തൊഴിലാളികൾക്ക് 'സാഡ് ലീവ്' നൽകി ചൈനീസ് സ്ഥാപനം

തൊഴിലാളുകളുടെ മാനസികരോഗ്യം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ അവധി നൽകുന്നത്
തൊഴിലാളികൾക്ക്  'സാഡ് ലീവ്' നൽകി ചൈനീസ് സ്ഥാപനം

തുടർച്ചയായ ജോലിയെടുപ്പ് നമ്മളെ പലപ്പോളും മടുപ്പിക്കാറുണ്ടല്ലേ. സമ്മർദത്തിൽ മുങ്ങി ഒന്നിനും പറ്റാതെ ആശയക്കുഴപ്പത്തിലാണോ. എങ്കിൽ നിങ്ങൾക്ക് സാഡ് ലീവ് അഥവാ ദുഃഖം തീർക്കാനുള്ള അവധിയെടുക്കാം. ഇതിനായി മേലധികാരിയുടെ അനുവാദം ആവശ്യമില്ല. ചൈനയിലാണ് ഇത്തരത്തിൽ പുതിയ തരത്തിലുള്ള അവധി പ്രഖ്യാപനം. ചൈനയിലെ സൂപ്പർമാർക്കറ്റ് ശൃംഖലയായ ഫാറ്റ് ഡോംങ് ലായ് എന്ന സ്ഥാപനമാണ് അവധി നൽകുന്നത്.

തൊഴിലാളുകളുടെ മാനസികരോഗ്യം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ അവധി നൽകുന്നത്. ഇതിലൂടെ അവർ സന്തുഷ്ടരാവുകയും ജോലിയിലെ പ്രവർത്തന ക്ഷമത വർധിക്കുകയും ചെയ്യുന്നു. മാത്രമല്ല കമ്പനി തൊഴിലാളികളെ മനസിലാക്കുന്നുണ്ടെന്നും അവർക്ക് പിന്തുണയായി കൂടെയുണ്ടാകുമെന്ന തോന്നൽ ഉളവാക്കുകയും ചെയ്യുന്നെന്ന് ഫാറ്റ് ഡോങിന്‍റെ ഉടമ യു ഡോങ് ലായ് പറഞ്ഞു.

അവധി ഏത് ദിവസമെടുക്കണമെന്ന് തീരുമാനമെടുക്കാനുള്ള അവകാശം തൊഴിലാളികൾക്ക് ഉണ്ടായിരിക്കുന്നതാണ്. നിരവധി തൊഴിലാളി ക്ഷേമ പരിപാടികളാണ് ഫാറ്റ് ഡോങ് ലായി നടത്തിവരുന്നത്. തൊഴിലാളികൾക്ക് വിദേശ വെക്കേഷൻ സൗകര്യം നൽകിയത് വാർത്തകളിലിടം നേടിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com