അവയവദാനത്തിന്‍റെ മഹത്വം നഷ്ടമാക്കരുത്

ഇറാനെ കേന്ദ്രീകരിച്ചുകെണ്ടാണ് റാക്കറ്റ് പ്രവർത്തിക്കുന്നത്
അവയവദാനത്തിന്‍റെ മഹത്വം നഷ്ടമാക്കരുത്

നിയമത്തിനുള്ളിൽ നിന്നുകൊണ്ടുള്ള അവയവമാറ്റം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. അത്തരത്തിലുള്ള ധാരാളം സംഭവങ്ങൾ അഭിനന്ദനീയമായ വിധത്തിൽ കേരളത്തിൽ നടക്കുന്നുണ്ട്. ഫാ. ഡേവിസ് ചിറമേലിനെപോലുള്ള വൈദിക ശ്രേഷ്ഠർ ഈ രംഗത്ത് സ്തുത്യർഹമായ സേവനമാണ് ചെയ്യുന്നതെന്ന കാര്യം വിസ്മരിക്കാൻ കഴിയില്ല.

എന്നാൽ അതൊരു കച്ചവടമായി മാറരുത്. അടുത്ത ദിവസം കൊച്ചി വിമാനത്താവളത്തിൽ ഈ റാക്കറ്റിൽപെട്ടയാളെ അറസ്റ്റ് ചെയ്തത് വല്ലാത്ത ഭയപ്പാടാണ് പൊതു സമൂഹത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. ഇറാനെ കേന്ദ്രീകരിച്ചുകെണ്ടാണ് റാക്കറ്റ് പ്രവർത്തിക്കുന്നത്.

യുഎൻ ആംഗത്വമുള്ള രാജ്യങ്ങളിൽ നിയമം മൂലം അവയവ കച്ചവടം അനുവദിച്ചിരിക്കുന്ന രാജ്യം ഇറാനാണ്. വൃക്ക, കരൾ തുടങ്ങി 24-ഓളം അവയവങ്ങൾ ദാതാവിന്‍റെ സമ്മതത്തോടെ മാറ്റി വയ്ക്കുവാനും അവിടെ ഒരു കച്ചവട സമ്പ്രദായം കൊണ്ടു വരാനും ഇറാൻ അനുവദിക്കുന്നുണ്ട്. അവയവ മാറ്റം ഒരു ദാനമാക്കുന്നതിനു പകരം കച്ചവടമായി മാറിയാൽ ധാരാളം ക്രിമിനൽ സ്വഭാവമുള്ള സംഭവങ്ങൾ രാജ്യത്ത് ഉടലെടുക്കും. ഇത്തരം കച്ചവടത്തിൽ ഇന്ത്യയിലെ ഗ്രാമങ്ങളിലെ പാവപ്പെട്ട ജനങ്ങൾ അറിയാതെ പെട്ടുപോകും എന്നൊരു ആശങ്ക കൂടിയുണ്ട്.

യുഎൻ സഖ്യരാജ്യവും ഇന്ത്യയുടെ സൗഹൃദ രാഷ്ട്രവുമാണ് ഇറാൻ. മാത്രമല്ല, അടുത്ത കാലത്ത് ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ട സാഹചര്യത്തിൽ, ഇന്ത്യയിൽ ആരംഭിച്ചുട്ടുള്ള അവയവ റാക്കറ്റിന്‍റെ അന്വേഷണം സ്വാഭാവികമായും നീണ്ടു പോകാൻ സാധ്യതയുണ്ട്.

റാക്കറ്റിൽ പ്രവർത്തിക്കുന്നവർ വലിയ സാമ്പത്തിക ശേഷിയുള്ളവരും ഉദ്യോഗതലത്തിലും രാഷ്ട്രീയ തലത്തിലും സ്വാധീനമുള്ളവരുമാണ്. അതുകൊണ്ട് വളരെ ശ്രദ്ധയോടും, വ്യക്തമായ ദിശാബോദത്തോടും സൂക്ഷിച്ചുള്ള നയതന്ത്രമാർഗ്ഗങ്ങളിലൂടെയും വേണം കേസ് കൈകാര്യം ചെയ്യാൻ.

രക്തദാനം പോലെ മഹത്വമേറിയതാണ് അവയവദാനവും. അപകടത്തിൽപെട്ടവരുടെയും ചികിത്സയിലൂടെ രക്ഷപെടുത്താൻ കഴിയാത്തവരുടെയും ആര്യോഗ്യമുള്ള അവയവങ്ങൾ നിലവിലെ നിയമങ്ങൾക്കനുസൃതമായി മാറ്റിവയ്ക്കുന്നതിൽ തെറ്റില്ല. മറിച്ച് അതൊരു കച്ചവടമായി മാറിയാൽ അവയവദാനത്തിന്‍റെ മഹത്വം നഷ്ടപ്പെടുന്നതോടൊപ്പം വലിയ സാമൂഹികദുരന്തങ്ങൾക്കും ഇത് കാരണമാവും എന്നാണ് ജോത്സ്യന്‍റെ അഭിപ്രായം.

Trending

No stories found.

Latest News

No stories found.