വന്ദേമാതരത്തിന് 150: അവിസ്മരണീയ ആഘോഷമാക്കണം

നവംബർ ഏഴു മുതൽ രാജ്യമെമ്പാടും ഒട്ടേറെ പരിപാടികൾ
pm modi about 150 for Vande Mataram

പ്രധാനമന്ത്രി നരേന്ദ്ര മോദി

Updated on

നരേന്ദ്ര മോദി - പ്രധാനമന്ത്രി

നമ്മുടെ എല്ലാവരുടെയും ഹൃദയത്തോടു ചേർന്നു നില്ക്കുന്ന ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കാം. ഈ വിഷയം മറ്റൊന്നല്ല, നമ്മുടെ ദേശീയഗീതമാണ് - ഭാരതത്തിന്‍റെ ദേശീയഗീതമായ "വന്ദേമാതര'ത്തെക്കുറിച്ച്. ആദ്യ വാക്കിൽത്തന്നെ നമ്മുടെ ഹൃദയങ്ങളിൽ വികാരങ്ങളുടെ ഒരു തിരമാല ഉണർത്തുന്ന ഒരു ഗാനം.

"വന്ദേമാതരം" എന്ന ഒറ്റ വാക്കിൽ വളരെയധികം ഉണർവും ഊർജവും അടങ്ങിയിരിക്കുന്നു. സ്വാഭാവികമായും അത് ഭാരതമാതാവിന്‍റെ വാത്സല്യം നമുക്കു പകർന്നു തരുന്നു. ഭാരതാംബയുടെ മക്കൾ എന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഇത് നമ്മെ ബോധവാന്മാരാക്കുന്നു. വിഷമഘട്ടങ്ങളിൽ, "വന്ദേമാതരം' എന്ന മന്ത്രം ചൊല്ലുന്നത് 140 കോടി ഭാരതീയരുടെ മനസിൽ ഐക്യത്തിന്‍റെ ഊർജം പകരുന്നു.

ദേശസ്‌നേഹം, ഭാരതാംബയോടുള്ള സ്നേഹം എന്നിവ വാക്കുകൾക്ക് അതീതമായ ഒരു വികാരമാണെങ്കിൽ, ആ അദൃശ്യമായ വികാരത്തിനു മൂർത്തമായ ശബ്ദം നൽകുന്ന ഗീതമാണ് "വന്ദേമാതരം'. നൂറ്റാണ്ടുകളുടെ അടിമത്തത്താൽ ദുർബലമായ ഭാരതത്തിന് പുതുജീവൻ പകരാൻ ബങ്കിം ചന്ദ്ര ചതോപാധ്യായയാണ് ഇത് രചിച്ചത്.

"വന്ദേമാതരം' 19ാം നൂറ്റാണ്ടിൽ എഴുതിയതാകാം, പക്ഷേ അതിന്‍റെ ആത്മാവ് ഭാരതത്തിന്‍റെ ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുള്ള അനശ്വരബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. "മാതാ ഭൂമിഃ പുത്രോ അഹം പൃഥ്വിയഃ': ഭൂമി അമ്മയാണ്, ഞാൻ അവളുടെ കുട്ടിയാണ് എന്നു പറഞ്ഞുകൊണ്ട് വേദങ്ങൾ ഭാരത നാഗരികതയുടെ അടിത്തറ പാകിയ വികാരം. "വന്ദേമാതരം' എഴുതിയതിലൂടെ ബങ്കിം ചന്ദ്ര ചാറ്റർജി മാതൃരാജ്യത്തിനും അവളുടെ മക്കൾക്കും ഇടയിലുള്ള അതേ ബന്ധം വികാരങ്ങളുടെ ലോകത്ത് ഒരു മന്ത്രത്തിന്‍റെ രൂപത്തിൽ സ്ഥാപിച്ചു.

ഞാൻ പെട്ടെന്ന് വന്ദേമാതരത്തെ കുറിച്ച് ഇത്രയധികം സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. വാസ്തവത്തിൽ, കുറച്ചു ദിവസങ്ങൾക്കുള്ളിൽ, നവംബർ ഏഴിന്, വന്ദേമാതരത്തിന്‍റെ 150ാം വാർഷികാഘോഷങ്ങളിലേക്കു നാം കടക്കും. 150 വർഷങ്ങൾക്ക് മുമ്പ് വന്ദേമാതരം രചിക്കപ്പെട്ടു, ഗുരുദേവ് രവീന്ദ്രനാഥ ടാഗോർ ആദ്യമായി ഇത് ആലപിച്ചത് 1896ലാണ്.

വന്ദേമാതരം എന്ന ഗീതത്തിൽ ദശലക്ഷക്കണക്കിന് നാട്ടുകാരുടെ മനസിൽ ദേശസ്നേഹത്തിന്‍റെ അപാരമായ അലയൊലികൾ അനുഭവപ്പെട്ടു. തലമുറകളായി വന്ദേമാതരത്തിന്‍റെ വരികളിൽ ഭാരതത്തിന്‍റെ ഓജസും തേജസുമുള്ള ഒരു രൂപം കാണാൻ കഴിഞ്ഞിട്ടുണ്ട്.

"സുജലാം സുഫലാം,

മലയജ ശീതളാം,

സസ്യശ്യാമളാം മാതരം!

വന്ദേമാതരം!'

അത്തരമൊരു ഭാരതത്തെ നാം കെട്ടിപ്പടുക്കണം. ഈ ശ്രമങ്ങളിൽ വന്ദേമാതരം എപ്പോഴും നമ്മുടെ പ്രചോദനമായിരിക്കും. അതിനാൽ, "വന്ദേമാതര'ത്തിന്‍റെ 150ാം വാർഷികം നാം അവിസ്മരണീയമാക്കണം. വരും തലമുറകൾക്കായി ഈ സംസ്കാരത്തെ നാം മുന്നോട്ട് കൊണ്ടുപോകണം. വരും കാലങ്ങളിൽ "വന്ദേമാതര'വുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ നടക്കും. രാജ്യമെമ്പാടും ഒട്ടേറെ പരിപാടികൾ സംഘടിപ്പിക്കും.

"വന്ദേമാതര'ത്തിന്‍റെ മഹത്വത്തെ ഉദ്ഘോഷിക്കാൻ നാം ഏവരും സ്വമേധയാ ശ്രമിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ നിർദേശങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നു. #Vandemataram150 എന്നതിനൊപ്പം നിങ്ങളുടെ നിർദേശങ്ങൾ എനിക്ക് അയയ്ക്കുക. ഈ അവസരം ചരിത്രമാക്കാൻ നമുക്കെല്ലാവർക്കും ചേർന്നു പ്രവർത്തിക്കാം.

മറ്റൊന്ന്, അടുത്ത മാസം 15ന് നമ്മൾ "ഗോത്ര അഭിമാന ദിനവും' ആഘോഷിക്കും എന്നതാണ്. ഭഗവാൻ ബിർസ മുണ്ടയുടെ ജന്മവാർഷിക ദിനമാണത്. ഭഗവാൻ ബിർസ മുണ്ടയ്ക്ക് ഞാൻ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനും ആദിവാസി സമൂഹത്തിന്‍റെ അവകാശങ്ങൾക്കും വേണ്ടി അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ അതുല്യമാണ്. ഝാർഖണ്ഡിലെ ഭഗവാൻ ബിർസ മുണ്ടയുടെ ഗ്രാമമായ ഉളിഹാട്ടു സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചു. അവിടത്തെ മണ്ണ് നെറ്റിയിൽ തൊട്ട് ഞാൻ ആദരാഞ്ജലി അർപ്പിച്ചു. ഭഗവാൻ ബിർസ മുണ്ടയെയും കൊമരം ഭീമിനെയും പോലെ, നമ്മുടെ ആദിവാസി സമൂഹത്തിൽ നിന്നു മറ്റു നിരവധി മഹാന്മാരും ഉണ്ടായിട്ടുണ്ട്. അവരെക്കുറിച്ച് വായിക്കാൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com