പുലിയ്ക്കും പേടി, ഇലക്‌ട്രിക് ഈലിനെ!

1800ൽ ഇറ്റാലിയൻ ശാസ്ത്രജ്ഞനായ അലസാൻഡ്രോ വോൾട്ട ഇലക്‌ട്രിക് ഈലിനെ കുറിച്ചു പഠിച്ചാണ് ആദ്യത്തെ ബാറ്ററി കണ്ടു പിടിച്ചത്
Electric eel

ഇലക്‌ട്രിക് ഈൽ

getty image

Updated on

പെട്ടെന്നു കണ്ടാൽ നമ്മുടെ മുഷി മത്സ്യമോ കരിമീനോ പോലെ തോന്നുന്ന ഒരു വീരനുണ്ട് , അങ്ങ് ആമസോണിൽ. കക്ഷി നന്നായി ആശയവിനിമയം നടത്തും, ശത്രുക്കൾ എത്ര വലിയവനാണെങ്കിലും, ഇനി ഒരു പുലിയോ മുതലയോ ആണെങ്കിൽ പോലും ആക്രമിച്ചു ബോധം കെടുത്തിക്കളയും! അവനാണ് ഇലക്‌ട്രിക് ഈൽ. നീളമുള്ള, പരന്ന തലയുള്ള, സിലിണ്ടർ ആകൃതിയിലുള്ള മത്സ്യങ്ങളാണിവ. യഥാർഥ ഈലുകൾ ആൻഗുലിഫോംസ് കുടുംബത്തിൽ പെടുന്നവയാണ്. ഇലക്‌ട്രിക് ഈലുകളാകട്ടെ ജിംനോട്ടിഫോംസ് വർഗത്തിൽ പെടുന്നു.

ഇലക്‌ട്രിക് ഈലുകൾ ഒരിനം മാത്രമേയുള്ളു എന്നാണ് 2019 വരെ കരുതിയിരുന്നത്. എന്നാൽ 2019ൽ ശാസ്ത്രജ്ഞർ ഈ ജനുസിനെ മൂന്നു വ്യത്യസ്ത ഇനങ്ങളായി വിഭജിച്ചു. യഥാർഥ ഇനം ഇലക്‌ട്രോഫോറസ് ഇലക്‌ട്രിക്കസ്, പുതുതായി വിവരിച്ച സ്പീഷീസുകൾ ഇലക്‌ട്രോഫോറസ് വേരിയും ഇലക്‌ട്രോഫോറസ് വോൾട്ടായും. ഇവയ്ക്ക് രണ്ടര മീറ്ററിൽ കൂടുതൽ നീളവും 22 കിലോഗ്രാം വരെ തൂക്കവും ഉണ്ടാകാം.

വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഇലക്‌ട്രിക് ഈലുകൾ

ഇവ ജീവനുള്ള ബാറ്ററികളാണെന്നു പറയാം. ഇവയിൽ ഇലക്‌ട്രോസൈറ്റുകൾ എന്നു വിളിക്കപ്പെടുന്ന പരിഷ്കരിച്ച പേശികോശങ്ങളുടെ ഒരു കൂട്ടമുണ്ട്. അവയ്ക്ക് പോസിറ്റീവ്,നെഗറ്റീവ് വശങ്ങളുണ്ട്. കോശങ്ങൾ പ്രവർത്തനക്ഷമമാകുമ്പോൾ അത് ചുറ്റുമുള്ള വെള്ളത്തിലേയ്ക്ക് ഒരു വൈദ്യുതി പുറപ്പെടുവിക്കുന്നു.

പ്രകൃതിയുടെ ബാറ്ററി ഇലക്‌ട്രിക് ഈൽ

നിങ്ങൾക്കറിയാമോ?

1800ൽ ഇറ്റാലിയൻ ശാസ്ത്രജ്ഞനായ അലസാൻഡ്രോ വോൾട്ട ഇലക്‌ട്രിക് ഈലിനെ കുറിച്ചു പഠിച്ചാണ് ആദ്യത്തെ ബാറ്ററി കണ്ടു പിടിച്ചത്!

ഇവയ്ക്ക് വൈദ്യുതി സൃഷ്ടിക്കാൻ സഹായിക്കുന്ന മൂന്നു പ്രത്യേക അവയവങ്ങളുണ്ട്. ഈലിന്‍റെ ശരീരത്തിന്‍റെ ഏകദേശം 80ശതമാനവും ഈ അവയവങ്ങളാണ്. വ്യത്യസ്ത ശക്തികളുള്ള വൈദ്യുത തരംഗങ്ങൾ ഉൽപാദിപ്പിക്കാനാണ് ഈൽ മത്സ്യം ഈ അറകൾ ഉപയോഗിക്കുന്നത്.

ഇതിൽ ഒരു അവയവം ശക്തമായ വൈദ്യുതാഘാതങ്ങൾ പുറപ്പെടുവിക്കുന്നു. ഇത് ശത്രുക്കളെ അകറ്റുന്നതിനും ഇരയെ ബോധം കെടുത്തുന്നതിനും ഉപയോഗിക്കുന്നു.രണ്ടാമത്തെ അവയവവും ആദ്യ അവയവത്തിന്‍റെ പകുതിയും ചേർന്ന് ദുർബലമായ വൈദ്യുത തരംഗങ്ങൾ പുറപ്പെടുവിച്ചാണ് പ്രണയം, ഇരതേടൽ, പ്രജനന കാലത്തെ സഞ്ചാരം എന്നിവയിലെ ആശയവിനിമയം എന്നിവ ഈൽ മത്സ്യങ്ങൾ നടത്തുന്നത്.എന്നാൽ ഇലക്‌ട്രോഫോറസ് വാരി എന്ന ഭാഗത്തിന് ഏറ്റവും ശക്തമായ വൈദ്യുതാഘാതം ഏൽപിക്കാനാകും. അവയ്ക്ക് 860 വോൾട്ട് വൈദ്യുതി വരെ ഒരു സമയം ശത്രുവിനെതിരെ ഉൽപാദിപ്പിക്കാൻ കഴിയും.

ഇലക്‌ട്രിക് ഈലുകളുടെ ജന്മഭൂമി

വടക്കൻ തെക്കേ അമെരിക്കയിലെ ആമസോൺ,ഒറിനാകോ നദികളിലെ ശുദ്ധജലത്തിലാണ് ഇവ കാണപ്പെടുന്നത്. കുളങ്ങൾ,ചതുപ്പുകൾ,ഓക്സ്ബോ തടാകങ്ങൾ തുടങ്ങി വലിയ ഒഴുക്കില്ലാത്ത കലങ്ങിയ വെള്ളമാണ് അവയ്ക്കു പ്രിയം. കാഴ്ച ശക്തി നന്നേ കുറവായ അവ തങ്ങളുടെ ഇലക്‌ട്രോ ലൊക്കേഷൻ കഴിവുകളെ ആശ്രയിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com