അവസാന ദിനം, 'ആചാരം' അതുപോലെ...

അവസാന ദിനം, 'ആചാരം' അതുപോലെ...

തിരുവനന്തപുരം: ആചാരപരമായ അനുഷ്ഠാനങ്ങൾ നിയമസഭയിലുമുണ്ട്. സ്പീക്കർ വരുന്നതിന് മുമ്പ് രണ്ടുതവണ മണിമുഴങ്ങും. അതിനുശേഷം മാർഷൽ "ബഹുമാനപ്പെട്ട അംഗങ്ങളേ, ബഹുമാനപ്പെട്ട സ്പീക്കർ' എന്നു പറയുമ്പോൾ കടന്നുവരുന്ന സ്പീക്കറെ അംഗങ്ങൾ എഴുന്നേറ്റുനിന്ന് വന്ദിക്കും. അംഗങ്ങളെ പ്രത്യഭിവാദ്യം ചെയ്ത് സ്പീക്കർ നടപടിക്രമങ്ങളിലേക്ക് കടക്കും.

അതുപോലെ, ഇപ്പോൾ മറ്റൊരു ആചാരമായിരിക്കുകയാണ് ഇറങ്ങിപ്പോക്ക്. കാൽനൂറ്റാണ്ടിനു മുമ്പ് ആഴ്ചയിൽ ഒന്നോ രണ്ടോ തന്നെ കൂടുതലായിരുന്നു. ഇപ്പോൾ എല്ലാ ദിവസവും ഇറങ്ങിപ്പോക്ക് എന്നതും മാറി, അത് ചില ദിവസം രണ്ടോ മൂന്നോ എന്ന നിലയിൽ പോലും ആയി. അതുപോലെയാണ് സഭാ സമ്മേളനത്തിന്‍റെ അവസാനദിനം "അടിച്ചു പിരിയണം' എന്ന പുതിയ "ആചാരം'.

ആലപ്പുഴയിൽ നവകരേള സദസിനെതിരേ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാന്‍ മർദിച്ച സംഭവത്തിൽ അടിയന്തരപ്രമേയ നോട്ടീസ് വന്നപ്പോൾ അതിൽ സഭാ സ്തംഭനത്തിലേയ്ക്ക് പോവുമെന്നാണ് കരുതിയത്. പുതിയ കാര്യമല്ലെന്നും ഇതേവിഷയം സഭയിൽ പലരൂപത്തിൽ വന്നതാണെന്നും ചൂണ്ടിക്കാട്ടി സ്പീക്കർ എ.എൻ. ഷംസീർ നോട്ടീസ് അനുവദിച്ചില്ല. ഗൺമാൻമാർക്കെതിരായ നടപടി ഉണ്ടാകാത്തതിനാൽ പുതിയ കാര്യമാണെന്ന് വാദിയ്ക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശ്രമിച്ചെങ്കിലും സ്പീക്കർ അനുവദിച്ചില്ല. സതീശന്‍റെ വാദം തുടർന്നതോടെ സ്പീക്കർ ഇടപെടണമെന്ന് ഭരണപക്ഷത്തുനിന്ന് ആവശ്യമുയർന്നപ്പോൾ സതീശൻ ചൊ‌ടിച്ചു: "നിങ്ങളാണോ സ്പീക്കർ?'

പ്രതിപക്ഷ നേതാവിന്‍റെ വാദം നീണ്ടതോടെ "എല്ലാ ആദരവോടെയും ഇത് അനുവദിക്കാനാവില്ലെ'ന്ന് വ്യക്തമാക്കി ശ്രദ്ധക്ഷണിക്കലിന് ടി.പി. രാമകൃഷ്ണനെ (സിപിഎം) സ്പീക്കർ ക്ഷണിച്ചു. അപ്പോഴേയ്ക്കും പ്രതിപക്ഷത്തെ പിൻനിര നടുത്തളത്തിലിറങ്ങുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. റബർ കൃഷി മേഖലയിലെ പ്രശ്നങ്ങൾ രാമകൃഷ്ണൻ അവതരിപ്പിച്ചതോടെ പ്രതിപക്ഷ നിരയിൽ ആശയക്കുഴപ്പം പ്രകടമായി. രണ്ടു മിനിറ്റിനു ശേഷമാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. അത് ഇറങ്ങിപ്പോക്കാണോ ബഹിഷ്കരണമാണോ എന്ന് വ്യക്തമായില്ലെങ്കിലും തൊട്ടുപിന്നാലെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരികെ വന്നതോടെ ഇറങ്ങിപ്പോക്കാണെന്ന് തിരിച്ചറിഞ്ഞു. കയർ തൊഴിലാളി പ്രശ്നങ്ങളെക്കുറിച്ചുള്ള ശ്രദ്ധക്ഷണിക്കൽ ചെന്നിത്തല അവതരിപ്പിച്ചതിന് മന്ത്രി പി. രാജീവ് മറുപടി നൽകി.

നിലയിൽ പോകാൻ കഴിയില്ലെന്നും അതിനാൽ സബ്സിഡി വിലകൾ ശാസ്ത്രീയവും യുക്തിസഹമായും പരിഷ്കരിക്കേണ്ടത് അനിവാര്യമാണെന്നും പറഞ്ഞ് മന്ത്രി ഇരുന്നതും പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി. "കേരളം കൊള്ളയടിച്ച് പി.വി ആൻഡ് കമ്പനി' എന്ന ബാനർ ഉയർത്തി സ്പീക്കറെ മറച്ചു. ഇതിനെതിരെ ഭരണപക്ഷ അംഗങ്ങൾ മുന്നിലേക്കു കുതിച്ചെങ്കിലും അവർ നടുത്തളത്തിലിറങ്ങാതെ പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യം മുഴക്കി.

ഇതിനിടയിൽ ടി.പി രാമകൃഷ്ണനെ സബ്മിഷൻ അവതരിപ്പിക്കാൻ സ്പീക്കർ ക്ഷണിച്ചു. ആദിവാസി വൈദ്യന്മാരുടെ പരമ്പരാഗത ചികിത്സയെക്കുറിച്ച് അദ്ദേഹം അവതരിപ്പിച്ച സബ്മിഷന് മന്ത്രി കെ.രാധാകൃഷ്ണൻ മറുപടി പറയാനും തുടങ്ങി. ബഹളം മൂലം മുന്നോട്ടുപോകാനാവാത്ത സാഹചര്യത്തിൽ സബ്മിഷന്‍റെ ഉത്തരങ്ങൾ മേശപ്പുറത്ത് വയ്ക്കാൻ നിർദേശിച്ച സ്പീക്കർ അടുത്ത നടപടികളിലേയ്ക്ക് കടന്നു. അഞ്ച് മിനിറ്റുപോലും വേണ്ടിവന്നില്ല അതിന്.

വോട്ട് ഓൺ അക്കൗണ്ടും ചർച്ചയും പാസാക്കിയശേഷം ഉച്ചയ്ക്ക് 2 മുതലുള്ള അപരാഹ്നസമ്മേളനത്തിൽ ധനകാര്യ, ധനവിനിയോഗ, വോട്ട് ഓൺ അക്കൗണ്ട് ബില്ലുകൾ പാസാക്കേണ്ടിയിരുന്നു. രാത്രി വരെയെങ്കിലും നീളുമായിരുന്ന നടപടികൾ ഇങ്ങനെ 5 മിനിറ്റിൽ തീർന്നു.

ഡൽഹിയിൽ കേന്ദ്രസർക്കാരുമായി ചർച്ചയ്ക്ക് പോയ ധനമന്ത്രി കെ.എൻ ബാലഗോപാലിനു പകരം മന്ത്രി പി. രാജീവാണ് ധനബിൽ സഭയിൽ അവതരിപ്പിച്ചത്. അതെല്ലാം ഒറ്റയടിക്ക് പാസായതോടെ സഭ അനശ്ചിതകാലത്തേയ്ക്ക് പിരിയാമെന്നുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചത് അംഗീകരിച്ചതോടെ സഭാ നടപടിക്രമങ്ങൾ തീർന്നു.

തുടർന്ന് അവകാശലംഘന നോട്ടീസുകൾ പരിഗണനയിലാണെന്ന് പറഞ്ഞ സ്പീക്കർ അതേക്കുറിച്ച് "നിങ്ങൾക്കും താല്പര്യമുള്ളതാണ്, പോയി ഇരിക്കൂ "എന്നും പറഞ്ഞതോടെ ബഹളമുണ്ടാക്കിയിരുന്ന പ്രതിപക്ഷാംഗങ്ങൾ ബാനറും മടക്കി, പ്ലക്കാർഡുകളുമായി അച്ചടക്കമുള്ള കുഞ്ഞാടുകളായി സീറ്റുകളിലേയ്ക്ക് മടങ്ങി.

അതിനുശേഷം ഒന്നാമത്തെ സബ് മിഷൻ സപ്ലൈകോ വിലവർധന. ഉന്നയിക്കുന്നത് പ്രതിപക്ഷ നേതാവ്. അതോടെ, സഭാ നടപടികൾ തീരുമെന്ന് ഉറപ്പായി. നേരത്തെ അവസാനിക്കാത്തതിനു കാരണം ചെന്നിത്തലയുടെ ശ്രദ്ധക്ഷണിക്കലിനു വേണ്ടിയായിരുന്നുവെന്ന് ആർക്കും പറഞ്ഞുതരേണ്ടിയിരുന്നില്ല. നിയമസഭ നടന്നുകൊണ്ടിരിക്കുമ്പോൾ വിലവർധനയെപ്പറ്റിയുള്ള പ്രഖ്യാപനം മന്ത്രി പുറത്ത് പ്രഖ്യാപിച്ചതായി പ്രതിപക്ഷനേതാവ് ആരോപിച്ചു. "പ്രതിപക്ഷ നേതാവ് സഭയെ തെറ്റിദ്ധരിപ്പിക്കുന്നു' എന്നായിരുന്നു ഭക്ഷ്യ മന്ത്രി ജി.ആർ. അനിലിന്‍റെ മറുപടി.യുഡിഎഫിന്‍റെ കാലത്താണ് ഒടുവിൽ സപ്ലൈകോ മൂന്നുതവണ വില വർധിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി നിലവിലുള്ള സബ്സിഡി 25 ശതമാനത്തിൽനിന്ന് 35 ശതമാനമായി ഉയർത്തുകയാണെന്ന് അറിയിച്ചു. 1,446 രൂപയ്ക്ക് പൊതുവിപണിയിൽകിട്ടുന്ന 13 ആവശ്യ ഇനങ്ങൾ സപ്ലൈകോയിൽ നിന്ന് 940 രൂപയ്ക്ക് കിട്ടും. ഇതിലൂടെ 506 രൂപയുടെ സബ് സിഡി ഉപഭോക്താവിന് കിട്ടും.നിലവിലുള്ളതിനെക്കാൾ വിലക്കുറച്ച് ഇനി സപ്ലൈകോയിൽനിന്ന് സാധനങ്ങൾ കിട്ടുമോ എന്ന് തോന്നിപ്പിക്കും വിധമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.35 മുതൽ 40 ലക്ഷം പേർ ആശ്രയിക്കുന്ന സപ്ലൈകോയ്ക്ക് 425 കോടി രൂപയാണ് പ്രതിവർഷ ബാധ്യത .അത് ഈ

ബജറ്റിന്മേലുള്ള ധനാഭ്യര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധനക്കായി വിവിധ സബ്ജക്ട് കമ്മിറ്റികള്‍ ഈ മാസം 21 മുതല്‍ ഏപ്രില്‍ 6 വരെ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സ്പീക്കർ അറിയിച്ചു. സഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനം ജൂണ്‍-ജൂലൈ മാസങ്ങളില്‍ ചേരേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. 11 ദിവസമായിരുന്നു ഇത്തവണത്തെ സഭാ സമ്മേളനം.

സമ്മേളനത്തിന്‍റെ അവസാനദിനമായ ഇന്നലെ 20 സബ്മിഷനായിരുന്നു പരിഗണിക്കാനിരുന്നത്. അതിൽ 8 എണ്ണം പ്രതിപക്ഷത്തിന്‍റേതായിരുന്നു. ഇന്നലെ മൊത്തത്തിൽ മൂന്ന് ധനബിൽ സഭ പരിഗണിക്കേണ്ടതായിരുന്നു. ബുധനാഴ്ച ഉപധനാഭ്യർഥനയിൽ മന്ത്രിമാർക്ക് പുറമെ സംസാരിച്ചത് 17 പേരാണ്. ഇന്നലെ അതിന്‍റെ ഇരട്ടിയിലേറെപ്പേർക്ക് സംസാരിക്കാനുള്ള അവസരമുണ്ടായിരുന്നു. സഭ അലങ്കോലപ്പെട്ടതോടെ അതൊന്നുമില്ലാതെ എംഎൽഎമാർക്ക് നേരത്തെ പോകാൻ കഴിഞ്ഞു. ഇതുമൂലം എംഎൽഎമാർക്ക് ഒരു സാമ്പത്തിക നഷ്ടവുമില്ല. എന്നാൽ, പ്രതിപക്ഷ ഭരണപക്ഷ ഇടപെടലുകളിലൂടെയുള്ള ജനാധിപത്യ സംവാദത്തിനുള്ള അവസരമാണ് "ആചാര'ത്തിന്‍റെ പേരിൽ നഷ്ടമായത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com