മെ​​ഡ്‌​​ടെ​​ക് മി​​ത്ര: ത​​ദ്ദേ​​ശീ​​യ മെ​​ഡ്‌​​ടെ​​ക് ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ന​​വീ​​ന വി​​ക​​സ​​ന- മൂ​​ല്യ​​നി​​ര്‍ണ​​യ സം​​വി​​ധാ​​നം

പ്രീ-​​ക്ലി​​നി​​ക്ക​​ല്‍, ക്ലി​​നി​​ക്ക​​ല്‍ പ​​ഠ​​ന​​ങ്ങ​​ള്‍ക്കാ​​യി സ​​ഹ​​ക​​രി​​ച്ചു പ്ര​​വ​​ര്‍ത്തി​​ക്കേ​​ണ്ട സം​​ഘ​​ങ്ങ​​ളും മൂ​​ല​​ധ​​ന​​വും ആ​​വ​​ശ്യ​​മാ​​യി വ​​രും
വി​​നോ​​ദ് കെ. ​​പോ​​ള്‍
വി​​നോ​​ദ് കെ. ​​പോ​​ള്‍
Updated on

വി​​നോ​​ദ് കെ. ​​പോ​​ള്‍ - നി​​തി ആ​​യോ​​ഗ് അം​​ഗം

ചി​​കി​​ത്സാ മൂ​​ല്യ​​നി​​ര്‍ണ​​യം, കാ​​ര്യ​​നി​​ര്‍വ​​ഹ​​ണം സു​​ഗ​​മ​​മാ​​ക്ക​​ല്‍, പു​​തി​​യ മെ​​ഡ്ടെ​​ക് ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ ഏ​​റ്റെ​​ടു​​ക്ക​​ല്‍ എ​​ന്നി​​വ​​യ്ക്കാ​​യി നൂ​​ത​​നാ​​ശ​​യ ഉ​​പ​​ജ്ഞാ​​താ​​ക്ക​​ളെ പി​​ന്തു​​ണ​​യ്ക്കു​​ന്ന​​തി​​ന് കേ​​ന്ദ്ര ഗ​​വ​​ണ്മെ​​ന്‍റ് അ​​ടു​​ത്തി​​ടെ​​യാ​​ണു മെ​​ഡ്‌​​ടെ​​ക് മി​​ത്ര സം​​രം​​ഭ​​ത്തി​​നു തു​​ട​​ക്കം​​കു​​റി​​ച്ച​​ത്.

പു​​തി​​യ മെ​​ഡ്ടെ​​ക് ഉ​​ത്പ​​ന്ന​​ത്തി​​ന്‍റെ (ഉ​​ദാ. മെ​​ഡി​​ക്ക​​ല്‍ ഉ​​പ​​ക​​ര​​ണം അ​​ല്ലെ​​ങ്കി​​ല്‍ ഡ​​യ​​ഗ്നോ​​സ്റ്റി​​ക്) പ്ര​​യാ​​ണം ആ​​രം​​ഭി​​ക്കു​​ന്ന​​ത് ഒ​​രു ലാ​​ബി​​ല്‍ അ​​തി​​ന്‍റെ പ്രൂ​​ഫ് ക​​ണ്‍സെ​​പ്റ്റ് (പി​​ഒ​​സി) പ്ര​​ദ​​ര്‍ശി​​പ്പി​​ക്കു​​ന്ന ഉ​​പ​​ജ്ഞാ​​താ​​വി​​ന്‍റെ ആ​​ശ​​യ​​ത്തി​​ലൂ​​ടെ​​യാ​​ണ്. തു​​ട​​ര്‍ന്ന് കൂ​​ടു​​ത​​ല്‍ പ​​രി​​ശോ​​ധ​​ന​​യ്ക്കാ​​യി പ്രോ​​ടൈ​​പ്പു​​ക​​ള്‍ നി​​ര്‍മി​​ക്കാ​​ന്‍ ഉ​​പ​​ജ്ഞാ​​താ​​വി​​ന് പ​​ങ്കാ​​ളി വേ​​ണ്ട​​തു​​ണ്ട്. ഉ​​ത്പ​​ന്ന​​ത്തി​​ന് മൃ​​ഗ​​ങ്ങ​​ളി​​ല്‍ പ​​ഠ​​ന​​ങ്ങ​​ള്‍ ന​​ട​​ത്തേ​​ണ്ട​​ത് ആ​​വ​​ശ്യ​​മാ​​യി വ​​ന്നേ​​ക്കാം. ആ​​ത്യ​​ന്തി​​ക​​മാ​​യി, ക​​ര്‍ശ​​ന​​മാ​​യ നി​​യ​​ന്ത്ര​​ണ​​വും ധാ​​ര്‍മി​​ക മാ​​ര്‍ഗ​​നി​​ര്‍ദേ​​ശ​​ങ്ങ​​ള്‍ പാ​​ലി​​ച്ചും ശ​​ക്ത​​മാ​​യ ഗ​​വേ​​ഷ​​ണ രീ​​തി​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ച്ചും മ​​നു​​ഷ്യ​​രി​​ലും പ​​ഠ​​ന​​ങ്ങ​​ള്‍ ന​​ട​​ത്തേ​​ണ്ട​​തു​​ണ്ട്. അം​​ഗീ​​കൃ​​ത​​വും ലൈ​​സ​​ന്‍സു​​ള്ള​​തു​​മാ​​യ ഉ​​ത്പ​​ന്നം വ​​ലി​​യ തോ​​തി​​ലു​​ള്ള ഉ​​ത്പാ​​ദ​​ന​​ത്തി​​നും വി​​പ​​ണി​​പ്ര​​വേ​​ശ​​ന​​ത്തി​​നു​​മു​​ള്ള അ​​വ​​സ​​ര​​ത്തി​​നാ​​യി കാ​​ത്തി​​രി​​ക്കു​​ന്നു.

നൂ​​ത​​നാ​​ശ​​യ ഉ​​പ​​ജ്ഞാ​​താ​​ക്ക​​ളും പു​​തി​​യ സ്റ്റാ​​ര്‍ട്ട​​പ്പു​​ക​​ളും അ​​വ​​രു​​ടെ സാ​​ങ്കേ​​തി​​ക പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളി​​ല്‍ വ​​ള​​രെ മി​​ക​​ച്ച​​താ​​യി​​രി​​ക്കാം, എ​​ന്നാ​​ല്‍ ആ​​ശ​​യ​​ത്തി​​ല്‍ നി​​ന്ന്, ക്ലി​​നി​​ക്ക​​ല്‍ ക്ര​​മീ​​ക​​ര​​ണ​​ത്തി​​ല്‍ ഉ​​പ​​യോ​​ഗ​​ത്തി​​ന് ത​​യ്യാ​​റു​​ള്ള ഉ​​ത്പ​​ന്ന​​ത്തി​​ലേ​​ക്കു​​ള്ള സ​​ങ്കീ​​ര്‍ണ​​മാ​​യ പ്ര​​യാ​​ണ​​ത്തി​​ന്‍റെ ചു​​ക്കാ​​ന്‍പി​​ടി​​ക്ക​​ല്‍ ഏ​​റെ ബു​​ദ്ധി​​മു​​ട്ടാ​​ണ്; പ​​ല​​പ്പോ​​ഴും സ​​മ​​യോ​​ചി​​ത​​വും സ​​മ​​ഗ്ര​​വു​​മാ​​യ മാ​​ര്‍ഗ​​നി​​ര്‍ദേ​​ശ​​വും സൗ​​ക​​ര്യ​​വും ല​​ഭി​​ക്കാ​​റി​​ല്ല.

കാ​​ര്യ​​നി​​ര്‍വ​​ഹ​​ണ ആ​​വ​​ശ്യ​​ക​​ത​​ക​​ള്‍, പ​​രി​​ശോ​​ധ​​ന​​യും മൂ​​ല്യ​​നി​​ര്‍ണ​​യ​​വും, വ്യ​​വ​​സാ​​യ​​ത​​ല ഉ​​ത്പാ​​ദ​​നം, ജീ​​വ​​ജാ​​ല​​ങ്ങ​​ളി​​ലെ പ​​ഠ​​നം, ക്ലി​​നി​​ക്ക​​ല്‍ മൂ​​ല്യ​​നി​​ര്‍ണ​​യം/ പ​​രീ​​ക്ഷ​​ണ​​ങ്ങ​​ള്‍, സാ​​ങ്കേ​​തി​​ക മൂ​​ല്യ​​നി​​ര്‍ണ​​യ ആ​​വ​​ശ്യ​​ക​​ത​​ക​​ള്‍ എ​​ന്നി​​വ​​യെ​​ക്കു​​റി​​ച്ചു​​ള്ള ധാ​​ര​​ണ​​യു​​ടെ​​യും അ​​വ​​സ​​ര​​ങ്ങ​​ളു​​ടെ​​യും അ​​ഭാ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​താ​​ണ് അ​​വ​​ര്‍ നേ​​രി​​ടു​​ന്ന ബു​​ദ്ധി​​മു​​ട്ടു​​ക​​ള്‍. ത​​ല്‍ഫ​​ല​​മാ​​യി, ഫ​​ല​​പ്ര​​ദ​​മാ​​യ നി​​ര​​വ​​ധി മെ​​ഡ്‌​​ടെ​​ക് ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ വി​​ക​​സ​​ന​​പാ​​ത​​യു​​ടെ വി​​വി​​ധ ഘ​​ട്ട​​ങ്ങ​​ളി​​ല്‍ വെ​​ളി​​ച്ചം കാ​​ണാ​​തെ കു​​ടു​​ങ്ങി​​ക്കി​​ട​​ക്കു​​ന്നു. നി​​രാ​​ശ പ​​ട​​രു​​ന്ന​​തോ​​ടെ, പ​​ല നൂ​​ത​​നാ​​ശ​​യ ഉ​​പ​​ജ്ഞാ​​താ​​ക്ക​​ളും ശ്ര​​മ​​ങ്ങ​​ള്‍ ഉ​​പേ​​ക്ഷി​​ച്ചേ​​ക്കാം. അ​​സ്വീ​​കാ​​ര്യ​​മാ​​യ ഈ ​​സാ​​ഹ​​ച​​ര്യം നൂ​​ത​​നാ​​ശ​​യ​​ങ്ങ​​ള്‍ കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നും സം​​രം​​ഭ​​ക​​ത്വ​​ത്തി​​നു​​ള്ള യു​​വാ​​ക്ക​​ളു​​ടെ മ​​നോ​​ഭാ​​വ​​വും ക​​ഴി​​വും അ​​ടി​​ച്ച​​മ​​ര്‍ത്തു​​ന്നു; ഇ​​ത് രാ​​ജ്യ​​ത്തി​​ന്‍റെ നൂ​​ത​​ന, സാ​​മ്പ​​ത്തി​​ക, ആ​​രോ​​ഗ്യ പ​​രി​​പാ​​ല​​ന താ​​ത്പ​​ര്യ​​ങ്ങ​​ളെ ദു​​ര്‍ബ​​ല​​പ്പെ​​ടു​​ത്തു​​ന്നു.

ശാ​​സ്ത്ര​​ജ്ഞ​​ര്‍, നൂ​​ത​​നാ​​ശ​​യ ഉ​​പ​​ജ്ഞാ​​താ​​ക്ക​​ള്‍, സ്റ്റാ​​ര്‍ട്ട് അ​​പ്പു​​ക​​ള്‍ എ​​ന്നി​​വ അ​​ഭി​​മു​​ഖീ​​ക​​രി​​ക്കു​​ന്ന മേ​​ത്പ​​റ​​ഞ്ഞ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​ന്, മെ​​ഡ്ടെ​​ക് ഉ​​ത്പ​​ന്ന വി​​ക​​സ​​ന​​ത്തി​​ന്‍റെ​​യും ഏ​​റ്റെ​​ടു​​ക്ക​​ലി​​ന്‍റെ​​യും യാ​​ത്ര​​യി​​ല്‍ നൂ​​ത​​നാ​​ശ​​യ ഉ​​പ​​ജ്ഞാ​​താ​​ക്ക​​ളെ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​ന് കേ​​ന്ദ്ര ഗ​​വ​​ണ്മെ​​ന്‍റ് ഇ​​പ്പോ​​ള്‍ പ്ര​​ത്യേ​​ക സൗ​​ക​​ര്യ​​വും പി​​ന്തു​​ണാ സം​​വി​​ധാ​​ന​​വും സൃ​​ഷ്ടി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. സ​​ദ്ഭ​​ര​​ണ ദി​​ന​​മാ​​യ 2023 ഡി​​സം​​ബ​​ര്‍ 25 ന് ​​ദേ​​ശീ​​യ വൈ​​ദ്യ​​ശാ​​സ്ത്ര ഗ​​വേ​​ഷ​​ണ​​സ​​മി​​തി (ഐ​​സി​​എം​​ആ​​ര്‍), നി​​തി ആ​​യോ​​ഗ്, ആ​​രോ​​ഗ്യ കു​​ടും​​ബ​​ക്ഷേ​​മ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ സെ​​ന്‍ട്ര​​ല്‍ ഡ്ര​​ഗ് സ്റ്റാ​​ന്‍ഡേ​​ര്‍ഡ്‌​​സ് ആ​​ന്‍ഡ് ക​​ണ്‍ട്രോ​​ള്‍ ഓ​​ര്‍ഗ​​നൈ​​സേ​​ഷ​​ന്‍ (സി​​ഡി​​എ​​സ്‌​​സി​​ഒ) എ​​ന്നി​​വ​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ചാ​​ണ് മെ​​ഡ്‌​​ടെ​​ക് മി​​ത്ര സം​​രം​​ഭം ആ​​രം​​ഭി​​ച്ച​​ത്.

ഐ​​സി​​എം​​ആ​​ര്‍ വെ​​ബ്‌​​സൈ​​റ്റി​​ല്‍ ഐ​​സി​​എം​​ആ​​റി​​ലെ മെ​​ഡി​​ക്ക​​ല്‍ ഡി​​വൈ​​സ് ആ​​ന്‍ഡ് ഡ​​യ​​ഗ്‌​​നോ​​സ്റ്റി​​ക്‌​​സ് മി​​ഷ​​ന്‍ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റു​​മാ​​യി ഏ​​കോ​​പി​​പ്പി​​ച്ച് ഒ​​രു പോ​​ര്‍ട്ട​​ല്‍ (https://medtechmitra.icmr.org.in/) പ്ര​​വ​​ര്‍ത്ത​​ന​​ക്ഷ​​മ​​മാ​​ക്കി. ഈ ​​വെ​​ബ്‌​​സൈ​​റ്റി​​ല്‍ അ​​പേ​​ക്ഷ​​ക​​നാ​​യ നൂ​​ത​​നാ​​ശ​​യ ഉ​​പ​​ജ്ഞാ​​താ​​വ്/​​സ്റ്റാ​​ര്‍ട്ട് അ​​പ്പ്, ഉ​​ത്പ​​ന്ന​​ത്തി​​ന്‍റെ ഓ​​ണ്‍ലൈ​​ന്‍ വി​​ശ​​ദാം​​ശ​​ങ്ങ​​ളും വി​​ക​​സ​​ന​​ത്തി​​ന്‍റെ ഘ​​ട്ട​​വും പൂ​​രി​​പ്പി​​ക്കു​​ക​​യും മാ​​ര്‍ഗ​​നി​​ര്‍ദേ​​ശം അ​​ഭ്യ​​ര്‍ഥി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു. ഐ​​സി​​എം​​ആ​​ര്‍-​​സി​​ഡി​​എ​​സ്‌​​സി​​ഒ സം​​ഘം ഇ​​തു പ​​രി​​ശോ​​ധി​​ക്കു​​ക​​യും ആ​​വ​​ശ്യ​​മാ​​യ സ​​ഹാ​​യ മേ​​ഖ​​ല​​യോ മേ​​ഖ​​ല​​ക​​ളോ തി​​രി​​ച്ച​​റി​​യു​​ക​​യും വ്യ​​ക്തി​​ഗ​​ത ഇ​​ട​​പെ​​ട​​ലു​​ക​​ള്‍ ന​​ട​​ത്തു​​ക​​യും നി​​ര്‍ദി​​ഷ്ട സൗ​​ക​​ര്യ​​ങ്ങ​​ള്‍ക്കാ​​യു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ക്കാ​​യി അ​​പേ​​ക്ഷ​​ക​​നെ പി​​ന്തു​​ണ​​യ്ക്കു​​ക​​യും ചെ​​യ്യു​​ന്നു.

പ്രീ-​​ക്ലി​​നി​​ക്ക​​ല്‍, ക്ലി​​നി​​ക്ക​​ല്‍ പ​​ഠ​​ന​​ങ്ങ​​ള്‍ക്കാ​​യി സ​​ഹ​​ക​​രി​​ച്ചു പ്ര​​വ​​ര്‍ത്തി​​ക്കേ​​ണ്ട സം​​ഘ​​ങ്ങ​​ളും മൂ​​ല​​ധ​​ന​​വും ആ​​വ​​ശ്യ​​മാ​​യി വ​​രും. ഐ​​സി​​എം​​ആ​​റി​​ന്‍റെ പ്രീ-​​ക്ലി​​നി​​ക്ക​​ല്‍, ക്ലി​​നി​​ക്ക​​ല്‍ ട്ര​​യ​​ല്‍ ശൃം​​ഖ​​ല​​യി​​ലെ​​യും മ​​റ്റ് ഗ​​വേ​​ഷ​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ​​യും ഗ​​വേ​​ഷ​​ക​​രു​​മാ​​യി മെ​​ഡ്‌​​ടെ​​ക് മി​​ത്ര സം​​ഘം നൂ​​ത​​നാ​​ശ​​യ ഉ​​പ​​ജ്ഞാ​​താ​​ക്ക​​ളെ കൂ​​ട്ടി​​യി​​ണ​​ക്കും. ശാ​​സ്ത്രീ​​യ അ​​വ​​ലോ​​ക​​ന പ്ര​​ക്രി​​യ​​യി​​ലൂ​​ടെ തി​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന നൂ​​ത​​ന മെ​​ഡി​​ക്ക​​ല്‍ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ളെ​​ക്കു​​റി​​ച്ച് പ്രീ-​​ക്ലി​​നി​​ക്ക​​ല്‍/ ക്ലി​​നി​​ക്ക​​ല്‍ പ​​ഠ​​ന​​ങ്ങ​​ള്‍ ന​​ട​​ത്തു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ള്‍ക്ക് ധ​​ന​​സ​​ഹാ​​യ​​വും വാ​​ഗ്ദാ​​നം ചെ​​യ്യും. അ​​ട​​ല്‍ നൂ​​ത​​നാ​​ശ​​യ ദൗ​​ത്യം (എ​​ഐ​​എം), ഫാ​​ര്‍മ​​സ്യൂ​​ട്ടി​​ക്ക​​ല്‍സ് വ​​കു​​പ്പ്, ഗ​​വേ​​ഷ​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ഇ​​ന്‍റെ​​ന്‍റ് (INTENT) ശൃം​​ഖ​​ല, ക​​ലാം ആ​​രോ​​ഗ്യ സാ​​ങ്കേ​​തി​​ക​​വി​​ദ്യാ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട്, ആ​​രോ​​ഗ്യ ഗ​​വേ​​ഷ​​ണ വ​​കു​​പ്പി​​ലെ ര​​ണ്ട് പ​​രി​​പാ​​ടി​​ക​​ള്‍ (ഇ​​ന്ത്യ​​യി​​ലെ ആ​​രോ​​ഗ്യ സാ​​ങ്കേ​​തി​​ക​​വി​​ദ്യാ മൂ​​ല്യ​​നി​​ര്‍ണ​​യം, മാ​​ര്‍ഗ​​നി​​ര്‍ദേ​​ശ​​ക കേ​​ന്ദ്രം) എ​​ന്നി​​വ​​യാ​​ണ് ഇ​​ന്ത്യ​​യി​​ല്‍ നി​​ര്‍മി​​ച്ച മെ​​ഡ്ടെ​​ക് ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വി​​ക​​സ​​നം, മൂ​​ല്യ​​നി​​ര്‍ണ​​യം, അം​​ഗീ​​കാ​​രം, ഏ​​റ്റെ​​ടു​​ക്ക​​ല്‍ എ​​ന്നി​​വ​​യ്ക്കാ​​യു​​ള്ള പാ​​ത​​യു​​ടെ പ്ര​​ധാ​​ന പ​​ങ്കാ​​ളി​​ക​​ള്‍.

തു​​ട​​ക്ക​​മി​​ട്ട് ചു​​രു​​ങ്ങി​​യ സ​​മ​​യ​​ത്തി​​നു​​ള്ളി​​ല്‍, 80-ല​​ധി​​കം നൂ​​ത​​നാ​​ശ​​യ ഉ​​പ​​ജ്ഞാ​​താ​​ക്ക​​ള്‍ മെ​​ഡ്‌​​ടെ​​ക് മി​​ത്ര​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു. ഇ​​ത് പ​​ര​​സ്പ​​രം കൈ​​ത്താ​​ങ്ങാ​​കു​​ന്ന അ​​ത്ത​​ര​​മൊ​​രു സം​​വി​​ധാ​​ന​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​ക​​ത​​യെ സൂ​​ചി​​പ്പി​​ക്കു​​ന്നു. ഭാ​​വി​​യി​​ല്‍ ഈ ​​സം​​വി​​ധാ​​ന​​ത്തി​​ന് വ​​ലി​​യ സാ​​ധ്യ​​ത​​ക​​ളാ​​ണു​​ള്ള​​ത്. മെ​​ഡ്‌​​ടെ​​ക് വ്യ​​വ​​സാ​​യം നി​​ല​​വി​​ല്‍ 11 ബി​​ല്യ​​ണ്‍ ഡോ​​ള​​ര്‍ മൂ​​ല്യ​​മു​​ള്ള വ​​ള​​ര്‍ന്നു​​വ​​രു​​ന്ന മേ​​ഖ​​ല​​യാ​​ണ്. 2030ഓ​​ടെ ഇ​​ത് 50 ബി​​ല്യ​​ണ്‍ യു​​എ​​സ് ഡോ​​ള​​റി​​ലേ​​ക്കെ​​ത്തു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​യു​​ടെ നൂ​​ത​​നാ​​ശ​​യ ആ​​വാ​​സ​​വ്യ​​വ​​സ്ഥ കൂ​​ടു​​ത​​ല്‍ കൂ​​ടു​​ത​​ല്‍ തി​​ള​​ക്ക​​മാ​​ര്‍ജി​​ക്കു​​ക​​യാ​​ണ്. രാ​​ജ്യ​​ത്ത് ഒ​​രു​​ല​​ക്ഷ​​ത്തി​​ല​​ധി​​കം സ്റ്റാ​​ര്‍ട്ട​​പ്പു​​ക​​ളു​​ണ്ട് (ഏ​​താ​​നും വ​​ര്‍ഷ​​ങ്ങ​​ള്‍ക്ക് മു​​മ്പ് 500 ആ​​യി​​രു​​ന്നു സ്റ്റാ​​ര്‍ട്ട​​പ്പു​​ക​​ളു​​ടെ എ​​ണ്ണം); അ​​വ​​യി​​ല്‍ ന​​ല്ലൊ​​രു പ​​ങ്കും മെ​​ഡി​​ക്ക​​ല്‍ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ളി​​ല്‍ ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ക്കു​​ന്നു.

ഡ​​യ​​ഗ്‌​​നോ​​സ്റ്റി​​ക്‌​​സ് ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള മെ​​ഡി​​ക്ക​​ല്‍ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ക്ക് ഇ​​ന്ത്യ​​യി​​ല്‍ വ​​ലി​​യ ആ​​വ​​ശ്യ​​ക​​ത​​യു​​ണ്ട്. എ​​ന്നാ​​ല്‍ അ​​വ​​യി​​ല്‍ 80 ശ​​ത​​മാ​​ന​​വും നാം ​​ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ക​​യാ​​ണ്. ത​​ദ്ദേ​​ശീ​​യ മെ​​ഡ്‌​​ടെ​​ക് ഉ​​ത്പ​​ന്ന​​ങ്ങ​​ളി​​ല്‍ പ​​ല​​പ്പോ​​ഴും താ​​ഴ്ന്ന നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യാ​​ണു​​ള്ള​​ത്. രാ​​ജ്യ​​ത്തി​​ന്‍റെ വ​​ര്‍ത്ത​​മാ​​ന​​കാ​​ല- ഭാ​​വി ആ​​വ​​ശ്യ​​ക​​ത​​ക​​ള്‍ നി​​റ​​വേ​​റ്റു​​ന്ന​​തി​​ന് മാ​​ത്ര​​മ​​ല്ല, ആ​​ഗോ​​ള ആ​​വ​​ശ്യം നി​​റ​​വേ​​റ്റു​​ന്ന​​തി​​നും ഇ​​തി​​നു മാ​​റ്റം​​വ​​രേ​​ണ്ട​​തു​​ണ്ട്. മെ​​ഡി​​ക്ക​​ല്‍ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ളു​​ടെ നി​​ര്‍ണാ​​യ​​ക കേ​​ന്ദ്ര​​മാ​​കു​​ക എ​​ന്ന​​താ​​ക​​ണം ഇ​​ന്ത്യ​​യു​​ടെ ഭാ​​ഗ​​ധേ​​യം. ഇ​​തി​​നാ​​യി, ന​​മ്മു​​ടെ

ന​​വീ​​ക​​ര​​ണ​​വും ഗ​​വേ​​ഷ​​ണ- വി​​ക​​സ​​ന സം​​വി​​ധാ​​ന​​വും മി​​ക​​വ് പു​​ല​​ര്‍ത്ത​​ണം. കൂ​​ടാ​​തെ, ലോ​​ക​​മെ​​മ്പാ​​ടു​​മു​​ള്ള ഉ​​യ​​ര്‍ന്ന നി​​ല​​വാ​​ര​​മു​​ള്ള​​തും നൂ​​ത​​ന​​വു​​മാ​​യ മെ​​ഡ്‌​​ടെ​​ക് ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വി​​ത​​ര​​ണ​​ക്കാ​​രാ​​യി ന​​മ്മു​​ടെ വ്യ​​വ​​സാ​​യം മാ​​റേ​​ണ്ട​​തു​​ണ്ട്. മെ​​ഡ്‌​​ടെ​​ക് മേ​​ഖ​​ല​​യെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി ഗ​​വ​​ണ്മെ​​ന്‍റ് അ​​ടു​​ത്തി​​ടെ നി​​ര​​വ​​ധി ന​​ട​​പ​​ടി​​ക​​ള്‍ കൈ​​ക്കൊ​​ണ്ടി​​ട്ടു​​ണ്ട്. മെ​​ഡി​​ക്ക​​ല്‍ ഉ​​പ​​ക​​ര​​ണ പാ​​ര്‍ക്കു​​ക​​ള്‍ വി​​ക​​സി​​പ്പി​​ക്കു​​ക​​യാ​​ണ്. ദേ​​ശീ​​യ മെ​​ഡി​​ക്ക​​ല്‍ ഉ​​പ​​ക​​ര​​ണ ന​​യ​​ത്തി​​നു തു​​ട​​ക്കം​​കു​​റി​​ച്ചു. ഫാ​​ര്‍മ- മെ​​ഡ്‌​​ടെ​​ക് മേ​​ഖ​​ല​​യി​​ലെ ഗ​​വേ​​ഷ​​ണ​​വും വി​​ക​​സ​​ന​​വും ന​​വീ​​ക​​ര​​ണ​​വും സം​​ബ​​ന്ധി​​ച്ച ദേ​​ശീ​​യ ന​​യം പു​​റ​​ത്തി​​റ​​ക്കി. ഫാ​​ര്‍മ-​​മെ​​ഡ്‌​​ടെ​​ക് മേ​​ഖ​​ല​​യി​​ല്‍ ഗ​​വേ​​ഷ​​ണ​​വും നൂ​​ത​​ന​​ത്വ​​വും പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള പ​​ദ്ധ​​തി​​യും (പി​​ആ​​ര്‍ഐ​​പി) അ​​ടു​​ത്തി​​ടെ ആ​​രം​​ഭി​​ച്ചു. ഇ​​തു ഫാ​​ര്‍മ- മെ​​ഡ്‌​​ടെ​​ക് വ്യ​​വ​​സാ​​യ​​ത്തി​​ല്‍ മാ​​തൃ​​കാ​​പ​​ര​​മാ​​യ മാ​​റ്റം പ്ര​​ദാ​​നം ചെ​​യ്യും.

പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ "ജ​​യ് വി​​ജ്ഞാ​​ന്‍, ജ​​യ് അ​​നു​​സ​​ന്ധാ​​ന്‍', "മേ​​യ്ക്ക്- ഇ​​ന്‍- ഇ​​ന്ത്യ' എ​​ന്നീ ആ​​ഹ്വാ​​ന​​ങ്ങ​​ള്‍ ഉ​​ള്‍ക്കൊ​​ണ്ട് മെ​​ഡ്‌​​ടെ​​ക് മേ​​ഖ​​ല​​യി​​ല്‍ ന​​വീ​​ക​​ര​​ണ​​വും ഗ​​വേ​​ഷ​​ണ-​​വി​​ക​​സ​​ന അ​​ന്ത​​രീ​​ക്ഷ​​വും ഊ​​ര്‍ജ​​സ്വ​​ല​​മാ​​ക്കാ​​നു​​ള്ള മേ​​ത്പ​​റ​​ഞ്ഞ ശ്ര​​മ​​ങ്ങ​​ളു​​ടെ തു​​ട​​ര്‍ച്ച​​യാ​​ണ് മെ​​ഡ്ടെ​​ക് മി​​ത്ര സം​​രം​​ഭം. വി​​ക​​സി​​ത ഭാ​​ര​​ത​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യി മെ​​ഡ്‌​​ടെ​​ക് ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ ന​​മ്മു​​ടെ വ്യാ​​വ​​സാ​​യി​​ക മേ​​ഖ​​ല​​യു​​ടെ പ്ര​​ധാ​​ന ഭാ​​ഗ​​മാ​​യി ഉ​​യ​​ര്‍ന്നു​​വ​​രും.

മെ​​ഡ്‌​​ടെ​​ക് മി​​ത്ര ഒ​​രു പോ​​ര്‍ട്ട​​ല​​ല്ല. വി​​ദ​​ഗ്ധ സ​​ഹാ​​യം, സൗ​​ക​​ര്യം, സാ​​ങ്കേ​​തി​​ക പി​​ന്തു​​ണ, നി​​യ​​ന്ത്ര​​ണ മാ​​ര്‍ഗ​​നി​​ര്‍ദേ​​ശം എ​​ന്നി​​വ​​യെ​​ല്ലാം ഉ​​ള്‍ക്കൊ​​ള്ളു​​ന്ന സ​​മ്പൂ​​ര്‍ണ സം​​വി​​ധാ​​ന​​മാ​​ണ്. മെ​​ഡ്‌​​ടെ​​ക് മി​​ത്ര വി​​ന്‍ഡോ പ്രാ​​പ്യ​​മാ​​ക്കാ​​ന്‍ ശാ​​സ്ത്ര​​ജ്ഞ​​ര്‍, നൂ​​ത​​നാ​​ശ​​യ ഉ​​പ​​ജ്ഞാ​​താ​​ക്ക​​ള്‍, സ്റ്റാ​​ര്‍ട്ട​​പ്പു​​ക​​ള്‍, സ്ഥാ​​പി​​ത ക​​മ്പ​​നി​​ക​​ള്‍ എ​​ന്നി​​വ​​രെ ഗ​​വ​​ണ്മെ​​ന്‍റ് ക്ഷ​​ണി​​ക്കു​​ന്നു​​ണ്ട്. നൂ​​ത​​നാ​​ശ​​യ​​ങ്ങ​​ളു​​ടെ ഈ ​​സം​​വി​​ധാ​​നം തു​​ട​​ര്‍ച്ച​​യാ​​യി പ​​ഠി​​ക്കാ​​നും മെ​​ച്ച​​പ്പെ​​ടു​​ത്താ​​നും നാം ​​പ്ര​​തി​​ജ്ഞാ​​ബ​​ദ്ധ​​രാ​​ണ്.

മെ​​ഡ്‌​​ടെ​​ക് മി​​ത്ര​​യ്ക്ക് ഇ​​ന്ത്യ​​യു​​ടെ മെ​​ഡ്‌​​ടെ​​ക് നൂ​​ത​​നാ​​ശ​​യ ആ​​വാ​​സ​​വ്യ​​വ​​സ്ഥ​​യ്ക്കും "മേ​​യ്ക്ക്-​​ഇ​​ന്‍-​​ഇ​​ന്ത്യ' ദൗ​​ത്യ​​ത്തി​​നും മാ​​റ്റ​​ങ്ങ​​ള്‍ വ​​രു​​ത്താ​​നു​​ള്ള ക​​ഴി​​വു​​ണ്ട്. താ​​ങ്ങാ​​നാ​​കു​​ന്ന​​തും ത​​ദ്ദേ​​ശീ​​യ​​വും ഉ​​യ​​ര്‍ന്ന നി​​ല​​വാ​​ര​​മു​​ള്ള​​തു​​മാ​​യ മെ​​ഡി​​ക്ക​​ല്‍ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളി​​ലൂ​​ടെ​​യും രോ​​ഗ​​നി​​ര്‍ണ​​യ​​ത്തി​​ലൂ​​ടെ​​യും സാ​​ര്‍വ​​ത്രി​​ക ആ​​രോ​​ഗ്യ പ​​രി​​ര​​ക്ഷ നേ​​ടാ​​നു​​ള്ള ഇ​​ന്ത്യ​​യു​​ടെ ശ്ര​​മ​​ങ്ങ​​ള്‍ക്ക് ഈ ​​സം​​വി​​ധാ​​നം ക​​രു​​ത്തേ​​കും.

(അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ വ്യ​​ക്തി​​പ​​രം)

logo
Metro Vaartha
www.metrovaartha.com