സി. രവിചന്ദ്രൻ
ഈ മാസം 12 ന് കോഴിക്കോട് നഗരത്തിലെ കാലിക്കറ്റ് ട്രേഡ് സെന്‍ററിൽ രാവിലെ 8.30 മുതൽ പകലന്തിയോളംനീളുന്ന ലോകത്തെ എറ്റവും വലിയ ''നാസ്‌തിക സ മ്മേളനം" എന്നറിയപ്പെടുന്ന ലിറ്റ്മസ് 24 കേരളത്തെ വ്യതിരിക്തമാക്കുന്ന സമാനതകളില്ലാത്ത ഒരു കൂട്ടായ്മയാണ്. ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസെൻസ് ഗ്ലോബലാണ് ലിറ്റ്മസ് സംഘടിപ്പിക്കുന്നത്. കുറ്റൻ മതസമ്മേളനങ്ങളോ പാർട്ടി സമ്മേളനങ്ങളോ സിനിമാ ചടങ്ങുകളോ ഇന്ത്യയിൽ എവിടെ നടന്നാലും ആരും നെറ്റി ചുളിക്കില്ല. പകരം 'സ്വഭാവികം', 'പ്രതീക്ഷിതം' എന്നൊക്കെ പറഞ്ഞ് നിസാരവൽക്കരിക്കും. പതിനായിരം പേർ പങ്കെടുക്കുന്ന നിരീശ്വരവാദികളുടെ സമ്മേളനം എന്നൊക്കെ കേൾക്കുമ്പോൾ അതായിരിക്കില്ല പ്രതികരണം. ഏറിയാൻ ഒരു വണ്ടിയിൽ കൊള്ളാൻ മാത്രം എണ്ണമുള്ള സിംഹവാലൻ കുരങ്ങുകളെപ്പോലെ അപുർവ ജീവികളായി നിരീശ്വരെ പരിഗണിക്കുന്ന മത പൊതുബോധം നിലനിൽക്കുന്ന കേരളത്തിൽ എങ്ങനെയാണ് ആയിരങ്ങൾ പങ്കെടുക്കുന്ന നിരീശ്വര വാദ സമ്മേളനം അരങ്ങേറുന്നത്‍? ഈ ചോദ്യത്തിന്‍റെ ഉത്തരമാണ് ലിറ്റ്മസ്.
ഇങ്ങനെയൊന്ന് ഇന്ത്യയിലെന്നല്ല, ലോകത്ത് മറ്റെവിടെയും സംഭവിക്കുന്നില്ല. എങ്ങനെയിത് സാധ്യമാകുന്നു? വേറെയെങ്ങും നിരീശ്വരവാദികളോ സ്വതന്ത്ര ചിന്തകരോ ഇല്ലാത്തതു കൊണ്ടോണോ? അല്ല. സ്ഥിതിവിവര കണക്കുകൾ പരിശോധിച്ചാൽ 142 കൊടി വരുന്ന ചെനീസ് ജനസംഖ്യയിൽ 65 ശതമാനവും നിരീശ്വരവാദികളാണ്! ദൈവത്തിന്‍റെ സ്വന്തം നാട് 'എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിൽ നിരീശ്വവോദികളെ തട്ടി വഴി നടക്കാൻ സാധിക്കാത്ത അവസ്ഥയുമില്ല. നാസ്തികതയും സ്വതന്ത്രചിന്തയും പരസ്യമായി പിന്തുണയ്ക്കുന്നവർ കേരളത്തിൽ കൂടി വരുന്നു എന്നതാണ് വസ്തുത, മാത്രമല്ല. അവരൊക്കെ സ്വയം പരസ്യ പ്പെടുത്തുന്നതിലും ദൃശ്യരാകുന്നതിനും (Socially visible) ധൈര്യപ്പെടുന്നു.എസെൻസ് ഗ്ലോബിന്‍റെ നേതൃത്തിൽ 2018 ഒക്റ്റോബറിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ആരംഭിച്ച ലിറ്റ്മസിൻ്റെ അഞ്ചാമത്തെ എഡിഷനാണ് ഇക്കൂറി കോ ഴിക്കോട് നടക്കുന്നത്. ആദ്യ ലിറ്റ്മസിൽ 3,000 പേർ നിശാഗന്ധിയിലേക്ക് ഒഴുകിയെ ത്തിയപ്പോൾ തൊട്ടടുത്ത വർഷം 2019ൽ കോഴിക്കോട് 7,000 പേർ പങ്കെടുത്തു. 2022ൽ കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും 2023ൽ വീണ്ടും തിരുവനന്തപുരം നിശാഗന്ധിയിലും ലിറ്റ്മസ് അരങ്ങേറി. ലിറ്റ്മസ് ഒരിക്കൽ കൂടി കോഴിക്കോട്ടെത്തുമ്പോൾ നിരീശ്വരവാദികൾ ആൾക്കൂട്ടം സൃഷ്ടിക്കുന്നത് മഹാപാപമാണെന്ന് പ്രചരിപ്പിച്ചവർ പോലും ഇന്ന് എസെൻസിന്‍റെ പ്രവർത്തനരീതിയും പരിപാടികളും അക്ഷരം വിടാതെ അനുകരിക്കുന്നത് കാണാം. കേരളത്തിലെ അവിശ്വാസികൾക്ക് സാമൂഹ്യ ദൃശ്യതയും സ്വീകാര്യതയും ഉണ്ടാക്കുന്നതിൽ ലിറ്റ്മസ് വിജയിച്ചു എന്നതിന്‍റെ സൂചനയാണ് അവിടെ കടന്നുവരുന്നത്.
കേരളം പ്രബുദ്ധമാണെന്ന വാചകം ഒരു സോഷ്യൽ മീഡിയ ഫലിതമായി പരിമിതപ്പെടുന്ന കാലമാണിത്. 'എന്തൊക്കെയാണ് ഈ കേരളത്തിൽ സംഭവിക്കുന്നത് 'എന്ന പരി ഹാസ്യ ചോദ്യമാണ് മലയാളി പരസ്‌പരം ആ ഘോഷിക്കുന്നത്. മദ്യനിരോധന പ്രവർത്ത കരെപ്പോലെ, ഗാന്ധിയന്മാരെപ്പോലെ സമുഹം മുഖ്യധാരയിൽ പ്പെടുത്താൻ വിസമ്മതിക്കുന്ന ചിന്താധാര തന്നെയാണ് നാസികത. അവഗണിക്കുമെങ്കിലും മദ്യവിരുദ്ധരോ ഗാന്ധിയന്മാരോടും പൊതുവേ അനുഭാവപൂർണമായ സമീപനം കൈകൊള്ളുന്ന പൊതുസമൂഹം നാസ്തികരെ ശത്രുപക്ഷത്തു കണ്ടു നിരാകരിക്കുകയാണ് പതിവ്. തങ്ങളുടെ ചക്കര വിശ്വാസങ്ങളെയും വൈകാരിക നിഷേപങ്ങളേയും ചോദ്യം ചെയ്യുന്നവരെ ബോധപൂർവം ഒഴിവാക്കാനുള്ള മതപരിശിലനം ഭൂരിപക്ഷത്തിനും ലഭ്യവുമാണ്.
ആസക്തി നിയന്ത്രിക്കാനാവാത്തപ്പോഴും മദ്യവും മയക്കുമരുന്നു മൊക്കെ വ്യക്തിയുടെ ആരോഗ്യത്തിനും കുടുംബത്തിനും സമൂഹത്തിനും ഒട്ടും ഗുണകരമല്ലെന്ന് അവയുടെ ഉപയോക്താക്കൾ തിരിച്ചറിയുന്നുണ്ട്. ലഹരി വരുന്ന പ്രചരണം ജനങ്ങളും സർക്കാരും ഏറ്റെടുക്കുന്നുമുണ്ട്. ലഹരിവിരുദ്ധ നിയമങ്ങളും ധാരാളം, തന്‍റെ കുടുംബത്തിൽ വേറെയാരും മദ്യപാനത്തിലേക്ക് തിരിയരുതേ എന്നായിരിക്കും മദ്യപാനിയുടെ പ്രാർഥന. ഒരു മദ്യപാനി ബാർ ജീവനക്കാരന് ടിപ്പ് കൊടുത്തേക്കാം. പക്ഷേ അവന്‍റെ ഉച്ഛിഷ്ടത്തിൽ കിടന്ന് ഉരുണ്ടാൽ ഐശ്വര്യം സിദ്ധി ആക്കുമെന്ന് വിശ്വസിക്കുന്നില്ല. മറ്റ് ബ്രാൻഡുകളിലുള്ള മദ്യം കഴിക്കുന്നവരെ അന്യരായി കാണുന്ന ശീലവും മദ്യപാനിക്കൾക്കില്ല. അവരുടെ പിരടിക്ക് വെട്ടിയാൽ സ്വർഗം കിട്ടുമെ ന്ന ഹിംസാബോധവും അവർക്കില്ല. ബാറിൽ കൊടുക്കുന്ന പണം മാണാനന്തര ഇൻഷ്വറൻസായി മാറുമെന്നോ മദ്യപാനം സമൂഹത്തിൽ പടർത്തണമെന്നോ മദ്യപിക്കാത്തവരെ കൊല്ലണമെന്നോ ഒരു മദ്യപാനിയും വാദിക്കുന്നില്ല. മദ്യം ദോഷകരമാണെന്ന തിരിച്ചറിയുന്നതു കൊണ്ടു തന്നെ മിക്ക മദ്യപരും സഹ മദ്യപരുമായി വിവാഹബന്ധത്തിന് മടിച്ചേക്കും. എങ്കിലും, ബോധം മരവിപ്പിച്ചാണെങ്കിലും, മനുഷ്യർക്കിടയിലുള്ള ഭിന്നതകളും വ്യത്യാസങ്ങളും അലിയിച്ചുകളഞ്ഞ് അവരെ കുറച്ചു സമയത്തേക്കെങ്കിലും ഒന്നിപ്പിക്കാനുമുള്ള ശേഷി മദ്യം പോലുള്ള ലഹരി വസ്‌തുക ൾക്കുണ്ട്. എന്നാൽ മതലഹരിയുടെ കാര്യമോ? മദ്യത്തിനോ മയക്കുമരുന്നിനോ ഉള്ള നിസാരമായ ഗുണവശങ്ങൾ പോലുമില്ലെങ്കിലും അവയേക്കാളേറെ മോഷമില്ലാത്ത ലഹരിയാണ് മതങ്ങൾ കുത്തിവെക്കുന്നത്. മദ്യവും മയക്കു മരുന്നു മോശമണെന്ന് മലയാളി വാദിക്കുന്നെങ്കിൽ അവിടെ ചില അക്ഷരത്തെറ്റുകൾ പ്രകടമാണ്. ഈ ചിന്താവൈകല്യത്തെ പരിഷ്കരിക്കാനുള്ള ആഹ്വാനമാണ് ലിറ്റ്മസ് 24 പോലുള്ള സന്തേ മനങ്ങളിലൂടെ എസെൻസ് ഗ്ലോബൽ നടത്തു അത് അതേ, 'houston, We've had Problem" പ്രസ്തുത പ്രശ്നം ഉണ്ടെന്ന് തിരി ച്ചറിയുകയും പരിഹരിക്കാൻ വ്യക്തിതലത്തി . ഓരോ പൗരനും പരിശ്രമിക്കണമെന്നുമാ മാ ഇന്ത്യൻ ഭരണഘടയിലെ 151 A(h) ആവശ്യപ്പെടുന്നത്. ലിറ്റ്മസ് സമ്മേളനങ്ങൾ 31 A(h) ന്റെ സാക്ഷാത്‌കാരം ലക്ഷ്യമിടുന്ന സമ്മേളനമാണ്.
സമൂഹത്തിന്‍റെ ചിന്താ രീതിശാസ്ത്രത്തിന്‍റെ പ്രവർത്തനരീതി അനുകരിക്കുന്നതിലേക്ക് പരിവർത്തനം ചെയ്യാനാണ് എസെൻസ് ഗ്ലോബലും യത്നിക്കുന്നത്. പ്രി-പ്രൈമറി ത ലം മുതൽ ഗവേഷണതലം വരെ വർഷങ്ങളോളം തലങ്ങും വിലങ്ങും ശാസ്ത്രം പഠിക്കുന്നു. എന്നിട്ടും മലയാളിക്ക് ശാസ്ത്രിയ മനോവൃത്തി (Scientific temper) അന്യമാവുന്നത് എന്തുകൊണ്ടാണ്. ? മനശാസ്ത്രജ്ഞർ റോക്കറ്റ് വിടുന്നതിനു മുൻപ് തേങ്ങ ഉടച്ച് തളർന്നു വീഴുന്നതും പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ അൽപ്പ വസ്ത്രധാരികളായ പുരോഹിതർ എഴുന്നെള്ളുന്നതിനും നാം സാക്ഷ്യം വഹിക്കേണ്ടി വരുന്നു. ശൗചാലങ്ങളെക്കാൾ ആരാധനാലയങ്ങളുമായി വിങ്ങി വിറങ്ങലിക്കുന്ന ഈ രാജ്യത്ത് യുക്തിപൂർവം ചിന്തിക്കാൻ ധൈര്യമില്ലാത്ത ജീവികളായി മനുഷ ർ ന്യൂനീകരിക്കപ്പെടുകയാണ്. രാഷ്ട്രീയക്കാരും ധനികരും പ്രശസ്‌തരും മതത്തിനു മുന്നിൽ മുട്ടിലിഴയുമ്പോഴും ജനാധിപത്യം മതേതരത്വം തുടങ്ങിയ നെടുങ്കൻ മുദ്രാവാക്യങ്ങൾ മുഴക്കി വായ്‌നാറ്റം പരിഹരിക്കുന്ന ക്യൂബ മുകുന്ദന്മാരായി മലയാളി പരിമിതപ്പെടുകയാണ്.
ലിറ്റ്മസിന്‍റെ സിലബസ് തിരിച്ചറിവിന്‍റേയാതാണ്. രസതന്ത്രത്തിൽ ലിറ്റ്മസ് പരിശോധന ആസിഡും ബേസും തമ്മിൽ വേർതിരിച്ചറിയാൻ സഹായിക്കുന്നു കടലാസ് പരിശോധനയാണ്. മനുഷ്യന് സമാനമായ നിരവധി തിരിച്ചറിവുകൾ അനിവാര്യമാണെന്ന വാദമാണ് എസെൻസ് മുന്നോട്ടു വയ്ക്കുന്നത്. അസത്യത്തിൽ നിന്ന് സത്യത്തെ, അവാസ്തവത്തിൽ നിന്ന് വാസ്തവത്തെ തിരിച്ചറിയാനാവണം. വികരവും ഭ്രമാത്മകവുമായ ലോകസങ്കൽപ്പങ്ങളിൽ നിന്ന് യാഥാർഥ്യത്തിന്‍റെ കവിത വേർതിരിച്ചറിയാനുള്ള ആഴത്തിലുള്ള അന്വേഷണം ഉണ്ടാവണം. സാധുവും വസ്തുനിഷ്ടവുമായ തെളിവുകൾ അവിടെ വഴിവിളക്കാവും. ഈ ലിറ്റ്മസ് പരിശോധനയുടെ വെളിച്ചത്തിൽ വ്യാജവും കപടവും ഭ്രമാത്മകവും ആയവ ഒക്കെ നിർദയം വെളിവാക്കപ്പെടും. തെ ളിവുകൾ നയിക്കട്ടെ (Let Evidence Lead) എന്ന ലിറ്റ്മസ് മുദ്രാവാക്യം കേരള സമൂഹം ഏറ്റെടുത്തിട്ടുണ്ട്. നമ്മുടെ പൊതുവിടങ്ങൾ അത്രമാത്രം അസത്യവത്‌കരിക്കപ്പെട്ടിരിക്കുന്നു.
മത ഇടങ്ങൾ കൂടുതൽ മതേതരമാവണം. മതേതര ഇടങ്ങൾ കൂടുതൽ മതരഹിതലേക്കണം. മതാഹിത ഇടങ്ങൾ കുടുതൽ മാനവികമാക്കണം എന്ന ലക്ഷ്യമാണ് എസെൻസ് ഗ്ലോബൽ മുന്നോട്ടുവയ്ക്കുന്നത്. അസഹനിയമായ ഗോത്രീയതയാണ് ഏതൊരു സമൂഹത്തിനെയും നെടുകെയും കുറുകയും ഭിന്നിപ്പിക്കുന്നത്. ഗോത്രബോധം മാത്രമല്ല സ്വത്വബോധവും മനുഷ്യസമൂഹത്തെ വിഭിജിക്കും.
ഏതെങ്കിലും മതത്തിന് വിധേയപ്പെട്ട് അതി ന് വേണ്ടി മടപ്പണി ചെയ്‌ത് (മതപ്പണി) ജീവിതം ഹോമിക്കുന്ന മനുഷ്യർ സ്വയം കുത്തിവയ്ക്കുന്നവരാണ്. ഏതെങ്കിലും ജാതിവിഭാഗത്തിന്‍റെ വളർച്ചയ്ക്കും പോഷണത്തിനും മാത്രം പ്രവർത്തിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ മനുഷ്യരെ ഒന്നായി കാണാൻ കഴിയാത്ത അമാനവിക ലോകവീക്ഷണമാണ് പ്രസ്തുത ജാതിപ്പണി നിങ്ങൾക്ക് സമ്മാനിക്കുന്നത്.
അത്തരം നിലപാടുകൾ സങ്കുചിതവും വി കലുമായിരിക്കുമ്പോൾ തന്നെ അവ മനുഷ്യർക്കിടയിൽ കാലുഷ്യവും സംശയവും ജനി പ്പിക്കുമെന്നതിൽ സംശയമില്ല. ശരിയും വസ്തുതയും എന്തുമായി കൊള്ളട്ടെ. സ്വന്തം പാർട്ടി പറയുന്നത് മാത്രം വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്ന മനുഷ്യർ ഗോത്രായതയുടെ വക്താക്കളാണ്. മതപ്പണിയും ജാതിപ്പണിയും പാർട്ടിപ്പണിയും ഉപേക്ഷിച്ച് സ്വതന്ത്ര വ്യക്തികളാകാൻ എസെൻസ് മലയാ ജിയോട് അഭ്യർഥിക്കുന്നു.
സ്വന്തം ജാതിയും മതവും പാർട്ടിയും പറയുന്നതല്ല. മറിച്ച് എന്താണ് വസ്‌തുത. എന്താണ് ശരി. എന്തിനാണ് തെളിവുള്ളത് എന്നതായിരിക്കണം ഏതൊരു സ്വതന്ത്ര വ്യക്തിയും പരിഗണിക്കേണ്ടത്. എതിരാളി പറയുന്നതും ചെയ്യുന്നതും ശരിയാണെങ്കിൽ അതും അംഗീകരിക്കാനുള്ള മനസും സ്വാത ന്ത്ര്യവും ഉണ്ടാവണം. ശരി ആരു പറഞ്ഞാലും അംഗീകരിക്കാനും നിരന്തരം തിരുത്താനും പരിഷ്കരിക്കാനും വ്യക്തി തയാറാകേണ്ടതുണ്ട്. സ്വന്തം ഇഷ്ടവും തിരുമാനങ്ങളും അന്യന് ദ്രോഹമില്ലാതെ, സ്വയം നശിപ്പിക്കാതെ നടപ്പിലാക്കാനുള്ള സുവർണാവസരമായി ജീവിതത്തെ വിലയിരുത്തണം. കഴിയുന്നത്ര നുകങ്ങളിൽ നിന്ന് കഴുത്തുരി, പരമാവധി ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ്, സ്വാത ന്ത്ര്യം ഭക്ഷിച്ച് ജീവിക്കുക എന്നത് ഓരോ വ്യക്തിക്കും അവനവനോടുള്ള കടമയുമാകുന്നു.
പ്രത്യയശാസ്ത്രി തിമിരത്തിനും ഡോഗ്മകൾക്കും വിധേയപ്പെടാതെ സ്വയം ആദരിക്കാനും ആഘോഷിക്കാനും മലയാളിയോട് ആദരിക്കാനും ആഘോഷിക്കാനും ആഹ്വാനം ചെയ്യുന്ന ലിറ്റ്മസ് 24 ന്‍റെ സമ്മേളന മുദ്രവാക്യം തന്നെ നിങ്ങളെ ആഘോഷിക്കൂ' (Celebrate You) എന്നാണ്. ഈ ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യേണ്ട ആശയം നിങ്ങളാണെന്ന ബോധ്യം പ്രധാനമാണ്. വൃക്തി പ്രധാനമാണ് (Individual is important). സ്വയം ആദരിക്കുകയും അന്യനെ സ്നേഹി വന്‍റെ നിർമിതിക്കായാണ് എസെൻസ് നില കൊള്ളുന്നത്.
ലിറ്റ്മസ് 24 ന്‍റ ഭാഗമായി ഈ മാസം 12ന് കോഴിക്കോട്ട് ഒത്തുകൂടുന്നവരുടെ ആഗ്രഹവും മറ്റൊന്നല്ല. സ്വാതന്ത്ര്യം പൂക്കുന്ന ചില്ലകളിലേക്കാണ് മനുഷ്യരാശി ചേക്കേറേണ്ടത്. സ്വാതന്ത്രം പ്രാണവായുവിനോളം പ്രിയങ്കരമായി കാണുന്ന മനുഷ്യർക്ക് സംശയവും ചോദ്യങ്ങളും ഏറെയുണ്ടാവും.അത്തരത്തിൽപെട്ട അസംഖ്യം ചോദ്യങ്ങൾ ഈ ലിറ്റ്മസിലും ഉന്നയിക്കപ്പെടും. ഉത്തരം കണ്ടെത്തേണ്ടത് നമ്മുടെ പൊതു ബാധ്യതയാകുന്നു.