
തലയില്‍ വീണൊരു ആപ്പിള്‍ തലവര മാറ്റിയതും, ഭൂഗുരുത്വാകര്‍ഷം കണ്ടെത്തിയതുമൊക്കെ ശാസ്ത്രം പാടിപ്പതിഞ്ഞ കഥയാണ്. ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചതാരെന്ന ചോദ്യത്തിന്, തലമുറകള്‍ ഐസക്ക് ന്യൂട്ടണ്‍ എന്ന ഉത്തരം ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു സാധ്യതയുടെ ഭൂപടം നിരത്തുന്നുണ്ട് ഒരു പഠനം. ഐസക്ക് ന്യൂട്ടനു മുമ്പേ ലിയനാര്‍ഡോ ഡാവിഞ്ചി ഭൂഗുരുത്വാകര്‍ഷണം കണ്ടെത്തിയിരുന്നുവത്രേ. കടുകുമണി വ്യത്യാസത്തില്‍ ഗുരുതാകര്‍ഷണത്തിന്‍റെ ക്രെഡിറ്റ് ന്യൂട്ടണിലേക്കു പോവുകയായിരുന്നു, ഒരു പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.
അടുത്തിടെ ഡിജിറ്റലൈസ് ചെയ്ത ഡാവിഞ്ചിയുടെ കൈയെഴുത്ത് പ്രതികളും, രേഖകളുമൊക്കെ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. ഒരു ജാറില്‍ നിന്നും മണല്‍ താഴേക്ക് പതിപ്പിച്ചുള്ള പരീക്ഷണവും ഡാവിഞ്ചി നടത്തിയിരുന്നു. ഭൂഗുരുത്വാകര്‍ഷണത്തിന്‍റെ രഹസ്യങ്ങള്‍ ചുരുളഴിക്കാനുള്ള നിരവധി പരീക്ഷണങ്ങള്‍ ഡാവിഞ്ചി നടത്തിയിരുന്നതായി അദ്ദേഹത്തിന്‍റെ എഴുത്തില്‍ നിന്നും വരകളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ഗുരുത്വാകര്‍ഷണം കണ്ടെത്തുന്നതിന്‍റെ തൊട്ടരികില്‍ വരെ അദ്ദേഹം എത്തിയിരുന്നുവെന്നാണ് ആ കുറിപ്പുകളില്‍ നിന്നു വ്യക്തമാക്കുന്നത്.
ഇറ്റാലിയന്‍ ചിത്രകാരന്‍ എന്നതിനപ്പുറം ശാസ്ത്രജ്ഞനും ശില്‍പ്പിയുമൊക്കെയായിരുന്നു ലിയനാര്‍ഡോ ഡാവിഞ്ചി. ഐസക്ക് ന്യൂട്ടണ്‍ ജീവിച്ചിരുന്ന കാലത്തിനു ഒരു നൂറ്റാണ്ട് മുമ്പായിരുന്നു ഡാവിഞ്ചിയുടെ കാലഘട്ടം. പതിനാറാം നൂറ്റാണ്ടിലെ ഈ പ്രതിഭ ഗുരുത്വാകര്‍ഷണത്തിന്‍റെ ശാസ്ത്രരഹസ്യങ്ങള്‍ വ്യക്തമാക്കുന്ന നിരവധി പഠനങ്ങളുമായി മുമ്പോട്ടു പോയിരുന്നുവെന്നാണ് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്.