പോഡ്‌കാസ്റ്റിൽ മനസു തുറന്ന് മോദി

താൻ ഇന്ത്യയ്ക്ക് നൽകുന്ന പരിഗണനയാണ് ട്രംപ് അമെരിക്കയ്ക്ക് നൽകുന്നത്. എല്ലാ വേദികളിലും ഇന്ത്യൻ താത്പര്യങ്ങളെ പിന്തുണയ്ക്കാനും ട്രംപിനു കഴിഞ്ഞതായും മോദി
AI researcher Lex Friedman and Prime Minister Narendra Modi

എഐ ഗവേഷകൻ ലെക്സ് ഫ്രെഡ്മാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും 

Updated on

അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള സൗഹൃദത്തെ കുറിച്ച് മനസു തുറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എഐ ഗവേഷകൻ ലെക്സ് ഫ്രെഡ്മാനുമായി നടത്തിയ പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. വൈറ്റ് ഹൗസിൽ വച്ച് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ അനുഭവവും 2019ലെ ഹൗഡി മോദി പരിപാടിയും അദ്ദേഹം ഓർത്തെടുത്തു. ഹൗഡി മോദി പരിപാടിക്കിടെ സുരക്ഷാ സേനയെ ഒഴിവാക്കി ജനങ്ങൾക്കിടയിലൂടെ മോദിയോടൊപ്പം നടക്കാനും ട്രംപ് മുന്നോട്ട് വന്നിരുന്നു. ഇക്കാര്യവും മോദി പോഡ്കാസ്റ്ററുമായി പങ്കു വച്ചു. ലക്ഷ്യത്തിലേയ്ക്ക് എത്താൻ രൂപകൽപന ചെയ്ത വ്യക്തമായ പദ്ധതികളുമായി കൂടുതൽ ത‍യാറെടുപ്പ് നടത്തിയാണ് രണ്ടാം വരവിൽ ട്രംപ് വിജയിച്ചതെന്നും മോദി നിരീക്ഷിച്ചു.

അടുത്തയിടെ യുഎസ് സന്ദർശിച്ച മോദി വൈസ് പ്രസിഡന്‍റ് ജെഡി വാൻസുമായും ഡോജ് മേധാവി ഇലോൺ മസ്കുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

ട്രംപിന്‍റെ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ പ്രാപ്തിയുള്ള ടീമാണ് അദ്ദേഹത്തോടൊപ്പം ഉള്ളത് എന്നും മോദി പറഞ്ഞു.

2019ൽ ഹൂസ്റ്റണിൽ വച്ച് ഹൗഡി മോഡി പരിപാടി നടന്നപ്പോൾ ട്രംപിനോടൊപ്പമാണ് മോദി വേദി പങ്കിട്ടത്. യുഎസിലെ ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്യാനും ഈ പരിപാടിയിലൂടെ കഴിഞ്ഞതായും മോദി അനുസ്മരിച്ചു. അന്ന് ട്രംപ് സദസിലിരുന്ന് തന്‍റെ വാക്കുകൾ ശ്രദ്ധിച്ചതായും പിന്നീട് സ്റ്റേഡിയത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്യാനായി അവർക്കിടയിലൂടെ അൽപസമയം നടക്കാമെന്ന് താൻ

ട്രംപിനോട് അഭ്യർഥിച്ചതും ട്രംപ് അത് ശ്രവിച്ച് തന്നോടൊപ്പം ജനങ്ങൾക്കിടയിലൂടെ അൽപസമയം നടക്കാൻ തയാറായതും മോദി പോഡ്കാസ്റ്ററോട് പങ്കു വച്ചു.

"അമെരിക്കയിലെ രീതിയനുസരിച്ച് ഒരു പ്രസിഡന്‍റിന് ആയിരക്കണക്കിനു ജനങ്ങൾക്കിടയിലൂടെ നടക്കാൻ കഴിയുക അപ്രാപ്യമാണ്. എന്നാൽ എന്‍റെ അഭ്യർഥന കേട്ട ട്രംപ് സുരക്ഷാ സജ്ജീകരണങ്ങൾ ഒഴിവാക്കി ജനങ്ങളെ അഭിസംബോധന ചെയ്യാൻ എന്നോടൊപ്പം വന്നു' മോദി ഓർത്തെടുത്തു.

തങ്ങൾക്കിടയിൽ പല സമാനതകളും ഉണ്ട് എന്ന് കഴിഞ്ഞ പ്രചരണവേളയിൽ ട്രംപിനു നേരെയുണ്ടായ വധശ്രമത്തെ പറ്റി സംസാരിക്കവേ മോദി സൂചിപ്പിച്ചു.

"പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു നടന്ന പ്രചരണങ്ങൾക്കിടെ ട്രംപിനു വെടിയേറ്റിരുന്നു. എന്നാൽ മുമ്പ് ഹൂസ്റ്റണിൽ ആയിരക്കണക്കിന് ആളുകളുടെ ഇടയിലേയ്ക്ക് എന്‍റെ കൈ കോർത്തിറങ്ങിയ ട്രംപിന്‍റെ അതേ വീര്യവും നിശ്ചയദാർഢ്യവുമാണ് അന്ന് ഞാൻ അദ്ദേഹത്തിൽ കണ്ടത്.'

"വെടിയേറ്റ ശേഷവും രാഷ്ട്രത്തിനു വേണ്ടി അചഞ്ചലനായി നിലകൊണ്ട ട്രംപിന്‍റെ നിലപാട് ഇതിലൂടെ വ്യക്തമായി. ഞാൻ ഇന്ത്യയ്ക്ക് പ്രാധാന്യം നൽകുന്നതു പോലെയായിരുന്നു അത്. ഞാനെപ്പോഴും ഇന്ത്യയ്ക്കാണ് പ്രാധാന്യം നൽകുന്നത്. അതുകൊണ്ടാകാം ഞങ്ങൾക്കിടയിൽ സൗഹൃദം ശക്തമായത്. ’’ മോദി പോഡ്കാസ്റ്ററോട് ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

വിവിധ വേദികളിൽ വച്ച് ട്രംപിന്‍റെ അഭിനന്ദനം ഏറ്റുവാങ്ങിയതും മോദി അനുസ്മരിച്ചു.

വിവിധ വേദികളില്‍ വെച്ച് ട്രംപില്‍ നിന്ന് അഭിനന്ദനം ലഭിച്ചുവെന്നും മോദി പറഞ്ഞു. താൻ ഇന്ത്യയ്ക്ക് നൽകുന്ന പരിഗണനയാണ് ട്രംപ് അമെരിക്കയ്ക്ക് നൽകുന്നത്. എല്ലാ വേദികളിലും ഇന്ത്യൻ താൽപര്യങ്ങളെ പിന്തുണയ്ക്കാനും ട്രംപിനു കഴിഞ്ഞതായും മോദി പറഞ്ഞു.

"എല്ലാ ചർച്ചകളിലും എന്‍റെ രാജ്യത്തിനു വേണ്ടിയാണ് ഞാൻ നിലകൊള്ളുന്നത്. ആരെയും ദോഷകരമായി ബാധിക്കാത്ത രീതിയിൽ ഇന്ത്യൻ താൽപര്യങ്ങൾ ഉയർത്തിക്കാട്ടാനാണ് ഞാൻ ശ്രമിക്കുന്നത്.

ഇന്ത്യയിലെ ജനങ്ങളാണ് ആ ഉത്തരവാദിത്തം എനിക്കു നൽകിയത്. എന്നെ സംബന്ധിച്ചിടത്തോളം എന്‍റെ രാജ്യമാണ് എനിക്ക് എല്ലാറ്റിലും വലുത്. ' ജനകോടികൾ ഏറ്റെടുത്ത പോഡ്കാസ്റ്റിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശസ്തനായ അമെരിക്കൻ പോഡ്കാസ്റ്ററോട് അഭിമാനപൂർവം തന്‍റെ മനസ് തുറന്നു.

മസ്കും ഡോജും- മോദിയുടെ വീക്ഷണം

അമെരിക്കൻ സന്ദർശനത്തിനിടെ ശതകോടീശ്വരൻ ഇലോൺ മസ്കുമായും മോദികൂടിക്കാഴ്ച നടത്തിയിരുന്നു. മസ്കിന്‍റെ നേതൃത്വത്തിലുള്ള ഡിപ്പാർട്ട്മെന്‍റ് ഒഫ് ഗവണ്മെന്‍റ് എഫിഷ്യൻസി(ഡോജ്)യെപ്പറ്റിയും മോദി തന്‍റെ നിലപാട് വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങളെ കുറിച്ച് തങ്ങൾ ചർച്ച ചെയ്തതായും അദ്ദേഹം ഓർമിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതൽ മസ്കുമായുണ്ടായിരുന്ന പരിചയത്തെ കുറിച്ചും ഡോജ് ദൗത്യം തന്നെ ‘ആവേശഭരിതനാക്കുന്നതായും അതിന്‍റെ വളർച്ചയിൽ താൻ സന്തോഷിക്കുന്നതായും മോദി പറഞ്ഞു.

ഈ ദൗത്യത്തിന് സമാനമായി ഇന്ത്യയിൽ ആഴത്തിൽ വേരൂന്നിയ പ്രശ്നങ്ങളിൽ നിന്നു ദോഷകരമായ രീതികളിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നതായും ഇത്തരം ശ്രമങ്ങൾ ഇനിയും തുടരുമെന്നും മോദി പറഞ്ഞു.

ഇന്ത്യയിൽ അധികാരമേറ്റ ശേഷം തന്‍റെ സർക്കാർ ക്ഷേമപദ്ധതികളിൽ നിന്ന് 10 കോടി വ്യാജ ഗുണഭോക്താക്കളെ കണ്ടെത്തി നീക്കം ചെയ്തതായും ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ(ഡിബിടി) വഴി ശരിയായ ആളുകളിലേയ്ക്ക് ആനുകൂല്യങ്ങൾ എത്തുന്നുണ്ടെന്ന് ഉറപ്പാക്കി അതിലൂടെ മൂന്നു ലക്ഷം കോടി രൂപ ലാഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

കൂടാതെ ഭരണത്തിന്‍റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി കാലഹരണപ്പെട്ട 1500 നിയമങ്ങൾ റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com