അതിസാഹസികം: ദുബായ് ഹോട്ടലിനു മുകളിലെ ഹെലിപാഡിൽ വിജയകരമായി വിമാനമിറക്കി: വീഡിയോ

രണ്ടു വർഷത്തോളം, 650-ലേറെ തവണയാണ് പൈലറ്റ് ലൂക്ക് സെപിയേല പരിശീലനം നടത്തിയത്
അതിസാഹസികം: ദുബായ് ഹോട്ടലിനു മുകളിലെ ഹെലിപാഡിൽ വിജയകരമായി വിമാനമിറക്കി: വീഡിയോ

ദുബായ് : അതിസാഹസികത നിറഞ്ഞൊരു ലാൻഡിങ്ങാണു കഴിഞ്ഞദിവസം ദുബായ് ബുർജ് അൽ അറബ് ഹോട്ടലിന്‍റെ ഹെലിപാഡിൽ നടന്നത്. ഹോട്ടലിന്‍റെ അമ്പത്തിയാറാം നിലയിലെ ഹെലിപാഡിൽ വിമാനമിറക്കി ഒരു പോളിഷ് പൈലറ്റ്. പ്രത്യേകമായി ഡിസൈൻ ചെയ്ത വിമാനത്തിന്‍റെ സുരക്ഷിതമായ ലാൻഡിങ്ങിനായി, രണ്ടു വർഷത്തോളം, 650-ലേറെ തവണയാണ് പൈലറ്റ് ലൂക്ക് സെപിയേല പരിശീലനം നടത്തിയത്.

212 മീറ്റർ ഉയരത്തിൽ ഹോട്ടലിന്‍റെ അമ്പത്തിയാറാം നിലയിലാണ് ഹെലിപാഡ് സ്ഥിതി ചെയ്യുന്നത്. വിസ്തൃതി 27 മീറ്റർ മാത്രം. വളരെ സൂക്ഷ്മമായി വിമാനം ലാൻഡ് ചെയ്യുന്നതും, കൃത്യം സ്ഥലത്തു നിർത്തുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. റെഡ് ബുൾ മോട്ടൊർ സ്പോർട്സാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

വിമാനം പറത്തിയ പോളിഷ് പൈലറ്റായ ലൂക്ക് സെപിയേല റെഡ് ബുൾ എയർ റേസ് ചലഞ്ചർ ക്ലാസ് ലോകചാംപ്യനാണ്. ഇന്നേവരെ ചെയ്തതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ ലാൻഡിങ്ങായിരുന്നു ഇതെന്നു ലൂക്ക് പറയുന്നു. ഗ്രൗണ്ടിൽ ലാൻഡ് ചെയ്യുന്നതിനോട് ഒരിക്കലും ഉപമിക്കാൻ കഴിയില്ല. തീർത്തും വ്യത്യസ്തം. ചെറിയൊരു പിഴവ് പോലും അപകടത്തിൽ കലാശിക്കും. കൃത്യമായ നിർദ്ദേശം തരാൻ ആരുമുണ്ടായിരുന്നില്ല, ലൂക്ക് പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com