ചുവന്ന പാണ്ടകൾക്കായൊരു ദിനം

സെപ്റ്റംബർ മാസത്തിലെ മൂന്നാം ശനിയാഴ്ചയാണ് അന്താരാഷ്ട്ര ചുവന്ന പാണ്ട ദിനമായി ആചരിക്കുന്നത്.
 Red Panda

ചുവന്ന പാണ്ട

file photo 

Updated on

ഇന്ന് അന്താരാഷ്ട്ര ചുവന്ന പാണ്ട ദിനം. സെപ്റ്റംബർ മാസത്തിലെ മൂന്നാം ശനിയാഴ്ചയാണ് അന്താരാഷ്ട്ര ചുവന്ന പാണ്ട ദിനമായി ആചരിക്കുന്നത്. ഇന്ന് ഈ മൂന്നാം ശനിയാഴ്ച ലോകമെമ്പാടും റെഡ്പാണ്ട ദിനമായി ആചരിക്കുന്നതിനു കാരണമിതാണ്.ചുവപ്പ് കലർന്ന തവിട്ടു നിറമുള്ള നീണ്ട വാലുള്ള റാക്കൂണിനെ പോലുള്ള ഒരു സസ്തനിയാണ് ചുവന്ന പാണ്ട. വലിയൊരു വളർത്തു പൂച്ചയുടെ വലിപ്പം മാത്രം. ഹിമാലയ പർവത വനമേഖലകളിലും കിഴക്കൻ ഏഷ്യയിലെ സമീപ പ്രദേശങ്ങളിലുമാണ് ഇവയെ കൂടുതലായി കണ്ടു വരുന്നത്. നിലവിൽ ആഗോള തലത്തിൽ 2500ൽ താഴെ മാത്രമേ ഇവ അവശേഷിക്കുന്നുള്ളു എന്നാണ് പഠനങ്ങൾ പറയുന്നത്.കഴിഞ്ഞ രണ്ടു ദശാബ്ദത്തിനുള്ളിൽ നടന്ന കുറവാണ് ഇത്.

ആവാസ വ്യവസ്ഥയുടെ നശീകരണവും വേട്ടയാടലും ചുവന്ന പാണ്ട വംശനശീകരണത്തിനു കാരണമാണ്. ഇവയുടെ ആവാസ വ്യവസ്ഥയിൽ 70 ശതമാനവും നേപ്പാളിലെ സംരക്ഷിത പ്രദേശങ്ങൾക്ക് പുറത്താണ്. കുറയ്ക്കുന്നു. മുളയാണ് ഇവയുടെ ഇഷ്ട ഭക്ഷണം. അതിന്‍റെ ദൗർലഭ്യം ഇവയുടെ നാശത്തിന് വലിയൊരു കാരണമാകുന്നു. മുള തേടി അന്യ പ്രദേശങ്ങളിലേയ്ക്ക് ഇവ യാത്ര ചെയ്യുമ്പോൾ വേട്ടയാടലിനിരയാകുന്നു. ഇതാണ് മുഖ്യ കാരണം. കാലാവസ്ഥാ വ്യതിയാനവും മറ്റൊരു കാരണമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com