‍ പ​ണി​ക​ഴി​പ്പി​ച്ച​തെ​ന്നു ക​രു​തു​ന്ന ക്ഷേ​ത്ര അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യെ​ന്ന റി​പ്പോ​ര്‍ട്ട് പു​രാ​വ​സ്തു ഗ​വേ​ഷ​ക​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ച്ചു.

2003 ഓ​ഗ​സ്ത് 31 ഈ ​റി​പ്പോ​ര്‍ട്ടി​നെ​തി​രെ അ​വ​കാ​ശ​വാ​ദ​വു​മാ​യി മു​സ്‌​ലീം വ്യ​ക്തി​നി​യ​മ ബോ?​ഡ് രം​ഗ​ത്തെ​ത്തി.

2009: ജൂ​ണ്‍, ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ട് ലി​ബെ​ര്‍ഹാ​ന്‍ ക​മീ​ഷ​ന്‍ സ​മ​ര്‍പ്പി​ക്കു​ന്നു. ബി​ജെ​പി നേ​താ​ക്ക​ളു​ടെ പ​ങ്കി​നെ​പ്പ​റ്റി പ​രാ​മ​ര്‍ശി​ച്ച റി​പ്പോ​ര്‍ട്ടി​നെ തു​ട​ര്‍ന്ന് പാ​ര്‍ലി​മെ​ന്‍റി​ല്‍ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ച്ചു.

2010: സെ​പ്തം​ബ​ര്‍ 28, കേ​സി​ല്‍ വി​ധി പ​റ​യാ​ന്‍ അ​ല​ഹ​ബാ​ദ് കോ​ട​തി​യോ​ട് സു​പ്രീം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു

2010: സെ​പ്തം​ബ​ര്‍ 30, ത​ര്‍ക്ക​ത്തി​ലു​ള്ള 2.77 എ​ക്ക​ര്‍ ഭൂ​മി തു​ല്ല്യ​മാ​യ മൂ​ന്ന് ഭാ​ഗ​മാ​യി വി​ഭ​ജി​ച്ച് മൂ​ന്ന ക​ക്ഷി​ക​ള്‍ക്കും ന​ല്‍ക​ണ​മെ​ന്ന് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ല​ക്‌​നൗ ബെ​ഞ്ചി​ന്‍റെ ഭൂ​രി​പ​ക്ഷ വി​ധി. താ​ത്കാ​ലി​ക ക്ഷേ​ത്ര​മു​ള്ള​തും വി​ഗ്ര​ഹ​ങ്ങ​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള​തു​മാ​യ സ്ഥ​ലം ഹി​ന്ദു​ക്ക​ള്‍ക്കും രാ​മ ഛബൂ​ത്ര (പീ​ഠം) സീ​ത ര​സോ​യി (സീ​ത​യു​ടെ അ​ടു​ക്ക​ള) തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ള്‍ നി​ര്‍മോ​ഹി അ​ഖാ​ഡ​യ്ക്കും ല​ഭി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

2011 മേ​യ് 9 ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്തു.

2017: മാ​ര്‍ച്ച് 21, വി​ഷ​യം കോ​ട​തി​ക്കു പു​റ​ത്ത് പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്നു സു​പ്രീം കോ​ട​തി​യു​ടെ വാ​ക്കാ​ലു​ള്ള നി​ര്‍ദ്ദേ​ശം.

2019: ജ​നു​വ​രി 8, കേ​സ് കേ​സ് കേ​ള്‍ക്കാ​ന്‍ സു​പ്രീം കോ​ട​തി അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് രൂ​പീ​ക​രി​ച്ചു,

2019: ജ​നു​വ​രി 29, അ​യോ​ധ്യ​യി​ല്‍ ഏ​റ്റെ​ടു​ത്ത ഭൂ​മി​യി​ല്‍ ത​ര്‍ക്ക​ത്തി​ലി​ല്ലാ​ത്ത 67.39 ഏ​ക്ക​ർ ഭൂ​മി രാ​മ​ജ​ന്മ​ഭൂ​മി ന്യാ​സ് ഉ​ള്‍പ്പെ​ടെ​യു​ള്ള ഉ​ട​മ​ക​ള്‍ക്ക് തി​രി​കെ ന​ല്‍കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി​യി​ല്‍ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​പേ​ക്ഷ.

2019: മാ​ര്‍ച്ച് 8, മ​ധ്യ​സ്ഥ ച​ര്‍ച്ച​യ്ക്ക് സു​പ്രീം കോ​ട​തി മൂ​ന്നം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ചു. ജ​സ്റ്റീ​സ് എ​ഫ് എം ​ഇ​ബ്രാ​ഹിം ഖ​ലീ​ഫു​ല്ല അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യി​ല്‍ ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ര്‍, അ​ഭി​ഭാ​ഷ​ക​ന്‍ ശ്രീ​റാം പു​ഞ്ച എ​ന്നി​വ​രും അം​ഗ​ങ്ങ​ള്‍.

2019: ഏ​പ്രി​ല്‍ 9, ത​ര്‍ക്ക​ത്തി​ലി​ല്ലാ​ത്ത ഭൂ​മി രാ​മ​ജ​ന്മ​ഭൂ​മി ന്യാ​സി​ന് തി​രി​കെ ന​ല്‍കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര ആ​വ​ശ്യം അം​ഗീ​ക​രി​ക്ക​രു​തെ​ന്ന് നി​ര്‍മോ​ഹി അ​ഖാ​ഡ.

2019: ഓ​ഗ​സ്റ്റ് 1 ച​ര്‍ച്ച​ക​ള്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് സു​പ്രീം കോ​ട​തി​ക്ക് മ​ധ്യ​സ്ഥ സ​മി​തി​യു​ടെ റി​പ്പോ​ര്‍ട്ട്.

2019: ഓ​ഗ​സ്റ്റ് 2 ബാ​ബ​റി മ​സ്ജീ​ദ് രാ​മ​ജ​ന്മ​ഭൂ​മി ത​ര്‍ക്ക കേ​സി​ല്‍ ആ​റാം തി​യ​തി മു​ത​ല്‍ തു​ട​ര്‍ച്ച​യാ​യി വാ​ദം കേ​ള്‍ക്കാ​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ തീ​രു​മാ​നം.

2019: ഒ​ക്റ്റോ​ബ​ര്‍ 16, നാ​ല്‍പ​തു ദി​വ​സ​ത്തെ വാ​ദം അ​വ​സാ​നി​ച്ചു.

2019: ന​വം​ബ​ര്‍ 9 അ​യോ​ധ്യ ബാ​ബ​റി മ​സ്ജീ​ദ് രാ​മ​ജ​ന്മ​ഭൂ​മി ത​ര്‍ക്ക കേ​സി​ല്‍ വി​ധി.

2020: ഓ​ഗ​സ്റ്റ് 5 രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ല്‍

2024: ജ​നു​വ​രി 22ന് ​രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com