

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.
തിരുവനന്തപുരം: ക്രിസ്മസ് - പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും അടക്കം വൈദ്യുത നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും ഒരുക്കുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ചീഫ് ഇലക്‌ട്രിക്കൽ ഇൻസ്‌പെക്റ്റർ അറിയിച്ചു.
അപകടം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
നക്ഷത്ര വിളക്കുകളുടെയും ദീപാലങ്കാരങ്ങളുടെയും ജോലികൾ ലൈസൻസുള്ള വ്യക്തികളെക്കൊണ്ടു മാത്രം ചെയ്യിക്കുക.
നക്ഷത്രദീപാലങ്കാരങ്ങളുടെ വയർ കുട്ടികളുടെ കൈയെത്താത്ത ദൂരത്ത് സ്ഥാപിക്കണം.
ഇൻസുലേഷൻ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, കൂട്ടിയോജിപ്പിച്ചതോ, കാലഹരണപ്പെട്ടതോ ആയ വയറുകൾ ഉപയോഗിക്കരുത്.
ഐഎസ്ഐ ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രമേ ഉപയോഗിക്കാവൂ.
കണക്റ്ററുകൾ ഉപയോഗിച്ചു മാത്രമേ വയറുകൾ കൂട്ടി യോജിപ്പിക്കാവൂ. ജോയ്ന്‍റുകൾ പൂർണമായും ഇൻസുലേറ്റ് ചെയ്തിരിക്കണം.
ഗ്രില്ലുകൾ ഇരുമ്പു കൊണ്ടുള്ള വസ്തുക്കൾ, ലോഹനിർമിത ഷീറ്റുകൾ എന്നിവയിലൂടെ വയറുകൾ വലിക്കാതിരിക്കുക.
വീടുകളിലെ എർത്തിങ് സംവിധാനം കാര്യക്ഷമമാക്കുക.