നീൽ മോഹൻ, യുട്യൂബിന്‍റെ അധിപൻ

ഇത്രയും കാലം യൂട്യൂബിന്‍റെ ചീഫ് പ്രൊഡക്റ്റീവ് ഓഫീസറായിരുന്നു നീൽ. ഇന്നു പരിചിതമായ പല യുട്യൂബ് പ്രൊഡക്റ്റുകളും ലോകത്തിനു മുന്നിലെത്തിച്ച വ്യക്തി
നീൽ മോഹൻ, യുട്യൂബിന്‍റെ അധിപൻ

ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്ഫോമിന്‍റെ അമരത്തേക്കൊരു ഇന്ത്യൻ-അമെരിക്കൻ വംശജനെത്തിയിരിക്കുന്നു. യൂട്യൂബിന്‍റെ ചീഫ് എക്സിക്യുട്ടിവ് ഓഫീസറായി നീൽ മോഹൻ ചുമതലയേൽക്കുമ്പോൾ, ടെക് ലോകത്തെ സമൃദ്ധമായൊരു സേവനകാലം പിന്തുണയേകുന്നുണ്ട്. ഇന്നു പരിചിതമായ പല പ്ലാറ്റ്ഫോമുകളും ലോകത്തിന് അത്രയധികം പ്രിയപ്പെട്ടതായി മാറിയതിൽ ഈ മനുഷ്യനു ചെറുതല്ലാത്ത പങ്കുണ്ട്. ടെക് ലോകത്തെ അതികായൻ തന്നെയാണ് യൂട്യുബിന്‍റെ അമരത്ത് അവരോധിക്കപ്പെടുന്നത്. ദീർഘകാലം യൂട്യൂബിൽ ഉദ്യോഗസ്ഥനായിരുന്നതു കൊണ്ടു തന്നെ, വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമിന്‍റെ ഓരോ സ്പന്ദനങ്ങളും അദ്ദേഹത്തിനു സുപരിചിതവുമാണ്.

ആരോഗ്യകാരണങ്ങളും കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ആരോഗ്യകാരണം മുൻനിർത്തി സിഇഒ സ്ഥാനത്തു നിന്നും സൂസൻ പടിയിറങ്ങുമ്പോൾ അനുയോജ്യനായ വ്യക്തിയെ തന്നെയാണു യുട്യൂബിന്‍റെ താക്കോൽ ഏൽപ്പിക്കുന്നത്. ഇത്രയും കാലം യൂട്യൂബിന്‍റെ ചീഫ് പ്രൊഡക്റ്റീവ് ഓഫീസറായിരുന്നു നീൽ. ഇന്നു പരിചിതമായ പല യുട്യൂബ് പ്രൊഡക്റ്റുകളും ലോകത്തിനു മുന്നിലെത്തിച്ച വ്യക്തി. യുട്യൂബ് പ്രീമിയം, യുട്യൂബ് കിഡ്സ്, യുട്യൂബ് ഷോർട്സ് തുടങ്ങിയവയൊക്കെ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിലെ
പ്രധാനി. കൺസ്യൂമർ ബ്രാൻഡുകൾക്കും കണ്ടന്‍റ് ക്രിയേറ്റേഴ്സിനുമൊക്കെ ഉപകാരപ്രദമായ ടൂളുകൾ യുട്യൂബിൽ പ്രാവർത്തികമാക്കിയതും നീലിന്‍റെ മേൽനോട്ടത്തിലാണ്.

ലക്നൗ സ്വദേശിയാണു നീൽ മോഹൻ. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇലക്ട്രിക്കൽ എൻജിനിയറങ്ങിൽ ബിരുദവും, സ്റ്റാൻഫോർഡ് ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ നിന്നും എംബിഎയും പൂർത്തിയാക്കിയ ശേഷമാണു നീൽ ടെക് ലോകത്തേക്ക് എത്തുന്നത്. 1996-ൽ അസെഞ്ച്വറിലായിരുന്നു കരിയറിന്‍റെ തുടക്കം. 2002-ൽ ഇന്‍റർനെറ്റ് അഡ്വർടൈസിങ് ഫോം ഡബിൾക്ലിക്കിൽ എത്തി. 2007ൽ ഡ
ഡബിൾക്ലിക്കിനെ ഗൂഗ്ൾ ഏറ്റെടുത്തു. ഗൂഗ്ളിന്‍റെ ഡിസ്പ്ലേ ആൻഡ് അഡ്വർടൈസിങ്ങിന്‍റെ തലപ്പത്തായിരുന്നു നീൽ. 2014-ൽ യൂട്യൂബിന്‍റെ സിഇഒ ആയി സൂസൻ ചുമതലയേൽക്കുമ്പോൾ നീലിനെ അടുത്ത അനുയായിയാക്കി. ഇപ്പോൾ ആ ചുമതല സൂസൻ ഒഴിയുമ്പോൾ, എല്ലാ അധികാരവും ഏൽപ്പിക്കാൻ നീലിനെ പോലെ മറ്റൊരാളില്ല.

ട്വിറ്ററിൽ നിന്നും ഡ്രോപ് ബോക്സിൽ നിന്നും നീലിന് ഓഫറുകളുണ്ടായിരുന്നു. എന്നാൽ എല്ലാക്കാലവും യൂട്യൂബിനൊപ്പം തന്നെ നിന്നു. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്ഫോഫോമിന്‍റെ അമരക്കാരനായും മാറുന്നു. 

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com