രൂപ്‌കുണ്ഡ് - മരണമുറയുന്ന മഞ്ഞുതടാകം | Video

ഒൻപതാം നൂറ്റാണ്ടിലെ ഇന്ത്യക്കാരും, പതിനെട്ടാം നൂറ്റാണ്ടിലെ ഗ്രീക്കുകാരും എങ്ങനെ ഒരേ സ്ഥലത്ത് വച്ച് ഒരേ വിധിക്ക് ഇരയായി? എല്ലാവരുടെയും തലയോട്ടിയിൽ കാണപ്പെട്ട ഒരേ തരത്തിലുള്ള വിള്ളലുകൾ എങ്ങനെയുണ്ടായി?

സമുദ്രനിരപ്പിൽ നിന്ന് 16,500 അടി ഉയരത്തിൽ, ഹിമാലയത്തിനു മുകളിൽ മഞ്ഞുറഞ്ഞു കിടക്കുന്ന ഒരു നിഗൂഢ തടാകം—രൂപ്‌കുണ്ഡ്. പതിറ്റാണ്ടുകളായി ശാസ്ത്രലോകത്തെയും ചരിത്രകാരന്മാരെയും ഒരുപോലെ കുഴപ്പിക്കുന്ന ഒരു വലിയ ചോദ്യം ആ തടാകത്തിന്റെ ആഴങ്ങളിൽ ഒളിഞ്ഞുകിടപ്പുണ്ട്. 1942-ൽ കണ്ടെത്തിയ നൂറുകണക്കിന് മനുഷ്യ അസ്ഥികൂടങ്ങൾ ആരുടേതാണ്? എങ്ങനെയാണ് അവർ ഈ വിജനമായ മലനിരകളിൽ കൊല്ലപ്പെട്ടത്?

ഒൻപതാം നൂറ്റാണ്ടിലെ ഇന്ത്യക്കാരും, പതിനെട്ടാം നൂറ്റാണ്ടിലെ ഗ്രീക്കുകാരും എങ്ങനെ ഒരേ സ്ഥലത്ത് വച്ച് ഒരേ വിധിക്ക് ഇരയായി? എല്ലാവരുടെയും തലയോട്ടിയിൽ കാണപ്പെട്ട ഒരേ തരത്തിലുള്ള വിള്ളലുകൾ എങ്ങനെയുണ്ടായി? ഉത്തരാഖണ്ഡിലെ പുരാതനമായ നാടോടിക്കഥകൾ പറയുന്ന നന്ദാദേവിയുടെ ശാപം വെറുമൊരു വിശ്വാസമാണോ അതോ പ്രകൃതിയുടെ ക്രോധത്തിന്റെ അടയാളമാണോ?

മറുപടിയില്ലാത്ത ചോദ്യങ്ങളും, ഇന്നും മാംസാവശിഷ്ടങ്ങൾ ബാക്കിയുള്ള അസ്ഥികൂടങ്ങളും സംസാരിക്കുന്ന, മരണം മഞ്ഞുപോലെ ഉറഞ്ഞു കിടക്കുന്ന രൂപ്‌കുണ്ഡിന്റെ രഹസ്യങ്ങൾ- ചരിത്രത്തിലെ നിഗൂഢമായ ഒരു മിസ്സിങ് ഫയൽ....

logo
Metro Vaartha
www.metrovaartha.com