സ്ത്രീവിരുദ്ധതയുടെ ഉടുപ്പാണ് കേരളത്തിനു പാകം | Video
നീതു ചന്ദ്രൻ
വ്യക്തിത്വം തിരിച്ചറിയാൻ കാലങ്ങളെടുക്കുന്നവരെക്കുറിച്ച് കേട്ടിട്ടില്ലേ.. കടുത്ത ആശയക്കുഴപ്പങ്ങൾക്കൊടുവിലാകും അവർ അത് തിരിച്ചറിഞ്ഞ് കം ഔട്ട് ചെയ്യുക. കേരളവും ഏതാണ്ട് അതു പോലെ ഒരു കംഔട്ട് സ്റ്റേജിലാണ്... ഇതു വരെയും കെട്ടിമാറാപ്പ് പോലെ കൊണ്ടു നടന്ന പ്രബുദ്ധതയും സാംസ്കാരവും തുല്യതയും എല്ലാം കടലിൽ തള്ളി, സ്ത്രീ വിരുദ്ധതയുടെ ആ പാകമുള്ള ഉടുപ്പണിഞ്ഞ് കാവടി തുള്ളുന്ന സ്റ്റേജ്.
ഫെയ്സ്ബുക്കിലെ അമ്മാവൻമാരും ഇൻസ്റ്റയിലെ ജെൻ സിയും സ്ത്രീവിരുദ്ധതയിൽ ഒരുമിക്കുന്ന മാസ്മരിക മുഹൂർത്തം.
MV Graphics
സംശയമുണ്ടെങ്കിൽ ജസ്റ്റ് ഏതെങ്കിലുമൊരു സോഷ്യൽ മീഡിയ അക്കൗണ്ട് തുറന്ന് ഫീഡിലൊന്ന് നോക്കിയാൽ മതി. ഫെയ്സ്ബുക്കിലെ അമ്മാവൻമാരും ഇൻസ്റ്റയിലെ ജെൻ സിയും സ്ത്രീവിരുദ്ധതയിൽ ഒരുമിക്കുന്ന മാസ്മരിക മുഹൂർത്തം കാണാം.
ബസിൽ അപമര്യാദയായി പെരുമാറുന്നുവെന്ന് ആരോപിച്ച് ഷിംജിത എന്ന യുവതി ദീപക് എന്ന യുവാവിന്‍റെ ഒന്നിലധികം വിഡിയോകൾ പുറത്തു വിട്ടതാണ് ഈ സ്ത്രീവിരുദ്ധ സമൂഹത്തിന് കം ഔട്ട് ചെയ്യാനുള്ള സുവർണാവസരം ഉണ്ടാക്കിക്കൊടുത്തത്. ഈ സംഭവത്തിൽ ദീപക് മാനസിക സംഘർഷം മൂലം ആത്മഹത്യ ചെയ്തതോടെ വിരുദ്ധത പരകോടിയിലെത്തി. കേസിൽ ഷിംജിത അറസ്റ്റിലാണ്.
ഈ കേസിൽ ഷിംജിത കുറ്റക്കാരിയായിരിക്കാം അല്ലാതിരിക്കാം, ദീപക്ക് ഒരു പക്ഷേ നിരപരാധി ആയിരിക്കാം അല്ലാതിരിക്കാം.. എന്തു തന്നെയായാലും..., ആ കാരണം കൊണ്ട് ബസിലെ സ്ത്രീ സംവരണം നിർത്തണം എന്നൊക്കെ അങ്ങ് ആവശ്യപ്പെടണമെങ്കിൽ..., വീഡിയോ എടുക്കുന്ന സ്ത്രീകളെ റേപ്പ് ചെയ്യണമെന്ന് ആഹ്വാനം ചെയ്യണമെങ്കിൽ, ഈ സമൂഹത്തിലെ സ്ത്രീ വിരുദ്ധതയുടെ ആ ലെവൽ എന്തായിരിക്കും.. കാൻ യു ഇമാജിൻ...
ഇതു വരെയും ബസ് അടക്കമുള്ള പൊതു ഇടങ്ങളിൽ സ്ത്രീകൾ അനുഭവിച്ചു വന്നിരുന്ന, അബ്യൂസുകളെ ഒറ്റയടിക്ക് ക്യാൻസൽ ആക്കി കളയുന്നൊരു മൂവ്മെന്‍റ്...
MV Graphics
ഇതു വരെയും ബസ് അടക്കമുള്ള പൊതു ഇടങ്ങളിൽ സ്ത്രീകൾ അനുഭവിച്ചു വന്നിരുന്ന, പ്രതികരിച്ചിരുന്ന, ഒറ്റപ്പെട്ടു പോയിരുന്ന, അബ്യൂസുകളെ എല്ലാം ഒറ്റയടിക്ക് അങ്ങ് ക്യാൻസൽ ആക്കി കളയുന്നൊരു മൂവ്മെന്‍റ്... റിയലി വണ്ടർഫുൾ...!
ഫെമിനിസം എന്നു പറയുമ്പോൾ തന്നെ അതിനെ ഒടിച്ചു മടക്കാൻ വേണ്ടി സ്ത്രീവിരുദ്ധർ പറയുന്നൊരു കാര്യമാണ്, ബസിലെ ആണുങ്ങളുടെ സീറ്റിൽ പെണ്ണുങ്ങൾ കേറി ഇരിക്കുന്നു എന്നൊക്കെ.... വെയ്റ്റ്... വാട്ട്...? അങ്ങനെ പറഞ്ഞ് കരയുന്നവർക്ക് സംവരണത്തിന്‍റെയും ഫെമിനിസത്തിന്‍റെയും ബേസിക്സ് മുതൽ പറഞ്ഞു കൊടുക്കാൻ ഈ ജീവിതം പോരാതെ വരും ഗൈസ്..
അവൾടെ ഭാഗത്ത് എന്തെങ്കിലും കുറ്റമുണ്ടാകും അല്ലാതെ വരാൻ സാധ്യതയില്ല എന്നും പറഞ്ഞ് കാരണം കണ്ടെത്താൻ സൂക്ഷ്മദർശിനി വച്ച് നോക്കുന്നവരുണ്ട്.
MV Graphics
പ്രായഭേദമില്ലാതെ നേരിടുന്ന അബ്യൂസുകളോട് എന്നൊക്കെ പെണ്ണുങ്ങൾ പ്രതികരിച്ചിട്ടുണ്ടോ അന്നൊക്കെ അവർ ഒറ്റപ്പെട്ടിട്ടുണ്ട്... അല്ലെങ്കിൽ അമ്മയെ തല്ലിയാൽ രണ്ടു പക്ഷം എന്നു പറയുന്ന പോലെ, അവൾടെ ഭാഗത്ത് എന്തെങ്കിലും കുറ്റമുണ്ടാകും അല്ലാതെ വരാൻ സാധ്യതയില്ല എന്നും പറഞ്ഞ് കാരണം കണ്ടെത്താൻ സൂക്ഷ്മദർശിനി വച്ച് നോക്കുന്നവരുണ്ട്. വസ്ത്രത്തിന് ഇറക്കം പോരാ, മേയ്ക്കപ്പ് കൂടി, ഓവർസ്മാർട്ടായി, അങ്ങനെ എത്ര എത്ര റീസണുകൾ കണ്ടെത്തിയിട്ടുണ്ട്...!
അബ്യൂസേഴ്സിന് ക്യാമറകൾ പേടിയാണ് ഗൈയ്സ്... അതു കൊണ്ടാണ്, 'സ്ത്രീകളോട് മോശമായി പെരുമാറുന്നവർ ഒക്കെ കേറിയാട്ടെ' എന്ന് മൗനാനുവാദം നൽകിയിട്ട് 'റീച്ചിന് വേണ്ടി ക്യാമറ ഓൺ ചെയ്യുന്ന പെണ്ണുങ്ങൾക്ക് പ്രവേശനമില്ല' എന്ന് നാണമില്ലാതെ ചില ബസുകളിൽ എഴുതി ഒട്ടിച്ചിരിക്കുന്നത്. ജീവനൊടുക്കിയവനോടുള്ള അഗാധമായ സ്നേഹത്തിൽ നിന്നല്ല, മറിച്ച് പ്രതികരിക്കുന്ന പെണ്ണുങ്ങളുടെ കൂമ്പു നുള്ളാൻ കിട്ടിയ അവസരം കളയരുത് എന്ന ഒറ്റ ചിന്തയിൽ നിന്നാണെന്ന് മനസിലാക്കാൻ ഒരു പാട് ബ്രില്യൻസ് ഒന്നും വേണ്ട..ജസ്റ്റ് കോമൺ സെൻസ് മാത്രം മതി.
അബ്യൂസേഴ്സിന് ക്യാമറകൾ പേടിയാണ് ഗൈയ്സ്... അതു കൊണ്ടാണ്, 'സ്ത്രീകളോട് മോശമായി പെരുമാറുന്നവർ ഒക്കെ കേറിയാട്ടെ' എന്ന് മൗനാനുവാദം നൽകിയിട്ട് 'റീച്ചിന് വേണ്ടി ക്യാമറ ഓൺ ചെയ്യുന്ന പെണ്ണുങ്ങൾക്ക് പ്രവേശനമില്ല' എന്ന് നാണമില്ലാതെ ചില ബസുകളിൽ എഴുതി ഒട്ടിച്ചിരിക്കുന്നത്.
MV Graphics
ബൈ ദി ബൈ... ഒന്നു നോക്കി പേടിപ്പിച്ചാലും, ഒന്ന് പൊട്ടിച്ചാലും, ദേഷ്യപ്പെട്ട് പൊട്ടിത്തെറിച്ചാലും കേസു കൊടുത്താലും ഒക്കെ പ്രതികരിക്കുന്ന സ്ത്രീകൾ ഒറ്റപ്പെട്ട ചരിത്രമേയുള്ളൂ.... സ്ലട്ട് ഷെയിമിങ്ങിന് കൂടി മനസിനെ പരുവപ്പെടുത്തിയിട്ടാണ് ഒരു വിധം സ്ത്രീകളെല്ലാം പ്രതികരിക്കാൻ തയാറാകാറുള്ളത് എന്നതാണ് നഗ്നസത്യം. ആരും പണ്ടും കൂടെ നിന്നിട്ടില്ല, ഇപ്പോഴും കൂടെ നിൽക്കാറില്ല, ഇനിയൊട്ടു കൂടെ നിൽക്കാനും പോണില്ല... അതോണ്ട്... യൂ ഗൈസ് കണ്ടിന്യൂ... കണ്ടിന്യൂ....
