പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനല്‍

തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന രാജസ്ഥാ​ന്‍, തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മി​സോറാം സംസ്ഥാനങ്ങളില്‍ മധ്യപ്രദേ​ശില്‍ മാത്രമാണ് ബിജെപി ഭരിക്കുന്നത്.
parliament election
parliament election
Updated on

അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​ടു​ത്ത​മാ​സം ന​ട​ക്കാ​ന്‍ പോ​കു​ന്നു. ഡി​സം​ബ​ര്‍ 3ന് ​ഫ​ലം വ​രും. ഈ ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ 2024ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സെ​മി ഫൈ​ന​ലാ​യി ക​ണ​ക്കാ​ക്കു​ന്ന​വ​രാ​ണ് ഏ​റെ​യും. അ​വ​യു​ടെ ഫ​ല​ങ്ങ​ള്‍ പാ​ര്‍ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തി​ന്‍റെ സൂ​ച​ന​ക​ളാ​കു​മെ​ന്നു വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. എ​ല്ലാ പ്ര​മു​ഖ പാ​ര്‍ട്ടി​ക​ളും വി​ജ​യം അ​വ​കാ​ശ​പ്പെ​ടു​ന്നു. അ​ടു​ത്ത സ​ര്‍ക്കാ​ര്‍ അ​വ​രു​ടേ​താ​ണെ​ന്ന് ഓ​രോ രാ​ഷ്‌​ട്രീ​യ പാ​ര്‍ട്ടി​ക്കും ജ​ന​ങ്ങ​ളെ വി​ശ്വ​സി​പ്പി​ക്കേ​ണ്ട​തു​ണ്ട്. അ​ത് മ​നഃ​ശാ​സ്ത്ര​പ​ര​മാ​യ ത​ന്ത്ര​മാ​യി​ത്ത​ന്നെ കാ​ണാം. മ​ത്സ​ര​ത്തി​ല്‍ ത​ങ്ങ​ള്‍ തോ​ല്‍ക്കി​ല്ലെ​ന്ന് ജ​ന​ങ്ങ​ളി​ല്‍ വി​ശ്വാ​സ​മു​ണ്ടാ​ക്കു​ക എ​ന്ന​ത് ഓ​രോ വോ​ട്ടി​നെ​യും സ്വാ​ധ്വീ​നി​ക്കും.

രാ​ജ്യ​ത്തു​ണ്ടാ​യി​രി​ക്കു​ന്ന വ​ലി​യ വി​ക​സ​നം ബി​ജെ​പി​ക്ക് വ​ലി​യ രീ​തി​യി​ല്‍ ആ​ത്മ​വി​ശ്വാ​സം ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ലോ​ക​രാ​ജ്യ​ങ്ങ​ള്‍ക്കി​ട​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ണ്ടാ​ക്കി​യെ​ടു​ത്ത പ്ര​തി​ച്ഛാ​യ രാ​ജ്യ​ത്തെ ഓ​രോ സം​സ്ഥാ​ന​ത്തും പ്ര​തി​ഫ​ലി​ക്കു​മെ​ന്നും ബി​ജെ​പി വി​ശ്വ​സി​ക്കു​ന്നു. മോ​ദി​യു​ടെ വ്യ​ക്തി​പ്ര​ഭാ​വ​വും, താ​ര​ത​മ്യേ​ന അ​ഴി​മ​തി​ര​ഹി​ത​മാ​യ ഭ​ര​ണ​വും തീ​ര്‍ച്ച​യാ​യും വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ല്ലാം ജ​ന​ങ്ങ​ളെ സ്വാ​ധീ​നി​ക്കു​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല.

അ​തേ​സ​മ​യം, പാ​ര്‍ല​മെ​ന്‍റി​ലേ​ക്ക് വോ​ട്ട് ചെ​യ്യു​ന്ന ലാ​ഘ​വ​ത്തോ​ടെ​യോ, രീ​തി​യി​ലോ അ​ല്ല നി​യ​മ​സ​ഭ​യി​ലേ​ക്ക് ജ​ന​ങ്ങ​ള്‍ വോ​ട്ട് ചെ​യ്യു​ന്ന​ത് എ​ന്ന് സ​മീ​പ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. ഓ​രോ സം​സ്ഥാ​ന​ത്തെ​യും രാ​ഷ്‌​ട്രീ​യ​ത്തെ​യും വി​ഷ​യ​ങ്ങ​ളെ​യും ഭ​ര​ണ​ത്തെ​യും അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​യി​രി​ക്കും ജ​ന​ങ്ങ​ള്‍ വോ​ട്ടു ചെ​യ്യു​ക. ഈ ​നി​ല​പാ​ടി​ന് ശ​ക്തി പ​ക​രു​ന്ന ഉ​ദാ​ഹ​ര​ണ​മാ​ണ് രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍ഹി തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ള്‍. ഡ​ല്‍ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആം ​ആ​ദ്മി പാ​ര്‍ട്ടി​യെ തെ​ര​ഞ്ഞെ​ടു​ത്ത് അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യാ​ക്കി. അ​തേ ജ​ന​ങ്ങ​ള്‍ ത​ന്നെ​യാ​ണ് പാ​ര്‍ല​മെ​ന്‍റി​ലേ​ക്ക് ബി​ജെ​പി​ക്ക് വ​ലി​യ ഭൂ​രി​പ​ക്ഷം ന​ൽ​കി​യ​ത്.

സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ച​ര്‍ച്ച ചെ​യ്യു​ന്ന​ത് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ക്കു​ള്ള വി​ല​ക്ക​യ​റ്റ​മാ​ണ്. രാ​ജ്യ​ത്തെ ഹി​ന്ദു​രാ​ഷ്‌​ട്ര​മാ​ക്കാ​ൻ സം​ഘ​പ​രി​വാ​ർ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ളും, ഇ​ന്ത്യ എ​ന്ന പേ​ര് ഭാ​ര​തം എ​ന്നാ​ക്കാ​നു​ള്ള തീ​രു​മാ​ന​വും ച​ര്‍ച്ചാ​വി​ഷ​യ​മാ​ണ്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ കൂ​ച്ചു​വി​ല​ങ്ങി​ടു​ന്ന കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ റെ​യ്ഡു​ക​ളും മ​റ്റു ന​ട​പ​ടി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ്യാ​പ​ക​മാ​യി ച​ര്‍ച്ച​ചെ​യ്യ​പ്പെ​ടു​മെ​തി​ലും സം​ശ​യ​മി​ല്ല. അ​ദാ​നി​യും മോ​ദി​യും ത​മ്മി​ലു​ള്ള കൂ​ട്ടു​കെ​ട്ടും ച​ര്‍ച്ച​ക​ളി​ലു​ണ്ട്. ഏ​ക സി​വി​ൽ നി​യ​മം, പൗ​ര​ത്വ നി​യ​മം എ​ന്നി​വ​യൊ​ക്കെ അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ൽ​ക്കു​ന്നു. എ​ന്താ​യാ​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി​യെ ഏ​റെ ക്ഷീ​ണി​പ്പി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നാ​ണ് രാ​ഷ്‌​ട്രീ​യ വി​ല​യി​രു​ത്ത​ല്‍.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ പോ​കു​ന്ന രാ​ജ​സ്ഥാ​ന്‍, തെ​ല​ങ്കാ​ന, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ്, മി​സോ​റാം സം​സ്ഥാ​ന​ങ്ങ​ളി​ല്‍ മ​ധ്യ​പ്ര​ദേ​ശി​ല്‍ മാ​ത്ര​മാ​ണ് ബി​ജെ​പി ഭ​രി​ക്കു​ന്ന​ത്. 2018ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍ഗ്ര​സി​നാ​യി​രു​ന്നു മ​ധ്യ​പ്ര​ദേ​ശി​ല്‍ ഭൂ​രി​പ​ക്ഷം. എ​ന്നാ​ൽ, അ​വ​രു​ടെ ഒ​രു വി​ഭാ​ഗ​ത്തെ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ട​ര്‍ത്തി രാ​ജി​വ​യ്പ്പി​ച്ച് ഭ​ര​ണം പി​ടി​ച്ച​ട​ത്തു. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​പ്പോ​ഴ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ജ്യ​ത്തി​ന്‍റെ കൂ​ടു​ത​ല്‍ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്നു. രാ​ജ​സ്ഥാ​നി​ലും ഛത്തീ​സ്ഗ​ഡി​ലും കോ​ണ്‍ഗ്ര​സാ​ണ് അ​ധി​കാ​ര​ത്തി​ല്‍. തെ​ല​ങ്കാ​ന​യി​ല്‍ ബി​ആ​ര്‍എ​സും മി​സോ​റാ​മി​ല്‍ മി​സോ നാ​ഷ​ണ​ല്‍ ഫ്ര​ണ്ടും.

30 വ​ര്‍ഷ​ത്തെ ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ല്‍ ഒ​രു രാ​ഷ്‌​ട്രീ​യ പാ​ര്‍ട്ടി​ക്കും തു​ട​ര്‍ഭ​ര​ണം ന​ല്‍കാ​ത്ത ഒ​രു സം​സ്ഥാ​ന​മാ​ണ് രാ​ജ​സ്ഥാ​ന്‍. എ​ന്നാ​ല്‍ ആ ​ച​രി​ത്രം മാ​റ്റി​യെ​ഴു​ത​പ്പെ​ടും എ​ന്നാ​ണ് കോ​ണ്‍ഗ്ര​സ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. രാ​ജ​സ്ഥാ​ന്‍ കോ​ണ്‍ഗ്ര​സി​ല്‍ ഭി​ന്ന​ത​ക​ളു​ടെ സ്വ​രം ശ​ക്ത​മാ​ണ്. അ​വി​ടെ ബി​ജെ​പി​യി​ലെ ഭി​ന്ന​ത​യും മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. മ​ത്സ​ര രം​ഗ​ത്തു​ള്ള ര​ണ്ടു പ്ര​മു​ഖ പാ​ര്‍ട്ടി​ക​ളി​ലെ​യും ഭി​ന്ന​ത ഫ​ല​ത്തെ നി​ര്‍ണ​യ​ക​മാ​യി സ്വാ​ധീ​നി​ക്കും. കോ​ണ്‍ഗ്ര​സി​ന്‍റെ നി​ല​വി​ലെ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗ​ലോ​ട്ടും യു​വ നേ​താ​വാ​യ സ​ച്ചി​ന്‍ പൈ​ല​റ്റു​മാ​ണ് കോ​ണ്‍ഗ്ര​സി​നെ വി​ഭാ​ഗീ​യ​ത​യു​ടെ പേ​രി​ല്‍ മു​ള്‍മു​ന​യി​ല്‍ നി​ര്‍ത്തി​യി​രി​ക്കു​ന്ന​ത്. നാ​ലാം ത​വ​ണ​യും താ​ൻ മു​ഖ്യ​മ​ന്ത്രി​യാ​കും എ​ന്നു പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് 72 വ​യ​സു​കാ​ര​നാ​യ നി​ല​വി​ലെ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗ​ലോ​ട്ട്. രാ​ജ​സ്ഥാ​ന്‍ പ്ര​ദേ​ശ് കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​ച്ചി​ന്‍ പൈ​ല​റ്റ് മു​ന്‍പ് കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്നു. നി​ല​വി​ല്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​ണ്.

200 സീ​റ്റു​ള്ള രാ​ജ​സ്ഥാ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ കോ​ണ്‍ഗ്ര​സി​ന് 108 സീ​റ്റു​ക​ളാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 100 സീ​റ്റ് കോ​ണ്‍ഗ്ര​സി​ന് ല​ഭി​ച്ച​പ്പോ​ള്‍ ബി​ജെ​പി​ക്ക് കി​ട്ടി​യ​ത് 73 സീ​റ്റ് മാ​ത്രം. 2013ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍ഗ്ര​സി​ന് ല​ഭി​ച്ച​ത് വെ​റും 21 സീ​റ്റു​ക​ള്‍ മാ​ത്രം. അ​തേ​സ​മ​യം ബി​ജെ​പി​ക്ക് 2013ല്‍ 163 ​സീ​റ്റു​ക​ളും ല​ഭി​ച്ചി​രു​ന്നു എ​ന്ന​തും വി​സ്മ​രി​ക്കാ​നാ​വി​ല്ല. 2019ലെ ​പാ​ര്‍ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ബി​ജെ​പി​ക്ക് അ​വി​ടെ വ​ലി​യ നേ​ട്ട​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

തെ​ല​ങ്കാ​ന​യി​ല്‍ രാ​ജ്യ​ത്തെ പ്ര​ധാ​ന പാ​ര്‍ട്ടി​ക​ളാ​യ ബി​ജെ​പി​ക്കോ കോ​ണ്‍ഗ്ര​സി​നോ വേ​ണ്ട​ത്ര തി​ള​ങ്ങാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. യൂ​ത്ത് കോ​ണ്‍ഗ്ര​സ് രാ​ഷ്‌​ട്രീ​യ​ത്തി​ലൂ​ടെ പൊ​തു രം​ഗ​ത്ത് ശ്ര​ദ്ധേ​യ​നാ​യ കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ഭാ​ര​ത് രാ​ഷ്‌​ട്ര സ​മി​തി (ബി​ആ​ര്‍എ​സ്) എ​ന്ന പ്രാ​ദേ​ശി​ക രാ​ഷ്‌​ട്രീ​യ പാ​ര്‍ട്ടി​യാ​ണ് തെ​ല​ങ്കാ​ന ഭ​രി​ക്കു​ന്ന​ത്. 2018ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​കെ​യു​ള്ള 120 സീ​റ്റി​ല്‍ ബി​ആ​ര്‍എ​സി​ന് 88 സീ​റ്റു​ക​ളാ​ണ് ല​ഭി​ച്ച​ത്. 2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 63 സീ​റ്റു​ക​ൾ മാ​ത്രം. തെ​ല​ങ്കാ​ന സം​സ്ഥാ​നം രൂ​പീ​ക​രി​ച്ച​തി​നു ശേ​ഷ​മു​ള്ള മൂ​ന്നാ​മ​ത് തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. അ​തേ​സ​മ​യം കോ​ണ്‍ഗ്ര​സി​ന് തെ​ല​ങ്കാ​ന​യി​ല്‍ 2014ല്‍ 21 ​സീ​റ്റും 2018ല്‍ 19 ​സീ​റ്റും മാ​ത്രം കി​ട്ടി. ബി​ജെ​പി​ക്ക് 2014ല്‍ 5 ​സീ​റ്റ്. 2018ല്‍ ​അ​ത് വെ​റും ഒ​രു സീ​റ്റി​ലേ​ക്കും കു​റ​ഞ്ഞു. 2019ല്‍ ​ന​ട​ന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട് ഷെ​യ​റി​ല്‍ ബി​ആ​ര്‍എ​സി​നു കു​റ​വു​ണ്ടാ​യി, ബി​ജെ​പി​ക്ക് നേ​ട്ട​വു​മു​ണ്ടാ​യി.

230 നി​യ​മ​സ​ഭാ സീ​റ്റു​ക​ളാ​ണ് മ​ധ്യ​പ്ര​ദേ​ശി​ലു​ള്ള​ത്. ഭ​രി​ക്കാ​ന്‍ വേ​ണ്ട 116 എ​ന്ന കേ​വ​ല ഭൂ​രി​പ​ക്ഷം 2018ല്‍ ​കോ​ണ്‍ഗ്ര​സി​നോ ബി​ജെ​പി​ക്കോ ല​ഭി​ച്ചി​ല്ല. 114 സീ​റ്റു​ക​ള്‍ ജ​യി​ച്ച കോ​ണ്‍ഗ്ര​സി​ന് ബി​എ​സ്പി​യും എ​സ്പി​യും പി​ന്തു​ണ ന​ല്‍കി​യ​തോ​ടെ 116 എ​ന്ന കേ​വ​ല ഭൂ​രി​പ​ക്ഷം ക​ട​ക്കാ​ന്‍ കോ​ണ്‍ഗ്ര​സി​ന് സാ​ധി​ച്ചു. അ​ങ്ങി​നെ ഭ​ര​ണം ഏ​റ്റെ​ടു​ത്ത ക​മ​ല്‍നാ​ഥ് സ​ര്‍ക്കാ​ര്‍ 15 മാ​സം മാ​ത്ര​മാ​ണ് ഭ​രി​ച്ച​ത്. കോ​ണ്‍ഗ്ര​സ് നേ​താ​വാ​യി​രു​ന്ന ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യേ​യും കൂ​ട്ട​രെ​യും ബി​ജെ​പി പാ​ള​യ​ത്തി​ലേ​ക്ക് എ​ത്തി​ച്ച് ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​ന്‍ വീ​ണ്ടും ബി​ജെ​പി സ​ര്‍ക്കാ​ര്‍ രൂ​പീ​ക​രി​ച്ച​ത് രാ​ജ്യ​ത്ത് ഏ​റെ ച​ര്‍ച്ച​യാ​യി. 2013ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്ക് 230 സീ​റ്റു​ക​ളി​ല്‍ 165 സീ​റ്റു​ക​ള്‍ ല​ഭി​ച്ചി​രു​ന്നു. കോ​ണ്‍ഗ്ര​സി​ന് 58 സീ​റ്റു​ക​ളി​ല്‍ തൃ​പ്തി​പ്പെ​ടാ​നേ അ​ന്ന് സാ​ധി​ച്ചു​ള്ളൂ. കോ​ണ്‍ഗ്ര​സി​നെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​യാ​ണ് ബി​ജെ​പി 2019ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്.

ഛത്തി​സ്ഗ​ഢ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ മു​ന്‍കാ​ല ഫ​ല​ങ്ങ​ള്‍ കോ​ണ്‍ഗ്ര​സി​ന് ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന​താ​ണ്. കോ​ണ്‍ഗ്ര​സി​ന് വ​ലി​യ സ്വാ​ധീ​ന​മു​ണ്ടാ​യി​രു​ന്ന മ​ധ്യ​പ്ര​ദേ​ശി​ന്‍റെ ഒ​രു ഭാ​ഗ​മാ​യി​രു​ന്നു ഛത്തീ​സ്ഗ​ഡ്. മ​ധ്യ​പ്ര​ദേ​ശ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ രാ​ഷ്‌​ട്രീ​യം തീ​ര്‍ച്ച​യാ​യും അ​തു​കൊ​ണ്ടു ത​ന്നെ ഛത്തീ​സ്ഗ​ഡി​നെ സ്വാ​ധീ​നി​ക്കും. ആ​ദി​വാ​സി​ക​ളും പി​ന്നോ​ക്ക വി​ഭാ​ഗ​ക്കാ​രും ദ​ളി​ത​രും ധാ​രാ​ള​മു​ള്ള പ്ര​ദേ​ശ​മാ​ണ് അ​വി​ടം. ജാ​തി സെ​ന്‍സ​സ് രാ​ഷ്‌​ട്രീ​യം അ​വി​ടെ പ​റ​ഞ്ഞ് ഫ​ലി​പ്പി​ച്ചാ​ല്‍ ഫ​ലം മാ​റി​മ​റി​യാം. അ​തി​നു പ​റ്റി​യ നേ​താ​ക്ക​ള്‍ അ​വി​ടെ​യി​ല്ല എ​ന്ന​താ​ണ് മ​റ്റൊ​രു യാ​ഥാ​ർ​ഥ്യം. 90 എ​ന്ന ആ​കെ സീ​റ്റി​ലെ 39 സീ​റ്റു​ക​ളു​മാ​യി 2013ല്‍ ​ജ​യി​ച്ച കോ​ണ്‍ഗ്ര​സ് 2018ല്‍ 68 ​സീ​റ്റു​ക​ള്‍ നേ​ടി​യാ​ണ് ഭ​ര​ണ​ത്തി​ല്‍ ക​യ​റി​യ​ത്. 2019ലെ ​പാ​ര്‍ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍ഗ്ര​സ് നേ​ടി​യ​ത് 45.5 % വോ​ട്ടാ​ണെ​ങ്കി​ല്‍ ബി​ജെ​പി​ക്ക് 51.4% നേ​ടി അ​വി​ടെ മു​ന്നി​ലു​ണ്ട്. അ​ത് ബി​ജെ​പി​യു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്ന ക​ണ​ക്കാ​ണ്. പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ള്‍ കൂ​ടു​ത​ലു​ള്ള ഒ​രു സം​സ്ഥാ​ന​മാ​ണ് ഛത്തീ​സ്ഗ​ഡ് എ​ന്ന​തി​നാ​ൽ അ​വി​ടെ കൈ​യൂ​ക്കു​ള്ള​വ​ന്‍ കാ​ര്യ​ക്കാ​ര​നാ​കു​ന്ന നി​ല​യാ​ണു​ള്ള​ത്. ഒ​ട്ടേ​റെ അ​ഴി​മ​തി​ക​ൾ ന​ട​ക്കു​ന്ന സം​സ്ഥാ​നം കൂ​ടി​യാ​ണി​ത്. മു​ന്‍പ് ഭ​രി​ച്ച കോ​ണ്‍ഗ്ര​സ്, ബി​ജെ​പി നേ​താ​ക്ക​ള്‍ പ​ല​രും അ​ഴി​മ​തി​യു​ടെ ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​ക​പ്പെ​ട്ടു എ​ന്ന​ത് രാ​ഷ്‌​ട്രീ​യ ച​രി​ത്ര​മാ​ണ്.

40 വ​ര്‍ഷ​ത്തി​നു ശേ​ഷം വോ​ട്ട് ചെ​യ്യാ​നൊ​രു​ങ്ങി ഛത്തീ​സ്ഗ​ഢി​ലെ ബ​സ്ത​ര്‍ ജി​ല്ല​യി​ലെ വോ​ട്ട​ര്‍മാ​രു​ണ്ട് എ​ന്നു​ള്ള​ത് ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​നെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു​ണ്ട്. മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​മു​ള്ള 40 ഗ്രാ​മ​ങ്ങ​ളി​ലെ വോ​ട്ട​ര്‍മാ​രാ​ണ് ഇ​ത്ത​വ​ണ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. അ​വി​ടെ 120 പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ള്‍ തു​റ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ധി​കൃ​ത​ര്‍. കേ​ന്ദ്ര സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത് ഈ ​പ്ര​ദേ​ശ​ങ്ങ​ള്‍ വ​ള​രെ സു​ര​ക്ഷി​ത​മാ​ണെ​ന്നും, അ​വി​ടെ വോ​ട്ടി​ങ് പ്ര​ക്രി​യ ന​ട​ത്താ​മെ​ന്നു​മാ​ണ്. അ​ത് ക​ണി​ലെ​ടു​ത്ത് വ​ലി​യ സു​ര​ക്ഷാ സ​ന്നാ​ഹ​ത്തോ​ടെ ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തി​വ​രു​ന്നു.

മ​ണി​പ്പു​രി​ല്‍ മെ​യ് മൂ​ന്നാം തീ​യ​തി തു​ട​ങ്ങി​യ വം​ശീ​യ ക​ലാ​പ​ത്തി​ന്‍റെ അ​ല​യ​ടി​ക​ള്‍ തീ​ര്‍ച്ച​യാ​യും മി​സോ​റാം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​ഫ​ലി​ക്കും. മ​ണി​പ്പു​ർ ക​ലാ​പം തൊ​ട്ട​ട​ത്തു മി​സോ​റാ​മി​ലെ ജ​ന​ങ്ങ​ളെ​യും ചെ​റി​യ രീ​തി​യി​ല്‍ ബാ​ധി​ച്ചി​ട്ടു​ണ്ട് എ​ന്നു​ള്ള​തി​ല്‍ ത​ര്‍ക്ക​മി​ല്ല. മി​സോ​റാ​മി​ല്‍ നി​യ​മ​സ​ഭാ സീ​റ്റു​ക​ളു​ടെ എ​ണ്ണം 40 മാ​ത്രം. കോ​ണ്‍ഗ്ര​സ് അ​വി​ടെ 4 സീ​റ്റു​ക​ളി​ല്‍ മാ​ത്ര​മാ​ണ് 2010ല്‍ ​ജ​യി​ച്ച​ത്. ബി​ജെ​പി​ക്ക് ഒ​രു സീ​റ്റ് മാ​ത്രം. പ്രാ​ദേ​ശി​ക പാ​ര്‍ട്ടി​യാ​യ മി​സോ നാ​ഷ​ണ​ല്‍ ഫ്ര​ണ്ട് (എം​എ​ന്‍എ​ഫ്) 40ല്‍ 27 ​സീ​റ്റും നേ​ടി​യാ​ണ് അ​വി​ടെ അ​ധി​കാ​ര​ത്തി​ലു​ള്ള​ത്. അ​വ​ർ ബി​ജെ​പി​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യി തു​ട​രു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കു​റി ആ ​സ​ഖ്യം നി​ല​വി​ലി​ല്ല. മി​സോ​റാ​മി​ല്‍ ഒ​രേ​യൊ​രു പാ​ര്‍ല​മെ​ന്‍റ് മ​ണ്ഡ​ലം മാ​ത്ര​മാ​ണു​ള്ള​ത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com