മ​ഹ​ത്താ​യ പാ​ഠ​പു​സ്ത​കം

''മൂ​വ​രും ആ​ത്മ​മി​ത്ര​ങ്ങ​ളു​മാ​യി​രു​ന്നു. അ​ദ്ഭു​ത​വും ആ​ദ​ര​വും ക​ല​ർ​ന്ന മി​ഴി​ക​ളി​ൽ ഇ​വ​രു​ടെ സ്നേ​ഹ​വും പ​ര​സ്പ​ര ബ​ഹു​മാ​ന​വും നോ​ക്കി​ക്ക​ണ്ടി​ട്ടു​ണ്ട് ഞാ​ൻ''
മ​ഹ​ത്താ​യ പാ​ഠ​പു​സ്ത​കം
Updated on

# ഡോ ​വാ​ഴ​മു​ട്ടം ച​ന്ദ്ര​ബാ​ബു

ക​ർ​ണാ​ട​ക​സം​ഗീ​തം വ​രേ​ണ്യ വി​ഭാ​ഗ​ത്തി​ന്‍റെ മാ​ത്ര​മാ​യി​രു​ന്ന കാ​ല​ത്താ​ണ് കെ.​ജെ. യേ​ശു​ദാ​സി​ന്‍റെ രം​ഗ​പ്ര​വേ​ശം. ആ ​ഗ​ന്ധ​ർ​വ​നാ​ദം എ​ല്ലാ അ​തി​രു​ക​ൾ​ക്കു​മ​പ്പു​റം ആ​സ്വാ​ദ​ക​രെ കീ​ഴ​ട​ക്കി​യി​ട്ട് പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ടു. മ​ല​യാ​ളി​യു​ടെ സ്വ​ന്തം ദാ​സേ​ട്ട​ന് ഇ​ന്ന് 84. ആ​ത്മ സ​മ​ർ​പ്പ​ണ​ത്താ​ൽ വേ​ദി​ക​ൾ ജ്ഞാ​നം കൊ​ണ്ടും വി​ന​യം കൊ​ണ്ടും സാ​ധ​ക ത​പ​സു​കൊ​ണ്ടും അ​ഭ്യാ​സ​ബ​ലം നേ​ടി​യ മ​റ്റൊ​രു ഗാ​യ​ക​നി​ല്ല. വി​ജ​യ​പൂ​ർ​ണ​ത​യി​ൽ ദാ​സേ​ട്ട​ന് പ​ക​രം ദാ​സേ​ട്ട​ൻ മാ​ത്രം. ക​ർ​ണാ​ട​ക സം​ഗീ​ത​ത്തി​ലെ ആ​ഴ​ത്തി​ലു​ള്ള അ​റി​വു​ക​ൾ സി​നി​മ​ഗാ​ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ​ത ന​ൽ​കാ​ൻ ഉ​പ​യോ​ഗി​ച്ച​വ​ർ ദാ​സേ​ട്ട​നെ​പ്പോ​ലെ ചു​രു​ക്കം ചി​ല​ർ മാ​ത്രം. എ​ന്‍റെ ഗു​രു​നാ​ഥ​ന്മാ​രാ​യ നെ​യ്യാ​റ്റി​ൻ​ക​ര വാ​സു​ദേ​വ​ൻ, പി.​ആ​ർ. കു​മാ​ര​കേ​ര​ള വ​ർ​മ എ​ന്നി​വ​ർ​ക്കൊ​പ്പം തി​രു​വ​ന​ന്ത​പു​രം സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ളെ​ജി​ൽ സ​ഹ​പാ​ഠി​യാ​യി​രു​ന്നു ദാ​സേ​ട്ട​ൻ.

മൂ​വ​രും ആ​ത്മ​മി​ത്ര​ങ്ങ​ളു​മാ​യി​രു​ന്നു. അ​ദ്ഭു​ത​വും ആ​ദ​ര​വും ക​ല​ർ​ന്ന മി​ഴി​ക​ളി​ൽ ഇ​വ​രു​ടെ സ്നേ​ഹ​വും പ​ര​സ്പ​ര ബ​ഹു​മാ​ന​വും നോ​ക്കി​ക്ക​ണ്ടി​ട്ടു​ണ്ട് ഞാ​ൻ. വി​ദ്യാ​ർ​ത്ഥി ക​ൾ സം​ഗീ​ത​ത്തെ ഉ​പ​സി​ക്കു​മ്പോ​ൾ ശ്രു​തി​ശു​ദ്ധി, അ​ക്ഷ​ര സ്ഫു​ട​ത, ശ​ബ്ദ​നി​യ​ന്ത്ര​ണം, ഭ​ക്ഷ​ണ ക്ര​മം, ചി​ട്ട​യാ​യ ജീ​വി​ത ച​ര്യ, കൃ​ത്യ​നി​ഷ്ഠ ഇ​തൊ​ക്കെ പൂ​ർ​ണ​മാ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​നു പാ​ഠ​മാ​ക്കാ​ൻ ദാ​സേ​ട്ട​ന​ല്ലാ​തെ മ​റ്റാ​രു​മി​ല്ല. ല​ളി​ത സം​ഗീ​ത​വും ക​ർ​ണാ​ട​ക സം​ഗീ​ത​വും ഒ​രു​പോ​ലെ കൈ​കാ​ര്യം ചെ​യ്തു അ​നു മ​ന്ത്ര, മ​ന്ത്ര, മ​ധ്യ, താ​ര, അ​തി​താ​ര സ്ഥാ​യി അ​നാ​യാ​സേ​ന അ​തി​ന്‍റെ പൂ​ർ​ണ​ത​യി​ൽ കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത് ഒ​രേ ഒ​രു ദാ​സേ​ട്ട​നു മാ​ത്ര​മാ​ണ്. ആ​യി​രം പൂ​ർ​ണ​ച​ന്ദ്ര​ന്മാ​രെ ക​ണ്ട അ​ദ്ദേ​ഹ​ത്തി​ന് ആ​യു​രാ​രോ​ഗ്യ​സൗ​ഖ്യം നേ​രു​ന്നു.

(മ​ത​മൈ​ത്രി സം​ഗീ​ത​ജ്ഞ​ൻ, സി​നി​മ സം​ഗീ​ത സം​വി​ധാ​യ​ക​ൻ)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com