അ​നൈ​ഗ മോ​ളേ, റോ​ഡ് റെ​ഡി... 'റി​ങ് റോ​ഡ്' ര​ണ്ടാം പി​റ​ന്നാ​ൾ ഇന്ന്

റോ​ഡി​ന്‍റെ പു​ന​ര്‍നി​ര്‍മാ​ണം വൈ​കു​ന്ന​ത് കാ​ര​ണം സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് കൂ​ടി​യാ​ണ് ഗ​താ​ഗ​തം ന​ട​ക്കു​ന്ന​തെ​ന്ന് അ​നൈ​ഗ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തിയിരുന്നു
അ​നൈ​ഗ മോ​ളേ, റോ​ഡ് റെ​ഡി... 
'റി​ങ് റോ​ഡ്' ര​ണ്ടാം പി​റ​ന്നാ​ൾ ഇന്ന്

തി​രു​വ​ന​ന്ത​പു​രം: പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ന​ട​ത്തു​ന്ന 'റി​ങ് റോ​ഡ്' ഫോ​ണ്‍ ഇ​ന്‍ പ​രി​പാ​ടി​യി​ലേ​ക്ക് മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​നൈ​ഗ മോ​ളു​ടെ ക​ത്ത് ല​ഭി​ച്ച​ത് 2021 ജൂ​ലൈ മാ​സ​ത്തി​ലാ​ണ്. ക​ത്ത് വാ​യി​ച്ച ഉ​ട​ന്‍ ത​ന്നെ മ​ന്ത്രി അ​നൈ​ഗ​യെ ഫോ​ണി​ല്‍ വി​ളി​ച്ച് സം​സാ​രി​ച്ചു.

2018ലെ ​പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍ന്ന ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ മ​തി​ല്‍മൂ​ല റോ​ഡി​ന്‍റെ പ്ര​ശ്ന​മാ​ണ് അ​നൈ​ഗ​യ്ക്കു മ​ന്ത്രി​യോ​ട് പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത്. റോ​ഡി​ന്‍റെ പു​ന​ര്‍നി​ര്‍മാ​ണം വൈ​കു​ന്ന​ത് കാ​ര​ണം സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് കൂ​ടി​യാ​ണ് ഗ​താ​ഗ​തം ന​ട​ക്കു​ന്ന​തെ​ന്നും അ​നൈ​ഗ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തി.

മ​തി​ല്‍മൂ​ല ഭാ​ഗ​ത്ത് അ​രി​ക് ഭി​ത്തി നി​ര്‍മി​ച്ച് സം​ര​ക്ഷി​ക്കു​ന്ന​തി​നും എ​രു​മ​മു​ണ്ട വ​രെ ബി​എം-​ബി​സി നി​ല​വാ​ര​ത്തി​ല്‍ റോ​ഡ് ന​വീ​ക​രി​ക്കു​വാ​നും 5.50 കോ​ടി രൂ​പ അ​നു​വ​ദി​ച്ച വി​വ​രം അ​പ്പോ​ള്‍ ത​ന്നെ മ​ന്ത്രി അ​നൈ​ഗ മോ​ളെ അ​റി​യി​ച്ചി​രു​ന്നു. ആ ​റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ഇ​പ്പോ​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി. ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ അ​ക​മ്പാ​ടം, മ​തി​ല്‍മൂ​ല, എ​രു​മ​മു​ണ്ട പ്ര​ദേ​ശ​ങ്ങ​ളെ​യും നി​ല​മ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ പാ​താ​ര്‍, ഭൂ​ദാ​നം പ്ര​ദേ​ശ​ങ്ങ​ളെ​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യാ​യ അ​ക​മ്പാ​ടം പാ​താ​ര്‍ റോ​ഡി​ലെ മ​തി​ല്‍മൂ​ല മു​ത​ല്‍ എ​രു​മ​മു​ണ്ട വ​രെ​യാ​ണ് പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്.

റോ​ഡി​ന്‍റെ അ​രി​ക് ഭി​ത്തി നി​ര്‍മാ​ണ​വും ബി​എം- ബി​സി പ്ര​വൃ​ത്തി​യും പൂ​ര്‍ത്തീ​ക​രി​ച്ചു. റോ​ഡ് സേ​ഫ്റ്റ് പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​പ്പോ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. പ​രാ​തി ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട ഉ​ട​നെ ഇ​ട​പെ​ട്ട മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന് അ​നൈ​ഗ മോ​ള്‍ പ്ര​ത്യേ​കം ന​ന്ദി പ​റ​ഞ്ഞു. നാ​ടി​ന്‍റെ പ്ര​ശ്നം ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്താ​ന്‍ ഇ​ട​പെ​ട്ട അ​നൈ​ഗ​മോ​ളെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ന​ട​ത്തു​ന്ന റി​ങ് റോ​ഡ് ഫോ​ണ്‍ ഇ​ന്‍ പ​രി​പാ​ടി ര​ണ്ട് വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കി. അ​ടു​ത്ത റി​ങ് റോ​ഡ് ഇ​ന്ന് വൈ​കു​ന്നേ​രം 5നാ​ണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com