നായകൾക്കുമുണ്ട് ഉയർന്ന 'ബിപി': പഠനം

6 മുതൽ 8 വയസ്സു വരെ പ്രായമുള്ള നായ്ക്കളിലാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൂടുതലായി കണ്ടുവരുന്നത്.
hypertension rises in dogs: study
hypertension rises in dogs: study

മനുഷ്യരില്‍ മാത്രമല്ല നായകളിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കണ്ടുവരുന്നതായി പഠനറിപ്പോര്‍ട്ട്. 6 മുതൽ 8 വയസ്സു വരെ പ്രായമുള്ള നായ്ക്കളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

ഹൈദരാബാദിലെ പി വി നരസിംഹ റാവു തെലങ്കാന വെറ്ററിനറി സര്‍വകലാശാലയിലെ വെറ്ററിനറി സയന്‍സ് കോളെജാണ് (PVNRTVU) പട്ടികളിൽ ഈ പഠനം നടത്തിയത്. പഠനത്തിനു വിധേയമാക്കിയ 6,856 നായ്ക്കളില്‍ 87 (1.27%) എണ്ണത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും 90.8% പട്ടികള്‍ക്ക് സെക്കന്‍ററി ഹൈപ്പര്‍ടെന്‍ഷനും ഉള്ളതായി കണ്ടെത്തി. (മറ്റു രോഗാവസ്ഥകള്‍ കാരണമാണ് സെക്കന്‍ററി ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടാവുന്നത്. തലയോട്ടിയില്‍ രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്ന അവസ്ഥയായ ഇഡിയോപതിക് ഹൈപ്പര്‍ടെന്‍ഷന്‍).

6 നും 8 വയസിനും ഇടയിലുള്ള നായ്ക്കളിലാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൂടുതലായി കണ്ടുവരുന്നത്. തുടര്‍ന്ന് 12 വയസും അതില്‍ കൂടുതലും പ്രായമുള്ള നായ്ക്കളിലാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കണ്ടുവരുന്നത്. പഠനത്തിൽ ആണ്‍ പട്ടികളെയാണ് ( 56.32 %) പെൺ പട്ടികളെക്കാൾ (43.68 %) ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നതെന്നും കണ്ടെത്തി. സ്പിറ്റ്‌സ് (Spitz) ഇനത്തില്‍പ്പെട്ട നായ്ക്കള്‍ക്കാണ് ഏറ്റവുമധികം ഉയര്‍ന്ന രക്തസമ്മര്‍ദ്ദമെന്നും (33.3 ശതമാനം), ഏറ്റവും കുറവ് പഗ് (pug) ഇനത്തില്‍പ്പെട്ട പട്ടികള്‍ക്കാണെന്നും (1.15%) പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൃത്യമായി കണ്ടെത്തി നായ്ക്കളെയും പൂച്ചകളെയും ചികിത്സിച്ചാല്‍ ഇത് ഭേദമാകാവുന്നതെയുള്ളൂ. എന്നാൽ ഇവ നോർമൽ ആണെന്ന് തോന്നിക്കുകയും അസുഖത്തിന്‍റെ യാതൊരു ലക്ഷണവും കാണിക്കാതിരിക്കുന്നതും വെല്ലുവിളി സൃഷ്ടിക്കുന്നതായി സര്‍വകലാശാലയിലെ സീനിയര്‍ പ്രൊഫസര്‍ ഡോ. കെ സതീഷ് കുമാര്‍ പറഞ്ഞു.

പ്രാരംഭ ഘട്ടത്തിൽ ഇവയുടെ ലക്ഷണങ്ങൾ വാർധക്യവുമായി ബന്ധപ്പെട്ട സാധാരണ മാറ്റങ്ങൾ പോലെ തോന്നിക്കും. എന്നാൽ കൂടിയ അവസ്ഥയിൽ ഛർദ്ദി, ശരീരഭാരം കുറയൽ, പൊണ്ണത്തടി, വിളർച്ച, പ്രമേഹം തുടങ്ങിയ ക്ലിനിക്കൽ ലക്ഷണങ്ങൾ കാണിക്കാന്‍ തുടങ്ങും. കൂടാതെ ജീവിതശൈലിയിലെ മാറ്റവും സംസ്കരിച്ച ഭക്ഷണവും കാരണം ഗ്രാമപ്രദേശങ്ങളിലുള്ള നായ്ക്കളിലും നഗരങ്ങളിലെന്നപോലെ ഹൈപ്പർടെൻഷനും പ്രമേഹവും ഉയർന്നതാണെന്ന് പഠനം തെളിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com