പരിവർത്തനാത്മക തൊഴിലവസരങ്ങളുമായി ഐഎച്ച്എമ്മുകൾ

അതിരുകൾ ഭേദിക്കുന്ന അതിഥി സൽക്കാര വ്യവസായം
IHMs with transformative job opportunities

പരിവർത്തനാത്മക തൊഴിലവസരങ്ങളുമായി ഐഎച്ച്എമ്മുകൾ

Updated on

ജ്ഞാൻ ഭൂഷൺ, ഡോ. പ്രതീക് ഘോഷ്

ആഗോള അതിഥി സൽക്കാര വ്യവസായം നവോന്മേഷത്തോടെ വികസിക്കുമ്പോൾ, ഇന്ത്യ വൈദഗ്ധ്യമുള്ള അതിഥി സൽക്കാര പ്രൊഫഷണലുകളുടെ ശക്തികേന്ദ്രമായി മാറാൻ ഒരുങ്ങുകയാണ്. ഈ പ്രസ്ഥാനത്തിന്‍റെ മുൻനിരയിലാണ് കേന്ദ്ര ഗവൺമെന്‍റിന്‍റെ വിനോദസഞ്ചാര മന്ത്രാലയത്തിന് (എംഒടി) കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനെജ്മെന്‍റ് (ഐഎച്ച്എം). ഈ സ്ഥാപനങ്ങൾ അവരുടെ പാരമ്പര്യമികവിനും പ്രായോഗിക പരിശീലനത്തിനും ലോകോത്തര പ്രൊഫഷണലുകളെ വികസിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്കും പേരുകേട്ടതാണ്. അടുത്ത അക്കാദമിക കാലയളവിലേക്ക് ഇപ്പോൾ പ്രവേശനം നടക്കുന്നതിനാൽ അതിഥി സൽക്കാരത്തിൽ പ്രതിഫലദായകമായ തൊഴിൽ പരിഗണിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഇതിനെക്കാൾ മികച്ച അവസരമില്ല.

ഐഎച്ച്എമ്മുകളുടെ പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്ന പദ്മശ്രീ സഞ്ജീവ് കപൂർ, ഷെഫ് മഞ്ജിത് ഗിൽ, പുനീത് ചത്വാൾ, രഞ്ജു അലക്‌സ്, പദ്മശ്രീ ഷെഫ് ദാമു തുടങ്ങിയവർ ഉൾപ്പെടുന്ന ഈ പട്ടികയിൽ മിഷേലിൻ- സ്റ്റാർ നേടിയ നിരവധി പ്രശസ്തരുമുണ്ട്. ഇന്ത്യയിലും ലോകത്തും അതിഥി സൽക്കാര മേഖലയിൽ നേതൃത്വം നൽകുന്ന ഐഎച്ച്എമ്മുകളുടെ ആഴവും വ്യാപ്തിയും ഇത് വ്യക്തമാക്കുന്നു.

ദേശീയ മുൻഗണനകളുമായും ആഗോള വ്യവസായ ആവശ്യങ്ങളുമായും കൂടുതൽ യോജിക്കുന്നതിനായി രാജ്യത്തുടനീളമുള്ള ഐഎച്ച്എമ്മുകൾ പരിവർത്തനത്തിന് വിധേയമാകുകയാണ്. ഗവൺമെന്‍റ് നിർദേശങ്ങളിലൂടെയും വ്യവസായം നൽകുന്ന പ്രതികരണങ്ങിലൂടെയും ആരംഭിച്ച സജീവ മാറ്റങ്ങളിലൂടെ ഈ സ്ഥാപനങ്ങൾ വിദ്യാഭ്യാസം മാത്രമല്ല, പ്രചോദനവും നൽകുന്ന ഉയർന്ന സ്വാധീനമുള്ള പഠന അന്തരീക്ഷങ്ങളായി പരിണമിക്കുന്നു.

വ്യവസായ- അക്കാദമിക് സഹകരണം ശക്തിപ്പെടുത്തൽ

അക്കാദമിക സേവന പ്രതീക്ഷകളെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഐഎച്ച്എമ്മുകൾ അതിഥി സൽക്കാര വ്യവസായവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നു. ഈ പങ്കാളിത്തം പാഠ്യപദ്ധതിയുടെ പ്രസക്തി വർധിപ്പിക്കുകയും വിദ്യാർഥികൾക്ക് വിലപ്പെട്ട വ്യവസായ പരിചയം നൽകുകയും, സുഗമമായ ഉദ്യോഗ നിയമന പരിവർത്തനങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു.

താജ്, മാരിയറ്റ്, ഒബ്റോയ്, ഐടിസി തുടങ്ങിയ ഹോട്ടൽ ബ്രാൻഡുകളും അന്താരാഷ്‌ട്ര ബ്രാൻഡുകളും ഈ ശ്രമത്തിൽ സജീവ സഹകാരികളാണ്. ഇവർ ഇന്‍റേൺഷിപ്പുകൾ, നിയമന പിന്തുണ, മാർഗദർശന അവസരങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. കേന്ദ്ര ഐഎച്ച്എമ്മുകളും പ്രമുഖ ഹോട്ടൽ ശൃംഖലകളും തമ്മിൽ ഒപ്പുവച്ച ധാരണാപത്രം (എംഒയു) ഈ സഹകരണത്തെ കൂടുതൽ ഉറപ്പിക്കുന്നു. ഇത് വിദ്യാർഥികൾക്ക് ഘടനാപരമായ ഫാക്കൽറ്റി- വ്യവസായ ഇടപെടലുകൾ, സംയുക്ത ഗവേഷണം, പ്രായോഗിക പഠനാനുഭവങ്ങൾ എന്നിവ പ്രാപ്തമാക്കുന്നു.

പാഠ്യപദ്ധതി നവീകരണ ദൗത്യസംഘം

ഭാവിക്ക് അനുയോജ്യമായി തുടരുന്നതിന്, അത്യാധുനിക വിഷയങ്ങൾ ഉൾപ്പെടുത്തുന്നതിനായി പ്രത്യേക ദൗത്യസംഘം ഐഎച്ച്എം പാഠ്യപദ്ധതി പരിഷ്‌കരിച്ചു. അതിഥി സൽക്കാരത്തിലെ നിർമിത ബുദ്ധി മുതൽ ഡിജിറ്റൽ മാർക്കറ്റിങ്, സുസ്ഥിര വിനോദ സഞ്ചാരം, സാംസ്‌കാരിക വൈവിധ്യ നേതൃത്വം എന്നിവ വരെ ഉൾപ്പെടുന്ന പാഠ്യപദ്ധതി ഇപ്പോൾ 21ാം നൂറ്റാണ്ടിലെ തൊഴിൽ ശക്തിയുടെ ആവശ്യങ്ങൾ പ്രതിഫലിപ്പിക്കുന്നു.

കാതലായ ഹോട്ടൽ പ്രവർത്തനങ്ങളിൽ മാത്രമല്ല, അവരെ വൈവിധ്യമാർന്നതും ആഗോളതലത്തിൽ മത്സരക്ഷമതയുള്ളതുമാക്കുന്ന കഴിവുകളായ സോഫ്റ്റ് സ്കിൽസ്, സംരംഭകത്വം, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയിലും വിദ്യാർഥികളെ പരിശീലിപ്പിക്കുന്നു.

പ്രവേശനം വർധിപ്പിക്കാൻ നടപടികൾ

ഉയർന്ന വൈദഗ്ധ്യമുള്ള വിദ്യാർഥികളെ ആകർഷിക്കേണ്ടതിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞ്, ഐഎച്ച്എമ്മുകൾ പ്രവേശനം വർധിപ്പിക്കാൻ ശ്രദ്ധാപൂർവമായ ശ്രമങ്ങൾ ആരംഭിച്ചു. ഇതിൽ ഇനി പറയുന്നവ ഉൾപ്പെടുന്നു:

* സ്കൂളുകളിലും കരിയർ മേളകളിലും ഉടനീളം ബോധവത്കരണ യജ്ഞങ്ങൾ.

* അതിഥി സൽക്കാര വിദ്യാഭ്യാസത്തിന്‍റെ മൂല്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാധ്യമ പ്രവർത്തനം.

* വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രവേശന വിശദാംശങ്ങൾ എളുപ്പത്തിൽ ലഭ്യമാകുന്ന തരത്തിൽ മെച്ചപ്പെടുത്തിയ ഡിജിറ്റൽ സാന്നിധ്യം.

കൂടാതെ, സുതാര്യത, കാര്യക്ഷമത, വിദ്യാർഥികൾക്കുള്ള സൗകര്യം എന്നിവ ഉറപ്പാക്കി, പ്രവേശന പ്രക്രിയ (NCHM JEE) കാര്യക്ഷമമാക്കുന്നതിന് ഐഎച്ച്എമ്മുകൾ നാഷണൽ ടെസ്റ്റിങ് ഏജൻസിയുമായി (എൻടിഎ) അടുത്ത് പ്രവർത്തിക്കുന്നു.

മികച്ച നിയമന റെക്കോർഡുകൾ

സ്ഥിരമായ ഉദ്യോഗനിയമനത്തിന് ഐഎച്ച്എമ്മുകൾ വ്യാപകമായി പരിഗണിക്കപ്പെടുന്നു. മികച്ച അതിഥി സൽക്കാര ശൃംഖലകൾ, വിമാന കമ്പനികൾ, ക്രൂയിസ് ലൈനുകൾ, ബഹുരാഷ്‌ട്ര കമ്പനികൾ എന്നിവയാണ് അവസാന വർഷ വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്നത്. ബിരുദധാരികൾക്ക് ഉയർന്ന നിലവാരമുള്ള ജോലി വാഗ്ദാനം ഉറപ്പാക്കുന്നതിന് ഐഎച്ച്എമ്മുകളിൽ ഉടനീളമുള്ള ഉദ്യോഗ നിയമന സെല്ലുകൾ വ്യവസായ റിക്രൂട്ടർമാരുമായി സജീവമായി ഇടപെടുന്നു.

ഉദാഹരണത്തിന്, ഈ വർഷം, എഐഎച്ച്എം ചണ്ഡീഗഡ് "ഒരു വിദ്യാർഥി ഒരു ഉദ്യോഗ നിയമനം' എന്നതിൽ 100 ശതമാനമെന്ന റെക്കോർഡ് കൈവരിച്ചു. വളരുന്ന പ്രവണത ക്രൂയിസ് ലൈനറുകളുടെ താൽപ്പര്യമാണ്. അവ ഇപ്പോൾ ക്യാംപസ് ഉദ്യോഗ നിയമനങ്ങളിൽ പതിവായി പങ്കെടുക്കുന്നു, ലോകമെമ്പാടുമുള്ള ആഡംബര കപ്പലുകളിൽ വിദ്യാർഥികൾക്ക് അന്താരാഷ്‌ട്ര തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ആഗോള അവസരവും അന്താരാഷ്‌ട്ര സഹകരണവും

അന്താരാഷ്‌ട്ര സഹകരണങ്ങൾ വളർത്തിയെടുക്കുന്നതിൽ ഐഎച്ച്എമ്മുകൾ ഗണ്യമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുമായുള്ള (അമെരിക്ക) ശ്രദ്ധേയമായ പങ്കാളിത്തം, അക്കാദമിക വിനിമയം, ഗവേഷണ സഹകരണം, ആഗോള ശൃംഖല എന്നിവ സാധ്യമാക്കുന്നു. ബർമിങ്ഹാം യൂണിവേഴ്‌സിറ്റി കോളെജിലെയും മൗറീഷ്യസിലെ മാരിയറ്റ് ഹോട്ടലുകളിലെയും അഭിമാനകരമായ പരിശീലന പദ്ധതികളിൽ നിന്നും വിദ്യാർഥികൾക്ക് പ്രയോജനം ലഭിക്കുന്നു, അവിടെ അവർക്ക് പ്രായോഗിക പരിശീലനവും അന്താരാഷ്‌ട്ര നിലവാരത്തിലുള്ള അതിഥി സൽക്കാരത്തിലേക്കുള്ള അവസരവും ലഭിക്കുന്നു. ഈ സഹകരണങ്ങൾ വിദ്യാർഥിയുടെ റെസ്യൂമുകൾക്ക് വളരെയധികം മൂല്യം നൽകുകയും അവരുടെ തൊഴിൽ ചക്രവാളങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്നു.

ഫാക്കൽറ്റി വികസനവും നവീകരണ സംസ്‌കാരവും

ഗുണനിലവാരമുള്ള വിദ്യാഭ്യാസം ആരംഭിക്കുന്നത് മികച്ച അധ്യാപകരിൽ നിന്നാണ്. ഫാക്കൽറ്റി, അതിഥി സൽക്കാര വ്യവസായത്തിന് പ്രസക്തമാണെന്ന് ഉറപ്പാക്കാൻ, മികച്ച ഹോട്ടൽ ബ്രാൻഡുകളുമായും അക്കാദമിക് സ്ഥാപനങ്ങളുമായും സഹകരിച്ച് ഐഎച്ച്എമ്മുകൾ ഫാക്കൽറ്റി വികസന പരിപാടികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ഫാക്കൽറ്റി അംഗങ്ങൾക്ക് ഏറ്റവും പുതിയ ഉപകരണങ്ങൾ, പെഡഗോഗിക്കൽ ടെക്‌നിക്കുകൾ, ഹോസ്പിറ്റാലിറ്റി ട്രെൻഡുകൾ എന്നിവയുമായി പരിചയം ലഭിക്കുന്നു, തുടർന്ന് അവർ അത് ക്ലാസ് മുറിയിലേക്ക് തിരികെ കൊണ്ടുവരുന്നു.

കൂടാതെ, സ്റ്റാർട്ടപ്പ് പ്രോജക്റ്റുകൾ, ഗവേഷണം, സംരംഭകത്വം എന്നിവയിൽ ഏർപ്പെടാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഐഎച്ച്എമ്മുകൾ നവീകരണത്തിന്‍റെയും ആശയ ഉത്ഭവത്തിന്‍റെയും സംസ്‌കാരം വളർത്തിയെടുക്കുന്നു. ഭക്ഷ്യ സാങ്കേതികവിദ്യ, സുസ്ഥിര വിനോദസഞ്ചാരം, സേവന നവീകരണം എന്നിവയിൽ വിജയസാധ്യതയുള്ള വിദ്യാർഥികൾ നയിക്കുന്ന സംരംഭങ്ങൾക്ക് മാർഗദർശനവും സീഡ് ഫണ്ടിങ്ങും സമർപ്പിത ഇൻകുബേഷൻ സെന്‍ററുകൾ നൽകുന്നു.

പ്രത്യേക സഹകരണങ്ങളും തന്ത്രപരമായ സഖ്യങ്ങളും

പരമ്പരാഗത അതിഥി സൽക്കാര മേഖലയ്ക്കു പുറത്തുള്ള സവിശേഷ പങ്കാളിത്തങ്ങളും ഐഎച്ച്എമ്മുകൾ പര്യവേഷണം ചെയ്യുന്നു. ഉദാഹരണത്തിന്, ഡയറക്റ്ററേറ്റ് ജനറൽ റീസെറ്റിൽമെന്‍റ്‌സുമായി പ്രതിരോധ സേനകളുടെ സഹകരണം, പ്രതിരോധ ഉദ്യോഗസ്ഥർക്കുള്ള നൈപുണ്യ, പുനർനൈപുണ്യ പരിപാടികളെ പിന്തുണയ്ക്കൽ, പരിശീലനത്തിനായി പുതിയ മേഖലകളിലേക്കുള്ള വാതിലുകൾ തുറക്കൽ, കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തം സുഗമമാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. കൂടാതെ, ഇന്ത്യൻ പാചക ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (ഐസിഐ) സ്വീകരിച്ച സംരംഭങ്ങൾ പാചക വിദ്യാഭ്യാസത്തെ പ്രത്യേക മേഖലയായി ശക്തിപ്പെടുത്തുകയും വിദ്യാർഥികൾക്ക് ലഭ്യമായ പ്രൊഫഷണൽ പാതകളുടെ വൈവിധ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

എന്തുകൊണ്ട് ഐഎച്ച്എം?

ഐഎച്ച്എമ്മിൽ നിന്നുള്ള ബിരുദം വെറുമൊരു യോഗ്യതയല്ല - അത് അഭിമാനകരവും, ജനങ്ങളെ കേന്ദ്രീകരിച്ചുള്ളതും, ആഗോള തലത്തിൽ പ്രസക്തവുമായ തൊഴിലിലേക്കുള്ള കവാടമാണ്. അതിഥി സൽക്കാരം, വ്യോമയാനം, ആരോഗ്യ സംരക്ഷണം, റീട്ടെയിൽ, വിനോദസഞ്ചാരം എന്നിവയുൾപ്പെടെ നിരവധി വ്യവസായങ്ങളിൽ ബാധകമായ കഴിവുകൾ വികസിപ്പിക്കുന്നതിനൊപ്പം, യഥാർഥ ലോക പരിതസ്ഥിതികളിൽ അഭിവൃദ്ധി പ്രാപിക്കാൻ വിദ്യാർഥികൾ പഠിക്കുന്നു. തൊഴിൽക്ഷമത, സാങ്കേതികവിദ്യ, ആഗോള സന്നദ്ധത എന്നിവയിൽ പുതുക്കിയ ശ്രദ്ധ കേന്ദ്രീകരിച്ച് ഐഎച്ച്എമ്മുകൾ വിദ്യാർഥികളെ നേതൃത്വപരമായ പങ്കിനും സംരംഭക വിജയത്തിനും സജ്ജമാക്കുന്ന പരിവർത്തനാത്മക വിദ്യാഭ്യാസ അനുഭവം വാഗ്ദാനം ചെയ്യുന്നു.

അതിഥി സൽക്കാര വ്യവസായം ഇന്ന് ഏറ്റവും ആവേശകരവും വേഗതയേറിയതും പ്രതിഫലദായകവുമായ തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. ആഡംബര ഹോട്ടലുകൾ കൈകാര്യം ചെയ്യുക, ലോകോത്തര അതിഥി അനുഭവങ്ങൾ രൂപകൽപ്പന ചെയ്യുക, അന്താരാഷ്‌ട്ര ക്രൂയിസ് ലൈനറുകളിൽ പ്രവർത്തിക്കുക, അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം പാചക സംരംഭമോ ഇവന്‍റ് മാനെജ്‌മെന്‍റ് സ്ഥാപനമോ നടത്തുക എന്നിവയാണെങ്കിലും, സാധ്യതകൾ അനന്തമാണ്. ഐഎച്ച്എമ്മുകൾ വഴി ഉറപ്പായ ലോകോത്തര തൊഴിൽ നിർമാണത്തിനുള്ള സമയോചിത നടപടി പിന്തുടരുന്നത് മൂല്യവത്താണ്. "ഒരു മിനിറ്റ് വൈകുന്നതിനേക്കാൾ മൂന്ന് മണിക്കൂർ നേരത്തെയാകുന്നതാണ് നല്ലത്' എന്നത് ഇത് നന്നായി പ്രതിഫലിപ്പിക്കുന്നു.

(വിനോദ സഞ്ചാര മന്ത്രാലയത്തിന്‍റെ മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവും കേന്ദ്ര ഗവൺമെന്‍റിന്‍റെ നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനെജ്മെന്‍റ് ആൻഡ് കാറ്ററിങ് ടെക്നോളജി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമാണ് ജ്ഞാൻ ഭൂഷൺ. ചണ്ഡീഗഢിലെ ഡോ. അംബേദ്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനെജ്മെന്‍റിലെ കാറ്ററിങ് ആൻഡ് ന്യൂട്രീഷൻ വകുപ്പ് മേധാവിയാണ് ഡോ. പ്രതീക് ഘോഷ്)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com