
മേയർ റോബിൻ ഇലക്കാട്ട്
റീന വർഗീസ് കണ്ണിമല
1981 മെയ് 23ലെ മലയാള പത്രങ്ങളിൽ ഒരു കൊച്ചു വാർത്തയുണ്ടായിരുന്നു. കോട്ടയം മെഡിക്കൽ കോളെജിലെ നഴ്സായ കുറുമുള്ളൂർ ഇലക്കാട്ട് ഏലിയാമ്മ ഫിലിപ്പ് ആദ്യത്തെ ബെസ്റ്റ് നഴ്സ് അവാർഡ് നേടിയ വാർത്തയായിരുന്നു അത്. അപ്പോൾ ഇന്ത്യയുടെ സുരക്ഷയ്ക്കായി സൈനിക സേവനത്തിലായിരുന്നു ഭർത്താവ് ഫിലിപ്പ്.
ഇന്നിപ്പോൾ കാലങ്ങൾക്കിപ്പുറം അന്നത്തെ ബെസ്റ്റ് നഴ്സായ അമ്മയുടെ മകൻ-മേയർ റോബിൻ ഇലക്കാട്ട്, അമെരിക്കയിൽ പുതിയൊരു സ്നേഹ ചരിത്രം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞയിടെ പത്തു ദിവസം തന്‍റെ പപ്പയോടൊപ്പം ചെലവഴിക്കാൻ എല്ലാ തിരക്കുകളും മാറ്റി വച്ച് മിസൗറിയിൽ നിന്ന് അദ്ദേഹം കോട്ടയം കുറുമുള്ളൂരിലെ വീട്ടിലേക്കു പറന്നെത്തി. ആ വരവിൽ കേരള നിയമ സഭ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തിരുന്നു.
ഇടതു വശത്ത് അമ്മ ഏലിയാമ്മ ഫിലിപ്പ്ബെസ്റ്റ് നഴ്സ് (വാർത്ത)വലതു വശത്ത് കേരള നിയമസഭ മേയറെ പൊന്നാടയണിയിച്ച് ആദരിച്ചപ്പോൾ
തന്‍റെ ജനകീയ രാഷ്ട്രീയ ശൈലിയെ കുറിച്ച് മേയർ ഇങ്ങനെ വിശദീകരിച്ചു:
"ഞാൻ രാഷ്ട്രീയത്തിൽ ആകസ്മികമായി വന്നു പെട്ടതാണ്. പ്രീ പ്ലാൻഡ് ആയി വന്നതല്ല. പക്ഷേ, വന്നു കഴിഞ്ഞ്, ഞാൻ എന്നെ തെരഞ്ഞെടുത്തവരിലേയ്ക്ക് ഇറങ്ങിച്ചെന്നു. അപ്പോഴാണ് ആൾക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ താമസം വരുന്നതായി മനസിലാക്കുന്നത്, അതു ഞാൻ ശ്രദ്ധിച്ചു. അതോടെ ഞാൻ എല്ലാത്തിനും ടൈം ലൈൻ വച്ചു. ഏതു കാര്യത്തിനും ടൈം ലൈൻ. ഒരു പക്ഷേ, ഈ ടൈം ലൈൻ വന്നതു പോലും എന്‍റെ മെഡിക്കൽ ഫീൽഡിൽ നിന്നായിരിക്കാം. കാരണം പേഷ്യന്‍റ് , ഫിസിഷ്യൻ, എംപ്ലോയി സാറ്റിസ്ഫാക്ഷൻ ആണ് അവിടെ വേണ്ടത്. അവിടെ നിന്ന് ഞാൻ രാഷ്ട്രീയത്തിൽ വന്നപ്പോൾ ഇവിടെ കസ്റ്റമർ സാറ്റിസ്ഫാക്ഷൻ, എംപ്ലോയീ സാറ്റിസ്ഫാക്ഷൻ ഇല്ല എന്നു കണ്ടു. അതുണ്ടാക്കിയെടുക്കാൻ ടൈം ലൈൻ കൊണ്ടു വന്നു, പ്രാവർത്തികമാക്കി, ഇപ്പോഴും അത് വിജയകരമായി നടക്കുന്നു. ഇന്നു മിസൗറി സിറ്റി ബിസിനസ് ഫ്രണ്ട് ലി സിറ്റിയാണ്. അതിനു കാരണമായത് ഈ ടൈം ലൈൻ ആണ്.'
ടൈം ലൈൻ മാത്രമല്ല, 311 എന്നൊരു ടോൾ ഫ്രീ നമ്പർ കൂടി ഞാൻ ഏർപ്പാടാക്കി. അതോടെ മിസൗറി സിറ്റിയിൽ ബിസിനസിനായി വരുന്ന ആർക്കും തങ്ങൾക്ക് നേരിടുന്ന തടസങ്ങൾ വിളിച്ചു പറയാം എന്ന അവസ്ഥ വന്നു. എന്നു മാത്രമല്ല, ഇത് ഇൻസ്പെക്ഷൻ തുടങ്ങിയ ഭരണ സംവിധാനത്തിലെ വിവിധ പടവുകൾ യാതൊരു തടസവും കൂടാതെ, വലിച്ചു നീട്ടാതെ മിസൗറിയിൽ ബിസിനസു നടത്താൻ വരുന്ന ഏതൊരു ബിസിനസുകാർക്കും , ഏതൊരു സിറ്റിസൺസിനും എത്രയും വേഗം പേപ്പർ വർക്കുകളെല്ലാം നടത്തിക്കൊടുത്തേ തീരൂ എന്ന അവസ്ഥയിൽ ഉദ്യോഗസ്ഥ വൃന്ദത്തെ സമ്മർദ്ദത്തിലാക്കി. എല്ലാത്തിനും ടൈം ലൈൻ വച്ചിട്ടുള്ളതു കൊണ്ട് മേയർ എന്ന നിലയിൽ ഞാനത് ചോദിക്കും എന്നായതോടെ ഉദ്യോഗസ്ഥർക്ക് കൃത്യമായി തങ്ങളുടെ കർത്തവ്യങ്ങൾ ചെയ്തേ തീരൂ എന്ന സാഹചര്യം വന്നു. ഇങ്ങനെയാണ് ഇന്ന് മിസൗറി സിറ്റി ഏറ്റവും നല്ല ബിസിനസ് ഫ്രണ്ട് ലി സിറ്റി ആയത്. ഞാൻ വന്നതിനു ശേഷം ഇവിടെ 3 സ്റ്റാർ 5 സ്റ്റാർ ഹോട്ടലുകൾ പലതും 5 സ്റ്റാർ 7 സ്റ്റാർ ലെവലിലേക്ക് ഉയർന്നു. ടൂറിസം മെച്ചപ്പെട്ടു.
മേയറുമായി അഭിമുഖത്തിൽ നിന്ന്
മിസൗറിക്കാർക്ക് ഈ മേയർ സ്വന്തം കൂടപ്പിറപ്പിനെ പോലെ പ്രിയങ്കരനാണ്. അതിനുദാഹരണങ്ങൾ നിരവധിയുണ്ട്. അതിലൊന്നാണ് മേയറുടെ കൈയിലണിഞ്ഞിരിക്കുന്ന ചരടും അതിലുള്ള ചെറിയ കുരിശും. അതിന്‍റെ കഥ ഇങ്ങനെ:
ഒരിക്കൽ ഔദ്യോഗിക കൃത്യ നിർവഹണത്തിനായി പോകും വഴി ഒരു വൃദ്ധൻ അടുത്തു വന്നു. എന്നിട്ടു പറഞ്ഞു:
"I see you before, I am going to give you something. I seen politicians of all times. But I never seen a Mayor like you'
"ക്രെയിനിലോ മറ്റോ ആയിരുന്ന ആ വന്ദ്യ വയോധികൻ വളരെ ആയാസപ്പെട്ടാണ് അവിടേയ്ക്ക് തിരിച്ചു പോയി ഈ കുരിശുള്ള ചരട് എടുത്തു കൊണ്ടു ഡോർ തുറന്ന് ആയാസപ്പെട്ട് ഇറങ്ങി വന്ന് എന്‍റെ കൈയിൽ കെട്ടിത്തന്നത്. ഒരുപാടു സമയമെടുത്താണ് അദ്ദേഹം പോയി വന്നത്. എന്‍റെ ഒപ്പമുള്ളവർ എന്നെ അതു വാങ്ങുന്നതിൽ നിന്നു നിരുത്സാഹപ്പെടുത്തി. സമയം പോകും, നമുക്കു പോകാം എന്നു പറഞ്ഞു. ഞാൻ പറഞ്ഞു, നിങ്ങൾ നടന്നോളൂ, ഞാൻ വരാം എന്ന്. എന്തെങ്കിലും വെള്ളത്തിൽ വീണോ മറ്റോ കേടായാൽ അത് അഴിച്ചു കളഞ്ഞേക്കുക എന്നും, വളരെ ചെറുപ്പത്തിലേ അമെരിക്കയിൽ എത്തിച്ചേർന്ന ഗ്രീക്ക് ഓർത്തഡോക്സുകാരനായ ആ വന്ദ്യ വയോധികൻ എന്നോട് പറഞ്ഞു."
''എനിക്കിത്രയേ ഉള്ളു. എന്‍റെ വിശ്വാസം മാറ്റി വച്ച് എനിക്കാരും ആകേണ്ട. നിങ്ങൾക്കെന്നെ അംഗീകരിക്കാമെങ്കിൽ അംഗീകരിച്ചാൽ മതിയെന്നേ.''
റിപ്പബ്ലിക്കൻ അനുഭാവിയാണ് മേയർ റോബിൻ. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നയങ്ങളെ പൂർണമായും ഉൾക്കൊള്ളാനാകില്ലെങ്കിലും ഇന്നിന്‍റെ ആവശ്യമാണ് ട്രംപ് എന്ന വിശ്വാസക്കാരനാണ് മേയർ. ഈ ജനകീയ മേയറുടെറെ വിശ്വാസ തീക്ഷ്ണതയും എളിമ നിറഞ്ഞ കഠിനാധ്വാനവും നിലപാടുകളിലെ കാർക്കശ്യവും വെട്ടിത്തുറന്ന അഭിപ്രായപ്രകടനവും എല്ലാം ഇന്ന് അമെരിക്കയിലെ മറ്റു സ്റ്റേറ്റുകളിൽ പോലും സംസാരവിഷയമാണ്. അതു കൊണ്ടു തന്നെ ജൂനിയർ ട്രംപ് എന്നും ഇപ്പോൾ അറിയപ്പെടുന്നു. ട്രംപുമായി ഒരു തവണ കൂടിക്കാഴ്ച നടത്തിയിട്ടുമുണ്ട് അദ്ദേഹം. ഇനി വരുന്ന ജൂണിൽ ഒരു പക്ഷേ വാഷിങ്ടൺ ഡിസിയിൽ വച്ചു കാണും. അന്നു സംസാരിക്കാൻ സാധിച്ചാൽ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹുറൈൻ ബെറിൽ ദുരന്ത സമയത്ത് മിസൗറി ജനതയെ ഏറ്റവും കൂടുതൽ ആക്രമിച്ചത് കൊതുകുകളായിരുന്നു എന്നതാണ് വാസ്തവം. അതിശക്തമായ കൊതുകു നിർമാർജന രീതിയാണ് മേയർ റോബിന്‍റെ ജനപ്രീതി വർധിപ്പിച്ച മറ്റൊരു ഘടകം. അതേക്കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:
ടിപിക്യു എന്ന ടെസ്റ്റ് നടത്തി വിജയിച്ച കമ്പനിക്കു മാത്രമേ അവിടെ കൊതുകു നിവാരണി സ്പ്രേ ചെയ്യാൻ അനുമതിയുള്ളു. എല്ലാ ആറു മാസവും കൂടുമ്പോൾ ഈ ടിപിക്യു ടെസ്റ്റ് നടത്തണം. അവിടെ കൊതു നിവാരണ സ്പ്രേ ധാരാളമായി ചെയ്തിട്ടും യാതൊരു ക്യാൻസറസ് കണ്ടീഷനും ജനങ്ങളിൽ ഇതു വരെ കണ്ടിട്ടില്ല. വളരെ കൃത്യമായ ഇടവേളകളിൽ കൃത്യമായി ടെസ്റ്റ് നടത്തി വിജയിച്ച ചില കമ്പനികൾക്കു മാത്രമാണ് അത് നടത്താൻ അവിടെ അനുമതിയുമുള്ളു.
ഇതൊക്കെയാണ് 95 ശതമാനവും ഹുറൈൻ ബെറിൽ തകർത്തെറിയുന്ന ഒരു നഗരത്തെ കമ്യൂണിറ്റി വികസന ശ്രമങ്ങളിലൂടെയും സുരക്ഷാ സംരംഭങ്ങളിലെ മികവിലൂടെയും നിരവധി അംഗീകാരങ്ങൾ നൽകത്തക്ക വിധം ഉയർത്താൻ ഈ ദൈവം കൈയൊപ്പു ചാർത്തിയ മേയർക്ക് സാധിക്കുന്നതിനു കാരണം.
(തുടരും)