ഓരോ ജീവനും വിലപ്പെട്ടത്: ഡല്‍ഹി അഗ്നിശമന സേന രക്ഷിച്ചത് 4000 പക്ഷികളെ

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു നടക്കുന്ന പട്ടം പറത്തല്‍ മത്സരമാണു പക്ഷികളുടെ സ്വാതന്ത്ര്യത്തിനു വിലങ്ങിടുന്നതും, ജീവന്‍ അപകടത്തിലാക്കുന്നതും
ഓരോ ജീവനും വിലപ്പെട്ടത്: ഡല്‍ഹി അഗ്നിശമന സേന രക്ഷിച്ചത് 4000 പക്ഷികളെ
Updated on

ഡൽഹി : കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാനും, മരത്തിന്‍റെ ഉയരത്തില്‍ കയറിയ പൂച്ചയെ തിരികെയിറക്കാനുമൊക്കെ അഗ്നി ശമന സേനയുടെ സേവനം പ്രയോജനപ്പെടുത്തുന്ന വാര്‍ത്തകള്‍ പുറത്തുവരാറുണ്ട്. ഓരോ ജീവനും വിലപ്പെട്ടതാണെന്നു തിരിച്ചറിഞ്ഞു കൊണ്ടാണ് സേനയുടെ സേവനങ്ങള്‍. ഡല്‍ഹി അഗ്നിശമന സേനയും വ്യത്യസ്തമല്ല. പോയവര്‍ഷം ഡല്‍ഹി അഗ്നിശമന സേന രക്ഷിച്ചതു നാലായിരത്തിലധികം പക്ഷികളെയാണ്. കൂടാതെ അപകത്തില്‍പ്പെട്ട മൂവായിരത്തോളം മൃഗങ്ങള്‍ക്കു നേരെയും രക്ഷയുടെ കരങ്ങള്‍ നീട്ടി. ഡല്‍ഹി ഫയര്‍ സര്‍വീസസ് പുറത്തുവിട്ട കണക്കുകളിലാണ് കാരുണ്യത്തിന്‍റെ കഥ നിറയുന്നത്.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു നടക്കുന്ന പട്ടം പറത്തല്‍ മത്സരമാണു പക്ഷികളുടെ സ്വാതന്ത്ര്യത്തിനു വിലങ്ങിടുന്നതും, ജീവന്‍ അപകടത്തിലാക്കുന്നതും. മരത്തിലും മറ്റും ശേഷിക്കുന്ന പട്ടത്തിന്‍റെ നൂലുകളില്‍ കുടുങ്ങി അപകടത്തില്‍പെടുന്ന പക്ഷികളാണേറെയും. തത്ത, പ്രാവ്, കാക്ക എന്നിവയാണ് അപകടത്തില്‍പെടുന്ന പക്ഷികളില്‍ അധികവും. മൃഗങ്ങളില്‍ പശുവിനെയും നായയെയും പാമ്പിനെയും വരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 

രക്ഷ തേടിയുള്ള 28,499 ഫോണ്‍ കോളുകളാണ് പോയവര്‍ഷം അഗ്നിശമന സേനയ്ക്കു ലഭിച്ചത്. ഇതില്‍ 16,500 കേസുകള്‍ തീപിടുത്തവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. സ്വന്തം ചുമതലയുടെ പരിധിക്കപ്പുറത്തും കടന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടെന്നു പറയുന്നു ഡല്‍ഹി ഫയര്‍ സര്‍വീസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ്. 

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com