മാർപ്പാപ്പയ്ക്ക് വെള്ളക്കുതിരയെ സമ്മാനിച്ച് പോളിഷ് ഫാം ഉടമ

പോളണ്ടിലെ മിചാൽസ്കി സ്റ്റഡ് ഫാം ഉടമ ആന്ദ്രെ മിചാൽസ്കിയാണ് തൂവെള്ള നിറമുള്ള പ്രോട്ടോൺ എന്ന അറേബ്യൻ കുതിരയെ മാർപ്പാപ്പയ്ക്ക് സമ്മാനിച്ചത്.
When the owner of the Michalski Stud Farm, Andrzej Michalski, presented the Pope with a pearly white Arabian horse named Proton

മിചാൽസ്കി സ്റ്റഡ് ഫാം ഉടമ ആന്ദ്രെ മിചാൽസ്കിയാണ് തൂവെള്ള നിറമുള്ള പ്രോട്ടോൺ എന്ന അറേബ്യൻ കുതിരയെ മാർപ്പാപ്പയ്ക്ക് സമ്മാനിച്ചപ്പോൾ

credit:vatican news

Updated on

വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് വെള്ളക്കുതിരയെ സമ്മാനിച്ച് പോളിഷ് ഫാം ഉടമ. പോളണ്ടിലെ കൊ ഔബ്രെസെഗ് ബുഡിസ്റ്റോവോയിലുള്ള മിചാൽസ്കി സ്റ്റഡ് ഫാം ഉടമ ആന്ദ്രെ മിചാൽസ്കിയാണ് തൂവെള്ള നിറമുള്ള ഒരു അറേബ്യൻ കുതിരയെ മാർപ്പാപ്പയ്ക്ക് സമ്മാനിച്ചത്.

മാർപ്പാപ്പ പെറുവിൽ മിഷനറിയായിരിക്കെ കുതിരപ്പുറത്തു കയറി നിൽക്കുന്ന ചിത്രം കണ്ടതോടെ അത്തരമൊരു കുതിരയെ സമ്മാനിക്കാൻ താൻ തീരുമാനിക്കുകയായിരുന്നു എന്നാണ് മിചാൽസ്കി ഇതേപ്പറ്റി മാധ്യമങ്ങളോടു പറഞ്ഞത്.

മാർപ്പാപ്പയുടെ വസ്ത്രത്തോട് സാമ്യം പുലർത്താനാണ് വെളുത്ത കുതിരയെ തന്നെ സമ്മാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭംഗി കൊണ്ടും മനുഷ്യനുമായി വേഗം ഇണങ്ങിച്ചേരാനുള്ള കഴിവു കൊണ്ടും ഏറ്റവും പ്രശസ്തമായ കുതിര ഇനങ്ങളിൽ ഒന്നാണ് അറേബ്യൻ കുതിര. കുതിരയെ ചേർത്തു പിടിച്ചുള്ള പാപ്പായുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ് ഇപ്പോൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com