ചു​വ​ടു വ​യ്ക്കാം, സാ​മൂ​ഹ്യ നീ​തി​യി​ലേ​ക്ക്; ശാ​ക്തീ​ക​ര​ണ​ത്തി​ലേ​ക്ക്

3 മു​ന്‍കാ​ല കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ള്‍ സം​യോ​ജി​പ്പി​ച്ചാ​ണ് പി​എം- എ​ജെ​എ​വൈ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്
ചു​വ​ടു വ​യ്ക്കാം, സാ​മൂ​ഹ്യ നീ​തി​യി​ലേ​ക്ക്; ശാ​ക്തീ​ക​ര​ണ​ത്തി​ലേ​ക്ക്
Updated on

# ഡോ. ​വീ​രേ​ന്ദ്ര കു​മാ​ര്‍

കേ​ന്ദ്ര സാ​മൂ​ഹ്യ​നീ​തി-ശാ​ക്തീ​ക​ര​ണ മ​ന്ത്രി

സ​മൂ​ഹ​ത്തി​ലെ പാ​ര്‍ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​തും പി​ന്നാ​ക്കം നി​ല്‍ക്കു​ന്ന​തു​മാ​യ പ​ട്ടി​ക ജാ​തി​ക്കാ​ര്‍, ഒ​ബി​സി​ക​ള്‍, ഇ​ബി​സി​ക​ള്‍, ഡി​എ​ന്‍ടി​ക​ള്‍, ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍മാ​ര്‍, മു​തി​ര്‍ന്ന പൗ​ര​ന്മാ​ര്‍, സ​ഫാ​യി ക​ര്‍മ​ചാ​രി​ക​ള്‍ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും ശാ​ക്തീ​ക​ര​ണ​ത്തി​നും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണു സാ​മൂ​ഹ്യ​നീ​തി- ശാ​ക്തീ​ക​ര​ണ മ​ന്ത്രാ​ല​യം. സാ​മൂ​ഹ്യ​വും വി​ദ്യാ​ഭ്യാ​സ​പ​ര​വും സാ​മ്പ​ത്തി​ക​വു​മാ​യ ശാ​ക്തീ​ക​ര​ണ​മു​ള്‍പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ 9 വ​ര്‍ഷ​ത്തി​നി​ടെ ഈ ​വി​ഭാ​ഗ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളി​ല്‍ ഗ​ണ്യ​മാ​യ പു​രോ​ഗ​തി കാ​ണാ​ന്‍ ക​ഴി​ഞ്ഞു. കേ​ന്ദ്ര സാ​മൂ​ഹ്യ​നീ​തി- ശാ​ക്തീ​ക​ര​ണ മ​ന്ത്രാ​ല​യ വ​കു​പ്പ് ക​ഴി​ഞ്ഞ 9 വ​ര്‍ഷ​ത്തി​നി​ടെ നി​ര​വ​ധി സു​പ്ര​ധാ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കി.

""ഇ​ന്ത്യ​യി​ലെ പ​ഠ​ന​ത്തി​നാ​യി പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്ള പോ​സ്റ്റ്- മെ​ട്രി​ക്‌ സ്കോ​ള​ര്‍ഷി​പ്പു​ക​ള്‍'' ദ​രി​ദ്ര കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ക​ര​സ്ഥ​മാ​ക്കു​ന്ന പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍ഥി​ക​ളു​ടെ ആ​കെ​യു​ള്ള പ്ര​വേ​ശ​ന അ​നു​പാ​തം വ​ര്‍ധി​പ്പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്നു. 11-12 ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍ഥി​ക​ളു​ടെ മൊ​ത്തം പ്ര​വേ​ശ​ന അ​നു​പാ​തം 2019-20ല്‍ 52.9% ​ആ​യി​രു​ന്നു. 2020-21ല്‍ ​ഇ​ത് 56.1%, 2021-22ല്‍ 61.5% ​എ​ന്നി​ങ്ങ​നെ.

4.87 കോ​ടി​യി​ല​ധി​കം പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് 2014- 15 മു​ത​ല്‍ 29,828.80 കോ​ടി രൂ​പ​യു​ടെ കേ​ന്ദ്ര സ​ഹാ​യം ല​ഭി​ച്ചു. മാ​താ​പി​താ​ക്ക​ളു​ടെ വാ​ര്‍ഷി​ക വ​രു​മാ​നം 2.5 ല​ക്ഷം രൂ​പ​യി​ല്‍ ക​വി​യാ​ത്ത പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്ള​താ​ണ് ""പ​ട്ടി​ക​ജാ​തി​ക്കാ​ര്‍ക്കും മ​റ്റു​ള്ള​വ​ര്‍ക്കു​മു​ള്ള പ്രീ- ​മെ​ട്രി​ക്‌ സ്‌​കോ​ള​ര്‍ഷി​പ്പ് പ​ദ്ധ​തി''. 9-10 ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍ഥി​ക​ളു​ടെ മൊ​ത്തം പ്ര​വേ​ശ​ന അ​നു​പാ​തം 2019-20ല്‍ 83 ​ശ​ത​മാ​ന​വും 2020-21ല്‍ 84.8 ​ശ​ത​മാ​ന​വും 2021-22ല്‍ 84.9 ​ശ​ത​മാ​ന​വും ആ​യി​രു​ന്നു. 201415 മു​ത​ല്‍ 2.31 കോ​ടി​യി​ല​ധി​കം പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് 3,528.17 കോ​ടി രൂ​പ​യു​ടെ കേ​ന്ദ്ര സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ട്.

""മി​ക​ച്ച നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ച യു​വാ​ക്ക​ള്‍ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സ്‌​കോ​ള​ര്‍ഷി​പ്പ് (ശ്രേ​യ​സ്), പ​ട്ടി​ക​ജാ​തി- ഒ​ബി​സി വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം (എ​ഫ്സി​എ​സ്)'' എ​ന്നീ പ​ദ്ധ​തി​ക​ള്‍ക്ക് കീ​ഴി​ല്‍ 2014-15 മു​ത​ല്‍ 19,995-ല​ധി​കം പ​ട്ടി​ക​ജാ​തി- ഒ​ബി​സി വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് 109.79 കോ​ടി രൂ​പ​യു​ടെ കേ​ന്ദ്ര സ​ഹാ​യം അ​നു​വ​ദി​ച്ചു. ""പ​ട്ടി​ക​ജാ​തി​ക്കാ​ര്‍ക്കു​ള്ള ടോ​പ് ക്ലാ​സ് സ്‌​കോ​ള​ര്‍ഷി​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ (ടി​സി​എ​സ്)'' 2014-15 മു​ത​ല്‍ 21,988-ല​ധി​കം പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് 399.15 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

""പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യു​ള്ള ദേ​ശീ​യ ഓ​വ​ര്‍സീ​സ് സ്‌​കോ​ള​ര്‍ഷി​പ്പ് സ്‌​കീം (എ​ന്‍ഒ​എ​സ്)'' പ്ര​കാ​രം 2014-15 മു​ത​ല്‍ പ​ട്ടി​ക​ജാ​തി, ഡീ​നോ​ട്ടി​ഫൈ​ഡ്, വി​മു​ക്ത വി​ഭാ​ഗ​ങ്ങ​ള്‍, നാ​ടോ​ടി, അ​ര്‍ധ നാ​ടോ​ടി വി​ഭാ​ഗ​ങ്ങ​ള്‍; ഭൂ​ര​ഹി​ത​രാ​യ ക​ര്‍ഷ​ക​ത്തൊ​ഴി​ലാ​ളി- പ​ര​മ്പ​രാ​ഗ​ത ക​ര​കൗ​ശ​ല​ത്തൊ​ഴി​ലാ​ളി വി​ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ നി​ന്നും തി​ര​ഞ്ഞെ​ടു​ത്ത 950ല​ധി​കം വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് 222.24 കോ​ടി രൂ​പ​യു​ടെ കേ​ന്ദ്ര സ​ഹാ​യം അ​നു​വ​ദി​ച്ചു. 2014-15 മു​ത​ല്‍ ""പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്ള ദേ​ശീ​യ ഫെ​ലോ​ഷി​പ്പ് (എ​ന്‍എ​ഫ്എ​സ്‌​സി)'' പ്ര​കാ​രം 21,066ല​ധി​കം വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് 1628.89 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ""നി​ര്‍ദി​ഷ്ട മേ​ഖ​ല​ക​ളി​ലെ ഹൈ​സ്‌​കൂ​ളു​ക​ളി​ലെ പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യു​ള്ള റ​സി​ഡ​ന്‍ഷ്യ​ല്‍ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക്കു (ശ്രേ​ഷ്ഠ)'' കീ​ഴി​ല്‍ 2014-15 മു​ത​ല്‍ 3.18 ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് 457.22 കോ​ടി രൂ​പ​യു​ടെ സ​ഹാ​യം അ​നു​വ​ദി​ച്ചു.

നൈ​പു​ണ്യ വി​ക​സ​നം, വ​രു​മാ​നം സൃ​ഷ്ടി​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍, മ​റ്റു സം​രം​ഭ​ങ്ങ​ള്‍ എ​ന്നി​വ​യി​ലൂ​ടെ കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യാ​ണ് പി​എം അ​നു​സൂ​ചി​ത് ജാ​തി അ​ഭ്യു​ദ​യ് യോ​ജ​ന (പി​എം- എ​ജെ​എ​വൈ) ല​ക്ഷ്യ​മി​ടു​ന്ന​ത്. 3 മു​ന്‍കാ​ല കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ള്‍ സം​യോ​ജി​പ്പി​ച്ചാ​ണ് പി​എം- എ​ജെ​എ​വൈ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

(1) പി​എം ആ​ദ​ര്‍ശ് ഗ്രാ​മ യോ​ജ​ന​യു​ടെ മു​മ്പു​ണ്ടാ​യി​രു​ന്ന പ​ദ്ധ​തി​യാ​യ ആ​ദ​ര്‍ശ് ഗ്രാം ​കം​പോ​ണ​ന്‍റ് പ​ദ്ധ​തി (2022-23ല്‍ 11,500 ​ഗ്രാ​മ​ങ്ങ​ള്‍ കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി 4,351 വി​ല്ലെ​ജു​ക​ള്‍ ഇ​തി​ന​കം ആ​ദ​ര്‍ശ് ഗ്രാ​മ​മാ​യി പ്ര​ഖ്യാ​പി​ച്ചു);

(2) പ​ട്ടി​ക​ജാ​തി ഉ​പ പ​ദ്ധ​തി​ക്കു​ള്ള പ്ര​ത്യേ​ക കേ​ന്ദ്ര സ​ഹാ​യം - എ​സ്‌​സി​എ മു​ത​ല്‍ എ​സ്‌​സി​സ്പി വ​രെ (ഓ​രോ ഗു​ണ​ഭോ​ക്താ​വി​നും അ​ല്ലെ​ങ്കി​ല്‍ കു​ടും​ബ​ത്തി​നും ധ​ന​സ​ഹാ​യം 50,000 രൂ​പ, അ​ല്ലെ​ങ്കി​ല്‍ പ​ദ്ധ​തി​ച്ചെ​ല​വി​ന്‍റെ 50%- ഇ​വ​യി​ലേ​താ​ണ് കു​റ​വ് എ​ന്ന​ത​നു​സ​രി​ച്ച്);

(3) ഹോ​സ്റ്റ​ല്‍ കം​പോ​ണ​ന്‍റ് - ബാ​ബു ജ​ഗ്ജീ​വ​ന്‍ റാം ഛ​ത്ര​വാ​സ് യോ​ജ​ന​യു​ടെ (ബി​ജെ​ആ​ര്‍സി​വൈ) മു​ന്‍കാ​ല പ​ദ്ധ​തി.

ഈ 3 ​പ​ദ്ധ​തി​ക​ളാ​ണ് പി​എം-​എ​ജെ​എ​വൈ കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​യാ​യി സം​യോ​ജി​പ്പി​ച്ച​ത്. 2023-24ലെ ​പി​എം- എ​ജെ​എ​വൈ പ​ദ്ധ​തി​യ്ക്ക് കീ​ഴി​ലെ ആ​കെ അ​ട​ങ്ക​ല്‍ തു​ക 2,050 കോ​ടി രൂ​പ​യാ​ണ്.

അ​ഴു​ക്കു​ചാ​ല്‍- സെ​പ്റ്റി​ക് ടാ​ങ്ക് തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ര​ണ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ യ​ന്ത്ര​വ​ല്‍ക്ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് ""നാ​ഷ​ണ​ല്‍ ആ​ക്ഷ​ന്‍ ഫോ​ര്‍ മെ​ക്കാ​നൈ​സ്ഡ് സാ​നി​റ്റേ​ഷ​ന്‍ ഇ​ക്കോ​സി​സ്റ്റം (ന​മ​സ്‌​തേ)'' ല​ക്ഷ്യ​മി​ടു​ന്ന​ത്. ബാ​ങ്കു​ക​ള്‍ ധ​ന​സ​ഹാ​യം ന​ല്‍കു​ന്ന പ​ദ്ധ​തി​ക​ള്‍ക്ക് 5 ല​ക്ഷം രൂ​പ വ​രെ മൂ​ല​ധ​ന സ​ബ്സി​ഡി​യും പ​ലി​ശ സ​ബ്സി​ഡി​യും ന​ല്‍കു​ന്നു. ""തോ​ട്ടി​പ്പ​ണി​ക്കാ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു​ള്ള സ്വ​യം​തൊ​ഴി​ല്‍ പ​ദ്ധ​തി''​യു​ടെ (എ​സ്ആ​ര്‍എം​എ​സ്) ഭാ​ഗ​മാ​യി, 2014-15 മു​ത​ല്‍ 22,294 തോ​ട്ടി​പ്പ​ണി​ക്കാ​രും അ​വ​രു​ടെ ആ​ശ്രി​ത​രും വി​വി​ധ നൈ​പു​ണ്യ​വി​ക​സ​ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി​യി​ട്ടു​ണ്ട്. 508 ജി​ല്ല​ക​ള്‍ മ​നു​ഷ്യ​രെ​ക്കൊ​ണ്ടു തോ​ട്ടി​പ്പ​ണി ചെ​യ്യി​ക്കു​ക​യി​ല്ലെ​ന്നു പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു.

മു​തി​ര്‍ന്ന പൗ​ര​ന്മാ​രു​ടെ പാ​ര്‍പ്പി​ടം, സാ​മ്പ​ത്തി​ക സു​ര​ക്ഷ, ഭ​ക്ഷ​ണം, ആ​രോ​ഗ്യ സം​ര​ക്ഷ​ണം, മാ​നു​ഷി​ക ഇ​ട​പെ​ട​ല്‍ അ​ല്ലെ​ങ്കി​ല്‍ അ​ന്ത​സ്സു​റ്റ ജീ​വി​തം​എ​ന്നി​വ പ​രി​പാ​ലി​ക്ക​പ്പെ​ടു​ന്ന അ​ട​ല്‍ വ​യോ അ​ഭ്യു​ദ​യ് യോ​ജ​ന​യി​ലൂ​ടെ (എ​വി​വൈ​എ​വൈ) 2014-15 മു​ത​ല്‍ 6,67,330 ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി 511.81 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്തു. 2019-20 മു​ത​ല്‍ 2022-23 വ​രെ ""മു​തി​ര്‍ന്ന പൗ​ര​ന്മാ​ര്‍ക്കു​ള്ള സം​സ്ഥാ​ന ക​ര്‍മ​പ​ദ്ധ​തി''​ക്കു (എ​സ്എ​പി​എ​സ്ആ​ര്‍സി) കീ​ഴി​ല്‍ 43.13 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. 2017-18 മു​ത​ല്‍ ആ​ര്‍വി​വൈ​യു​ടെ കീ​ഴി​ല്‍ സം​ഘ​ടി​പ്പി​ച്ച 265 ക്യാം​പു​ക​ളി​ല്‍ 2,99,942 ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി 24,649.98 ല​ക്ഷം രൂ​പ മൂ​ല്യ​മു​ള്ള 12,24,645 ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

32 സം​സ്ഥാ​ന/​കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ 272 ജി​ല്ല​ക​ളി​ലാ​യി 2020 ഓ​ഗ​സ്റ്റ് 15ന് ""​ന​ഷാ​മു​ക്ത് ഭാ​ര​ത് അ​ഭി​യാ​നു (എ​ന്‍എം​ബി​എ)'' തു​ട​ക്കം കു​റി​ച്ചു. ഏ​ക​ദേ​ശം 3.08 കോ​ടി​യി​ല​ധി​കം യു​വാ​ക്ക​ള്‍, 4,000ത്തി​ല​ധി​കം യു​വ​മ​ണ്ഡ​ല​ങ്ങ​ള്‍, എ​ന്‍വൈ​കെ​എ​സ് ആ​ൻ​ഡ് എ​ന്‍എ​സ്എ​സ് സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​ര്‍, യൂ​ത്ത് ക്ല​ബ്ബു​ക​ള്‍ എ​ന്നി​വ പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 6,000ത്തി​ല​ധി​കം സ്‌​കൂ​ളു​ക​ളി​ലാ​യി 13 ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ര്‍ഥി​ക​ളെ​ത്തി.

തൊ​ഴി​ല​വ​സ​ര​ങ്ങ​ളോ സ്വ​യം തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ളോ ക​ണ്ടെ​ത്തു​ന്ന​തി​ല്‍ ഉ​യ​ര്‍ന്ന നി​ല​വാ​ര​മു​ള്ള വൈ​ദ​ഗ്ധ്യം പ്ര​ദാ​നം ചെ​യ്യാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന പ​ദ്ധ​തി​യാ​ണ് ""പ്ര​ധാ​ന്‍മ​ന്ത്രി ദ​ക്ഷ​ത ഔ​ർ കു​ശ​ല്‍ത സ​മ്പ​ത്ത് ഹി​ത്ഗ്രാ​ഹി (പി​എം- ദ​ക്ഷ്)''. 2020-21 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 32,097ഉം 2022-23​ല്‍ ഇ​ത് 35,484ഉം ​ആ​യി​രു​ന്നു.

സ​മൂ​ഹ​ത്തി​ലെ പാ​ര്‍ശ്വ​വ​ല്‍ക്ക​രി​ക്ക​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന്‍റെ അ​ന്ത​സി​നും പു​രോ​ഗ​തി​ക്കും വി​വി​ധ​ത​രം ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍ക്കു​മാ​യി സാ​മൂ​ഹ്യ​നീ​തി- ശാ​ക്തീ​ക​ര​ണ മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ 9 വ​ര്‍ഷ​മാ​യി തു​ട​ര്‍ച്ച​യാ​യി പ്ര​വ​ര്‍ത്തി​ക്കു​ക​യാ​ണ്. ഇ​തി​ലൂ​ടെ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ങ്ങ​ളും സ്വ​ന്ത​മാ​ക്കാ​നാ​യി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com