

മെട്രൊ വാർത്തയുടെ പേരിൽ വ്യാജ പ്രചരണം.
MV
കൊച്ചി: മെട്രൊ വാർത്ത എന്ന ബ്രാൻഡ് നെയിം ദുരുപയോഗം ചെയ്ത് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം.
തിരുവനന്തപുരം കോർപ്പറേഷൻ മേയറായി അധികാരമേറ്റ ശേഷം വി.വി. രാജേഷ് നടത്തിയ വാർത്താ സമ്മേളനത്തെ അടിസ്ഥാനമാക്കി മെട്രൊ വാർത്ത സമൂഹ മാധ്യമങ്ങളിൽ ഒരു ഗ്രാഫിക്സ് കാർഡ് പോസ്റ്റ് ചെയ്തിരുന്നു. മെറ്റ പ്ലാറ്റ് ഫോമിൽ പത്തു ലക്ഷത്തോളം പേർ കണ്ടു കഴിഞ്ഞ ഈ കാർഡാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്.
ഇത് ഡൗൺലോഡ് ചെയ്ത്, മെട്രൊ വാർത്ത റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതും തെറ്റിദ്ധാരണാജനകവുമായ വിവരം ചിലർ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു.