നായികമാരുടെ ക്രഷ്

ധര്‍മേന്ദ്രയുടെ ആദ്യ ഭാര്യ പ്രകാശ് കൗറാണ്

dharmendra special story

ധർമേന്ദ്ര

Updated on

ധർമേന്ദ്രയുടെ വ്യക്തിപ്രഭാവത്തിൽ മയങ്ങിയ നായികമാർ ഏറെ. അമിതാഭ് ബച്ചനെ വിവാഹം കഴിച്ച് ജയ ബച്ചനായി മാറിയ പ്രമുഖ നടി ജയ ഭാദുരി തനിക്കു ധര്‍മേന്ദ്രയോട് പ്രണയമുണ്ടായിരുന്നെന്ന് ഒരിക്കല്‍ ഹേമമാലിനിയുടെ മുന്നില്‍ വച്ചു തന്നെ പറഞ്ഞിരുന്നു. ജയ ബച്ചനും ഹേമമാലിനിയും പിന്നീട് "കോഫി വിത്ത് കരണ്‍' എന്ന ജനപ്രിയ ടോക്ക് ഷോയില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടപ്പോഴും ധര്‍മേന്ദ്രയോടുണ്ടായിരുന്ന ഇഷ്ടം ജയ വെളിപ്പെടുത്തി. ധര്‍മേന്ദ്രയെ ഒരു ഗ്രീക്ക് ദൈവം എന്നാണ് അന്ന് ജയ വിശേഷിപ്പിച്ചത്.

ധര്‍മേന്ദ്രയുടെ ആദ്യ ഭാര്യ പ്രകാശ് കൗറാണ്. 1954ല്‍ വെറും 19 വയസ് ഉള്ളപ്പോഴാണു പ്രകാശ് കൗറിനെ ധര്‍മേന്ദ്ര വിവാഹം കഴിച്ചത്. ഇവരുടെ മക്കളാണ് പ്രമുഖ അഭിനേതാക്കളായ സണ്ണി ഡിയോളും ബോബി ഡിയോളും. വിജേത, അജീത എന്നീ മക്കളുമുണ്ട്.

1970ല്‍ "തും ഹസീന്‍ മേന്‍ ജവാന്‍റെ' സെറ്റില്‍ വച്ചാണു ധര്‍മേന്ദ്രയും പിന്നീട് അദ്ദേഹത്തിന്‍റെ ഭാര്യയായി മാറിയ "ഡ്രീം ഗേൾ' ഹേമമാലിനിയും ആദ്യമായി കണ്ടുമുട്ടിയത്. സീത ഔര്‍ ഗീത, ഷോലെ, ജുഗ്‌നു, ഡ്രീം ഗേള്‍ തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ചു.

ധര്‍മേന്ദ്രയുടെ പ്രശസ്തി കുതിച്ചുയര്‍ന്നതോടെ അദ്ദേഹത്തിന്‍റെ ജീവിതവും പൊതുജനശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരുന്നു. ഷോലെയിൽ ഹേമമാലിനിയുമായുള്ള ധര്‍മേന്ദ്രയുടെ രസതന്ത്രം ഒരു യഥാര്‍ഥ പ്രണയമായി പരിണമിച്ചു. 1980ല്‍ ധര്‍മേന്ദ്ര ഹേമയെ ഒരു സ്വകാര്യ ചടങ്ങില്‍ വിവാഹം കഴിച്ചു. അത് പക്ഷേ വിവാദങ്ങള്‍ക്കു കാരണമായി. ഇതെല്ലാം നേരിട്ടിട്ടും ആദ്യ ഭാര്യയായ പ്രകാശ് കൗര്‍ ധർമേന്ദ്രയുമായുള്ള ഊഷ്മളമായ ബന്ധം നിലനിര്‍ത്തിപ്പോന്നു. ഹേമയോട് തനിക്ക് ഒരു നീരസവുമില്ലെന്നും ധര്‍മേന്ദ്രയുടെ സന്തോഷമാണ് ഏറ്റവും പ്രധാനമെന്നും പ്രകാശ് കൗര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com