ഇ​​​​​ഡി പി​​​​​ടി​​​​​ക്കു​​​​​ന്ന സം​​​സ്ഥാ​​​ന മ​​​​​ന്ത്രി​​​​​മാ​​​​​ർ...!

ഡൽഹിയിലും പശ്ചിമ ബംഗാളിലും മഹാരാഷ്ട്രയിലും അധികാരക്കസേരയിലിരിക്കുമ്പോൾ തന്നെ മന്ത്രിമാർ അറസ്റ്റിലായി
ഇ​​​​​ഡി പി​​​​​ടി​​​​​ക്കു​​​​​ന്ന സം​​​സ്ഥാ​​​ന മ​​​​​ന്ത്രി​​​​​മാ​​​​​ർ...!
Updated on

#ഇ.ആർ. വാരിയർ

പ്ര​​​​​​​തി​​​​​​​പ​​​​​​​ക്ഷ നേ​​​​​​​താ​​​​​​​ക്ക​​​​​​​ൾ​​​​​​​ക്കെ​​​​​​​തി​​​​​​​രാ​​​​​​​യ കേ​​​​​​​ന്ദ്ര അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണ ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​ക​​​​​​​ളു​​​​​​​ടെ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ രാ​​​​​​​ഷ്ട്രീ​​​​​​​യ ല​​​​​​​ക്ഷ്യ​​​​​​​ത്തോ​​​​​​​ടെ​​​​​​​യാ​​​​​ണെ​​​​​ന്ന ആ​​​​​​​രോ​​​​​​​പ​​​​​​​ണം ന​​​​​​​രേ​​​​​​​ന്ദ്ര മോ​​​​​​​ദി സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ കേ​​​​​​​ൾ​​​​​​​ക്കാ​​​​​​​ൻ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യി​​​​​​​ട്ട് നാ​​​​​​​ളേ​​​​​​​റെ​​​​​​​യാ​​​​​​​യി. വി​​​​​​​വി​​​​​​​ധ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​യി നി​​​​​​​ര​​​​​​​വ​​​​​​​ധി പ്ര​​​​​​​തി​​​​​​​പ​​​​​​​ക്ഷ നേ​​​​​​​താ​​​​​​​ക്ക​​​​​​​ൾ കേ​​​​​​​ന്ദ്ര ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​ക​​​​​​​ളു​​​​​​​ടെ കേ​​​​​​​സു​​​​​​​ക​​​​​​​ളി​​​​​​​ൽ കു​​​​​​​ടു​​​​​​​ങ്ങി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. ഇ​​​​​​​തി​​​​​​​ൽ സം​​​​​​​സ്ഥാ​​​​​​​ന സ​​​​​​​ർ​​​​​​​ക്കാ​​​​​​​രു​​​​​​​ക​​​​​​​ളി​​​​​​​ലെ മ​​​​​​​ന്ത്രി​​​​​​​മാ​​​​​​​രു​​​​​​​മു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു എ​​​​​​​ന്ന​​​​​​​താ​​​​​​​ണു ശ്ര​​​​​​​ദ്ധേ​​​​​​​യ​​​​​​​മാ​​​​​​​യി​​​​​​​ട്ടു​​​​​​​ള്ള​​​​​​​ത്. ഡ​​​​​​​ൽ​​​​​​​ഹി​​​​​​​യി​​​​​​​ലും പ​​​​​​​ശ്ചി​​​​​​​മ ബം​​​​​​​ഗാ​​​​​​​ളി​​​​​​​ലും മ​​​ഹാ​​​രാ​​​ഷ്ട്ര​​​യി​​​ലും അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​ക്ക​​​​​​​സേ​​​​​​​ര​​​​​​​യി​​​​​​​ലി​​​​​​​രി​​​​​​​ക്കു​​​​​​​മ്പോ​​​​​​​ൾ ത​​​​​​​ന്നെ മ​​​​​​​ന്ത്രി​​​​​​​മാ​​​​​​​ർ അ​​​​​​​റ​​​​​​​സ്റ്റി​​​​​​​ലാ​​​​​​​യി.

ഡ​​​ൽ​​​ഹി​​​യി​​​ൽ അ​​​​​​​ര​​​​​​​വി​​​​​​​ന്ദ് കെ​​​​​​​ജ​​​​​​​രി​​​​​​​വാ​​​​​​​ൾ സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ൽ മ​​​​​​​ന്ത്രി​​​​​​​മാ​​​​​​​രാ​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​മ്പോ​​​​​​​ഴാ​​​​​​​ണ​​​​​​​ല്ലോ സ​​​​​​​ത്യേ​​​​​​​ന്ദ​​​​​​​ർ ജ​​​​​​​യി​​​​​​​നും മ​​​​​​​നീ​​​​​​​ഷ് സി​​​​​​​സോ​​​​​​​ദി​​​​​​​യ​​​​​​​യും കേ​​​​​​​ന്ദ്ര ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​ക​​​​​​​ളു​​​​​​​ടെ പി​​​​​​​ടി​​​​​​​യി​​​​​​​ലാ​​​​​​​വു​​​​​​​ന്ന​​​​​​​ത്. പ​​​​​​​ശ്ചി​​​​​​​മ ബം​​​​​​​ഗാ​​​​​​​ളി​​​​​​​ൽ വ്യ​​​​​​​വ​​​​​​​സാ​​​​​​​യ മ​​​​​​​ന്ത്രി​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​പ്പോ​​​​​​​ഴാ​​​​​​​ണ് മ​​​​​​​മ​​​​​​​ത​​​​​​​യു​​​​​​​ടെ വി​​​​​​​ശ്വ​​​​​​​സ്ത​​​​​​​നാ​​​​​​​യി​​​​​​​രു​​​​​​​ന്ന പാ​​​​​​​ർ​​​​​​​ഥ ചാ​​​​​​​റ്റ​​​​​​​ർ​​​​​​​ജി​​​​​​​യെ സ്കൂ​​​​​​​ൾ നി​​​​​​​യ​​​​​​​മ​​​​​​​ന കും​​​​​​​ഭ​​​​​​​കോ​​​​​​​ണ​​​​​​​വു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട കേ​​​​​​​സി​​​​​​​ൽ ഇ​​​​​​​ഡി അ​​​​​​​റ​​​​​​​സ്റ്റു ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​ത്. മ​​​​​​​ഹാ​​​​​​​രാ​​​​​​​ഷ്ട്ര​​​​​​​യി​​​​​​​ലെ ഉ​​​​​​​ദ്ധ​​​​​​​വ് സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ൽ മ​​​​​ന്ത്രി​​​​​യാ​​​​​യി​​​​​രി​​​​​ക്കു​​​​​മ്പോ​​​​​ഴാ​​​​​ണ് എ​​​​​ന്‍സി​​​​​പി നേ​​​​​താ​​​​​വ് ന​​​​​വാ​​​​​ബ് മാ​​​​​ലി​​​​​ക്കി​​​​​നെ അ​​​​​ധോ​​​​​ലോ​​​​​ക ബ​​​​​ന്ധ​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് ക​​​​​ള്ള​​​​​പ്പ​​​​​ണം വെ​​​​​ളു​​​​​പ്പി​​​​​ച്ച കേ​​​​​സി​​​​​ൽ ഇ​​​​​ഡി അ​​​​​റ​​​​​സ്റ്റു ചെ​​​​​യ്യു​​​​​ന്ന​​​​​ത്. ഉ​​​​​ദ്ധ​​​​​വ് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ൽ ത​​​​​ന്നെ ആ​​​​​​​ഭ്യ​​​​​​​ന്ത​​​​​​​ര മ​​​​​​​ന്ത്രി​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്ന എ​​​​​​​ന്‍സി​​​​​​​പി നേ​​​​​​​താ​​​​​​​വ് അ​​​​​​​നി​​​​​​​ൽ ദേ​​​​​​​ശ്മു​​​​​​​ഖ് കോ​​​​​​​ഴ ആ​​​​​​​രോ​​​​​​​പ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ രാ​​​​​​​ജി​​​​​​​വ​​​​​​​ച്ച​​​​​തി​​​​​നു ശേ​​​​​ഷം ഇ​​​​​​​ഡി​​​​​യു​​​​​ടെ പി​​​​​ടി​​​​​യി​​​​​ലാ​​​​​യി. ഇ​​​​​​​പ്പോ​​​​​​​ൾ ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ട്ടി​​​​​​​ലും ഇ​​​​​ഡി മ​​​​​​​ന്ത്രി​​​​​യെ അ​​​​​​​റ​​​​​​​സ്റ്റ് ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്നു.

കേ​​​​​​​സു​​​​​​​ക​​​​​​​ളു​​​​​​​ടെ മെ​​​​​​​റി​​​​​​​റ്റ് എ​​​​​​​ന്തു ത​​​​​​​ന്നെ​​​​​​​യാ​​​​​​​യാ​​​​​​​ലും അ​​​​​​​തി​​​​​​​ന​​​​​​​പ്പു​​​​​​​റം ഈ ​​​​​സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളി​​​​​ലൊ​​​​​ക്കെ ച​​​​​​​ർ​​​​​​​ച്ച ചെ​​​​​​​യ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​ത് രാ​​​​​​​ഷ്ട്രീ​​​​​​​യ​​​​​​​മാ​​​​​​​ണ്; അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണ ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​ക​​​​​​​ളെ ബി​​​​​​​ജെ​​​​​​​പി ദു​​​​​​​രു​​​​​​​പ​​​​​​​യോ​​​​​​​ഗം ചെ​​​​​​​യ്യു​​​​​​​ന്നു എ​​​​​​​ന്ന ആ​​​​​​​രോ​​​​​​​പ​​​​​​​ണം. ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ട്ടി​​​​​​​ൽ വൈ​​​​​​​ദ്യു​​​​​​​തി-​​​​​​​എ​​​​​​​ക്സൈ​​​​​​​സ് മ​​​​​​​ന്ത്രി വി. ​​​​​​​​സെ​​​​​​​​ന്തി​​​​​​​​ൽ ബാ​​​​​​​​ലാ​​​​​​​​ജി​​​​​​​​യെ ഇ​​​ഡി ക​​​​​​​ഴി​​​​​​​ഞ്ഞ ദി​​​​​​​വ​​​​​​​സം അ​​​​​​​​റ​​​​​​​​സ്റ്റ് ചെ​​​​​​​യ്ത​​​​​​​പ്പോ​​​​​​​ൾ മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി സ്റ്റാ​​​​​​​ലി​​​​​​​നും ഇ​​​​​​​തേ ആ​​​​​​​രോ​​​​​​​പ​​​​​​​ണം ആ​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ക്കു​​​​​ക​​​​​യാ​​​​​ണു ചെ​​​​​യ്ത​​​​​ത്. അ​​​​​​​ടു​​​​​​​ത്ത വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ ലോ​​​​​​​ക്സ​​​​​​​ഭാ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ൽ മോ​​​​​​​ദി സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​നെ​​​​​​​തി​​​​​​​രേ പ്ര​​​​​​​തി​​​​​​​പ​​​​​​​ക്ഷം ആ​​​​​​​യു​​​​​​​ധ​​​​​​​മാ​​​​​​​ക്കു​​​​​​​ന്ന പ്ര​​​​​​​ധാ​​​​​​​ന വി​​​​​​​ഷ​​​​​​​യ​​​​​​​വും കേ​​​​​​​ന്ദ്ര അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണ ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​ക​​​​​​​ളു​​​​​​​ടെ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​മാ​​​​​​​കും. ബി​​​ജെ​​​പി​​​പ​​​ക്ഷ​​​ത്തു​​​ള്ള നേ​​​​​​​താ​​​​​​​ക്ക​​​​​​​ൾ​​​​​​​ക്കെ​​​​​​​തി​​​​​​​രേ ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന പ​​​​​​​രാ​​​​​​​തി​​​​​​​ക​​​​​​​ളി​​​​​​​ൽ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ ഉ​​​​​​​ണ്ടാ​​​​​​​വു​​​​​​​ന്നി​​​​​​​ല്ലെ​​​​​​​ന്നാ​​​​​​​ണ് പ്ര​​​​​​​തി​​​​​​​പ​​​​​​​ക്ഷം ചൂ​​​​​​​ണ്ടി​​​​​​​ക്കാ​​​​​​​ണി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

സി​​​​​​​ബി​​​​​​​ഐ​​​​​​​യും ഇ​​​​​​​ഡി​​​​​​​യും ആ​​​​​​​ദാ​​​​​​​യ നി​​​​​​​കു​​​​​​​തി വ​​​​​​​കു​​​​​​​പ്പും പോ​​​​​​​ലു​​​​​​​ള്ള ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​ക​​​​​​​ളെ കേ​​​​​​​ന്ദ്രം ദു​​​​​​​രു​​​​​​​പ​​​​​​​യോ​​​​​​​ഗം ചെ​​​​​​​യ്യു​​​​​​​ന്നു എ​​​​​​​ന്നാ​​​​​​​രോ​​​​​​​പി​​​​​​​ച്ച് അ​​​​​​​ടു​​​​​​​ത്തി​​​​​​​ടെ പ​​​​​​​തി​​​​​​​നാ​​​​​​​ലു പ്ര​​​​​​​തി​​​​​​​പ​​​​​​​ക്ഷ ക​​​​​​​ക്ഷി​​​​​​​ക​​​​​​​ൾ സു​​​​​​​പ്രീം കോ​​​​​​​ട​​​​​​​തി​​​​​​​യെ സ​​​​​​​മീ​​​​​​​പി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. കേ​​​​​​​ന്ദ്ര ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​ക​​​​​​​ളു​​​​​​​ടെ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ നേ​​​​​​​രി​​​​​​​ടു​​​​​​​ന്ന രാ​​​​​​​ഷ്ട്രീ​​​​​​​യ നേ​​​​​​​താ​​​​​​​ക്ക​​​​​​​ളി​​​​​​​ൽ 95 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​വും പ്ര​​​​​​​തി​​​​​​​പ​​​​​​​ക്ഷ​​​​​​​ത്തു​​​​​​​ള്ള​​​​​​​വ​​​​​​​രാ​​​​​​​ണെ​​​​​​​ന്ന് അ​​​​​​​വ​​​​​​​ർ ബോ​​​​​​​ധി​​​​​​​പ്പി​​​​​​​ക്കു​​​​​​​ക​​​​​​​യു​​​​​​​ണ്ടാ​​​​​​​യി. സു​​​​​​​പ്രീം കോ​​​​​​​ട​​​​​​​തി ഇ​​​​​​​ട​​​​​​​പെ​​​​​​​ട്ട് ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ​​​​​​​ക്കു പ്ര​​​​​​​ത്യേ​​​​​​​ക മാ​​​​​​​ന​​​​​​​ദ​​​​​​​ണ്ഡം ഏ​​​​​​​ർ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്ത​​​​​​​ണ​​​​​​​മെ​​​​​​​ന്നാ​​​​​​​യി​​​​​​​രു​​​​​​​ന്നു കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സും ഇ​​​​​​​ട​​​​​​​തു​​​​​​​പ​​​​​​​ക്ഷ​​​​​​​വും ഡി​​​​​​​എം​​​​​​​കെ​​​​​​​യും തൃ​​​​​​​ണ​​​​​​​മു​​​​​​​ൽ കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സും അ​​​​​​​ട​​​​​​​ക്കം പ്ര​​​​​​​തി​​​​​​​പ​​​​​​​ക്ഷ ക​​​​​​​ക്ഷി​​​​​​​ക​​​​​​​ളു​​​​​​​ടെ ആ​​​​​​​വ​​​​​​​ശ്യം. എ​​​​​​​ന്നാ​​​​​​​ൽ, പ​​​​​​​ര​​​​​​​മോ​​​​​​​ന്ന​​​​​​​ത കോ​​​​​​​ട​​​​​​​തി ഈ ​​​​​​​ആ​​​​​​​വ​​​​​​​ശ്യം അം​​​​​​​ഗീ​​​​​​​ക​​​​​​​രി​​​​​​​ച്ചി​​​​​​​ല്ല. രാ​​​​​​​ഷ്ട്രീ​​​​​​​യ നേ​​​​​​​താ​​​​​​​ക്ക​​​​​​​ൾ​​​​​​​ക്ക് പ്ര​​​​​​​ത്യേ​​​​​​​ക പ​​​​​​​രി​​​​​​​ഗ​​​​​​​ണ​​​​​​​ന ന​​​​​​​ൽ​​​​​​​കാ​​​​​​​നാ​​​​​​​വി​​​​​​​ല്ലെ​​​​​​​ന്നാ​​​​​​​യി​​​​​​​രു​​​​​​​ന്നു കോ​​​​​​​ട​​​​​​​തി​​​​​​​യു​​​​​​​ടെ നി​​​​​​​ല​​​​​​​പാ​​​​​​​ട്.

ഇ​​​​​​​തി​​​​​​​നി​​​​​​​ടെ, സി​​​​​​​ബി​​​​​​​ഐ അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണം നേ​​​​​​​രി​​​​​​​ടു​​​​​​​ന്ന 124 പ്ര​​​​​​​മു​​​​​​​ഖ നേ​​​​​​​താ​​​​​​​ക്ക​​​​​​​ളി​​​​​​​ൽ 118 പേ​​​​​​​രും (ഏ​​​​​​​താ​​​​​​​ണ്ട് 95 ശ​​​​​​​ത​​​​​​​മാ​​​​​​​നം) പ്ര​​​​​​​തി​​​​​​​പ​​​​​​​ക്ഷ​​​​​​​ത്തു​​​​​​​ള്ള​​​​​​​വ​​​​​​​രാ​​​​​​​ണെ​​​​​​​ന്ന് അ​​​​​​​ടു​​​​​​​ത്തി​​​​​​​ടെ ഒ​​​​​​​രു ക​​​​​​​ണ​​​​​​​ക്കും പു​​​​​​​റ​​​​​​​ത്തു​​​​​​​വ​​​​​​​ന്നി​​​​​​​രു​​​​​​​ന്നു. യു​​​​​​​പി​​​​​​​എ സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന്‍റെ കാ​​​​​​​ല​​​​​​​ത്ത് 72 നേ​​​​​​​താ​​​​​​​ക്ക​​​​​​​ൾ​​​​​​​ക്കെ​​​​​​​തി​​​​​​​രേ അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണം ന​​​​​​​ട​​​​​​​ന്ന​​​​​​​പ്പോ​​​​​​​ൾ അ​​​​​​​തി​​​​​​​ൽ പ്ര​​​​​​​തി​​​​​​​പ​​​​​​​ക്ഷ​​​​​​​ത്തു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​വ​​​​​​​ർ 43 പേ​​​​​​​രാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ഏ​​​​​​​താ​​​​​​​ണ്ട് 60 ശ​​​​​​​ത​​​​​​​മാ​​​​​​​നം. ഇ​​​​​​​ത്ത​​​​​​​രം ക​​​​​​​ണ​​​​​​​ക്കു​​​​​​​ക​​​​​​​ളു​​​​​​​ടെ പ​​​​​​​ശ്ചാ​​​​​​​ത്ത​​​​​​​ല​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണ ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി രാ​​​​​​​ഷ്ട്രീ​​​​​​​യം ഇ​​​​​​​നി​​​​​​​യും ചൂ​​​​​​​ടു പി​​​​​​​ടി​​​​​​​ക്കാ​​​​​​​ൻ പോ​​​​​​​കു​​​​​​​ന്ന​​​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നു മു​​​​​ൻ​​​​​പ് പ​​​​​ശ്ചി​​​​​മ ബം​​​​​ഗാ​​​​​ളി​​​​​ലെ ഏ​​​​​താ​​​​​നും തൃ​​​​​ണ​​​​​മു​​​​​ൽ നേ​​​​​താ​​​​​ക്ക​​​​​ൾ ബി​​​​​ജെ​​​​​പി​​​​​യോ​​​​​ടു ചേ​​​​​ർ​​​​​ന്ന​​​​​ത് ഇ​​​​​ഡി​​​​​യെ ഭ​​​​​യ​​​​​ന്നാ​​​​​ണെ​​​​​ന്ന് മ​​​​​മ​​​​​ത​​​​​യു​​​​​ടെ പാ​​​​​ർ​​​​​ട്ടി ആ​​​​​രോ​​​​​പി​​​​​ക്കു​​​​​ക​​​​​യു​​​​​ണ്ടാ​​​​​യി. മ​​​​​ഹാ​​​​​രാ​​​​​ഷ്ട്ര​​​​​യി​​​​​ൽ ശി​​​​​വ​​​​​സേ​​​​​ന പി​​​​​ള​​​​​ർ​​​​​ത്തി ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി എ​​​​​ക​​​​​നാ​​​​​ഥ് ഷി​​​​​ൻ​​​​​ഡെ ബി​​​​​ജെ​​​​​പി​​​​​യോ​​​​​ടു ചേ​​​​​ർ​​​​​ന്ന​​​​​തും ഇ​​​​​ഡി​​​​​യെ പേ​​​​​ടി​​​​​ച്ചാ​​​​​ണെ​​​​​ന്നാ​​​​​ണ് പ്ര​​​​​തി​​​​​പ​​​​​ക്ഷം ആ​​​​​രോ​​​​​പി​​​​​ക്കു​​​​​ന്ന​​​​​ത്.

മു​​​​ൻ​​​​പ് അ​​​​ണ്ണാ ഡി​​​​എം​​​​കെ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന സെ​​​​​​​​ന്തി​​​​​​​​ൽ ബാ​​​​​​​​ലാ​​​​​​​​ജി ജ​​​​യ​​​​ല​​​​ളി​​​​ത​​​​യു​​​​ടെ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ ഗ​​​​​താ​​​​​ഗ​​​​​ത മ​​​​​ന്ത്രി​​​​​യാ​​​​​യി​​​​​രി​​​​​ക്കെ നി​​​​​യ​​​​​മ​​​​​ന വാ​​​​​ഗ്ദാ​​​​​നം ന​​​​​ൽ​​​​​കി പ​​​​​ണം വാ​​​​​ങ്ങി​​​​​യ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സി​​​​ലാ​​​​ണ് ഇ​​​​പ്പോ​​​​ൾ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്ന​​​​താ​​​​ണ് സ​​​​വി​​​​ശേ​​​​ഷ​​​​മാ​​​​യി പ​​​​റ​​​​യാ​​​​നു​​​​ള്ള​​​​ത്. 2011- 15 കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ലാ​​​​യി​​​​രു​​​​ന്നു ഈ ​​​​കേ​​​​സി​​​​ന് ആ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ. അ​​​​ന്ന് സ്റ്റാ​​​​ലി​​​​നും ഡി​​​​എം​​​​കെ​​​​യും സെ​​​​ന്തി​​​​ലി​​​​നെ അ​​​​ഴി​​​​മ​​​​തി​​​​ക്കാ​​​​ര​​​​നാ​​​​യി ക​​​​ണ്ടി​​​​രു​​​ന്നു​​​വെ​​​​ന്ന് പ്ര​​​​ത്യേ​​​​കം പ​​​​റ​​​​യേ​​​​ണ്ട​​​​തി​​​​ല്ല​​​​ല്ലോ. ജ​​​​യ​​​​ല​​​​ളി​​​​ത​​​​യു​​​​ടെ നി​​​​ര്യാ​​​​ണ​​​​ത്തി​​​​നു ശേ​​​​ഷ​​​മാ​​​ണ് സെ​​​​ന്തി​​​​ൽ ഡി​​​​എം​​​​കെ​​​​യി​​​​ൽ ചേ​​​​രു​​​​ന്ന​​​​ത്. അ​​​​ണ്ണാ ഡി​​​​എം​​​​കെ​​​​യി​​​​ൽ നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്ക​​​​പ്പെ​​​​ട്ട ടി​​​​ടി​​​​വി ദി​​​​ന​​​​ക​​​​ര​​​​നെ പി​​​​ന്തു​​​​ണ​​​​ച്ച​​​​തി​​​​ന് അ​​​​ന്ന​​​​ത്തെ നി​​​​യ​​​​മ​​​​സ​​​​ഭാ സ്പീ​​​​ക്ക​​​​ർ അ​​​​യോ​​​​ഗ്യ​​​​ത ക​​​​ൽ​​​​പ്പി​​​​ച്ച 18 എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രി​​​​ൽ ഒ​​​​രാ​​​​ളാ​​​​യി​​​​രു​​​​ന്നു ഇ​​​​ദ്ദേ​​​​ഹം. ക​​​​രൂ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ൽ നി​​​​ന്നു​​​​ള്ള ക​​​​രു​​​​ത്ത​​​​നാ​​​​യ നേ​​​​താ​​​​വി​​​​ന്‍റെ വ​​​​ര​​​​വ് ഡി​​​​എം​​​​കെ​​​​യെ കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​ക്കി എ​​​​ന്ന​​​​തു യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ണ്. സ്റ്റാ​​​​ലി​​​​ന്‍റെ വി​​​​ശ്വ​​​​സ്ത​​​​നാ​​​​യി വ​​​​ള​​​​രെ വേ​​​​ഗം മാ​​​​റി അ​​​​ദ്ദേ​​​​ഹം. അ​​​​ഴി​​​​മ​​​​തി​​​​ക്കാ​​​​ര​​​​നെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക​​​​യാ​​​​ണ് സ്റ്റാ​​​​ലി​​​​ൻ എ​​​​ന്ന​​​​ത്രേ ഇ​​​​പ്പോ​​​​ൾ ‌ബി​​​​ജെ​​​​പി​​​​യു​​​​ടെ ആ​​​​രോ​​​​പ​​​​ണം.

വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ ഇ​​​​ഴ​​​​ഞ്ഞു നീ​​​​ങ്ങി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നും നാ​​​​ട​​​​കീ​​​​യ​​​​മാ​​​​യ വ​​​​ഴി​​​​ത്തി​​​​രി​​​​വു​​​​ക​​​​ൾ​​​​ക്കും ശേ​​​​ഷ​​​​മാ​​​​ണ് സ​​​​മീ​​​​പ​​​​കാ​​​​ല​​​​ത്ത് സു​​​​പ്രീം കോ​​​​ട​​​​തി​​​​യു​​​​ടെ ശ​​​​ക്ത​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​ൽ കേ​​​​സ് വീ​​​​ണ്ടും സ​​​​ജീ​​​​വ​​​​മാ​​​​യ​​​​ത്. സു​​​​​പ്രീം കോ​​​​​ട​​​​​തി ഇ​​​​​ട​​​​​പെ​​​​​ട്ട​​​​​തി​​​​​നാ​​​​​ലാ​​​​​ണ് ഇ​​​​ഡി​​​​യു​​​​ടെ ന​​​​​ട​​​​​പ​​​​​ടി​​​​​യെ​​​​​ന്ന് ബി​​​​​ജെ​​​​​പി വാ​​​​ദി​​​​ക്കു​​​​ന്ന​​​​തും ഇ​​​​തു ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ണ്. എ​​​​ന്നാ​​​​ൽ, കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ​​​​യു​​​​ടെ ത​​​​മി​​​​ഴ്നാ​​​​ട് സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഇ​​​​ഡി​​​​യു​​​​ടെ റെ​​​​യ്ഡും അ​​​​റ​​​​സ്റ്റും എ​​​​ന്ന​​​​താ​​​​ണ് സം​​​​ഭ​​​​വ​​​​ത്തി​​​​നു രാ​​​​ഷ്ട്രീ​​​​യ മാ​​​​നം ന​​​​ൽ​​​​കാ​​​​ൻ ഡി​​​​എം​​​​കെ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്. രാ​​​​ത്രി അ​​​​മി​​​​ത് ഷാ ​​​​വി​​​​മാ​​​​ന​​​​മി​​​​റ​​​​ങ്ങി​​​​യ​​​​തി​​​​നു തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ ചെ​​​​ന്നൈ​​​​യി​​​​ലു​​​​ണ്ടാ​​​​യ പ​​​​വ​​​​ർ​​​​ക​​​​ട്ട് മ​​​​ന​​​​പ്പൂ​​​​ർ​​​​വം ഉ​​​​ണ്ടാ​​​​ക്കി​​​​യ​​​​താ​​​​ണെ​​​​ന്ന് ബി​​​​ജെ​​​​പി ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു. അ​​​മി​​​ത് ഷാ​​​യു​​​ടെ വാ​​​ഹ​​​ന വ്യൂ​​​ഹം ക​​​ട​​​ന്നു​​​പോ​​​കു​​​മ്പോ​​​ൾ കാ​​​ത്തു​​​നി​​​ന്നി​​​രു​​​ന്ന ആ​​​യി​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​ദ്ദേ​​​ഹ​​​ത്തെ കാ​​​ണാ​​​ൻ ക​​​ഴി​​​യാ​​​ത്ത അ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു വൈ​​​ദ്യു​​​തി മ​​​ന്ത്രി​​​യു​​​ടെ ല​​​ക്ഷ്യ​​​മെ​​​ന്നാ​​​ണ് ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്. വ​​​ലി​​​യ സു​​​ര​​​ക്ഷാ വീ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു ഇ​​​തെ​​​ന്നു​​​മു​​​ണ്ട് ആ​​​രോ​​​പ​​​ണം. എ​​​​ന്നാ​​​​ൽ, അ​​​​തൊ​​​​രു സാ​​​​ങ്കേ​​​​തി​​​​ക പ്ര​​​​ശ്ന​​​​മാ​​​​യി​​​​രു​​​​ന്നു എ​​​​ന്നാ​​​​ണ് സെ​​​​ന്തി​​​​ൽ പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ ബി​​​​ജെ​​​​പി 25 സീ​​​​റ്റാ​​​​ണു ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്ന് സം​​​​സ്ഥാ​​​​ന സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ൽ അ​​​​മി​​​​ത് ഷാ ​​​​പ്ര​​​​ഖ്യാ​​​​പി​​​​​ച്ചി​​​രു​​​​ന്നു. ഭാ​​​​വി​​​​യി​​​​ൽ ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ നി​​​​ന്നൊ​​​​രു നേ​​​​താ​​​​വി​​​​നെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചും കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ത​​​മി​​​ഴ്നാ​​​ട്ടു​​​കാ​​​ർ (കാ​​​മ​​​രാ​​​ജും മൂ​​​പ്പ​​​നാ​​​രും) പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​കു​​​ന്ന​​​ത് ഡി​​​​എം​​​​കെ മു​​​ട​​​ക്കി​​​യെ​​​ന്ന് അ​​​മി​​​ത് ഷാ ​​​​ആ​​​​രോ​​​​പി​​​​ച്ച​​​​ത് ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പോ​​​​രാ​​​​ട്ടം മു​​​​ന്നി​​​​ൽ​​​​ക്ക​​​​ണ്ടാ​​​​ണ്. അ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഇ​​​​ഡി ക​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യെ​​​​ന്നാ​​​​ണ് ഡി​​​​എം​​​​കെ​​​​യു​​​​ടെ വാ​​​​ദം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com