ഞാ​ന്‍ എ​ങ്ങ​നെ കാ​ര്‍ട്ടൂ​ണി​സ്റ്റാ​യി? (ആ​യെ​ങ്കി​ല്‍)

ഞാ​ന്‍ എ​ങ്ങ​നെ കാ​ര്‍ട്ടൂ​ണി​സ്റ്റാ​യി? (ആ​യെ​ങ്കി​ല്‍)
Updated on

##സു​കു​മാ​ര്‍

ആ​യ​ത് വ​ല്യ​ച്ഛ​നെ വ​ര​ച്ചു​കൊ​ണ്ടാ​ണ്. അ​ച്ഛ​നെ വ​ര​ച്ചു. അ​മ്മ​യെ വ​ര​ച്ചു. ബ​ന്ധു​ക്ക​ളി​ല്‍ ഒ​ട്ടു​മി​ക്ക​വ​രെ​യും വ​ര​ച്ചു. അ​ദ്ധ്യാ​പ​ക​രെ വ​ര​ച്ചു. പ​ക്ഷേ അ​വ​യൊ​ന്നും പു​റ​ത്തു കാ​ട്ടാ​തെ സ്വ​കാ​ര്യ​സു​ഖ​ങ്ങ​ളാ​യി സ്വ​യം ആ​സ്വ​ദി​ച്ച​തേ​യു​ള്ളൂ. എ​ന്നാ​ല്‍ വ​ല്യ​ച്ഛ​നെ വ​ര​ച്ച​ത് ഉ​ഗ്ര​നാ​യി. അ​ത് "ഫോ​ര്‍ പേ​ഴ്സ​ണ്‍സി​നെ' കാ​ണി​ച്ച് ഖ്യാ​തി നേ​ട​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി. പ്രാ​യം പ​ന്ത്ര​ണ്ട് പ​തി​നാ​ല് വ​യ​സാ​ണെ​ന്ന് ഓ​ര്‍ക്ക​ണം.

വ​ര​ച്ച ചി​ത്രം അ​മ്മ​യെ​യാ​ണ് ആ​ദ്യം കാ​ണി​ച്ച​ത്. അ​മ്മ​യു​ടെ ആ ​ചി​രി ഇ​പ്പോ​ഴും കാ​തു​ക​ളി​ല്‍ മു​ഴ​ങ്ങു​ന്നു​ണ്ട്. അ​മ്മ അ​ത് അ​ച്ഛ​നെ കാ​ണി​ച്ചു. അ​ച്ഛ​ന്‍ ആ​ളൊ​രു ഗൗ​ര​വ​സ്വ​ഭാ​വി​യാ​ണ്. അ​ത്ര പെ​ട്ടെ​ന്നൊ​ന്നും ചി​രി​ക്കി​ല്ല. എ​ല്ലാം ഉ​ള്ളി​ലൊ​തു​ക്കു​ന്ന പ്ര​കൃ​തം. ചി​ത്രം ഇ​ഷ്ട​പ്പെ​ട്ടെ​ന്ന് ആ ​മു​ഖ​ഭാ​വം വ്യ​ക്ത​മാ​ക്കി. എ​ങ്കി​ലും വ​ള​രെ അ​ക​ന്നാ​ണ് ന​ട​ന്ന​ത്. അ​ച്ഛ​ന്‍ ചി​ത്രം ചേ​ട്ട​ന്മാ​രെ കാ​ണി​ച്ചു.

ചേ​ട്ട​ന്മാ​ര്‍ അ​ത് ഒ​ന്നേ നോ​ക്കി​യു​ള്ള. മു​ഖ​മ​ങ്ങോ​ട്ട് ച​വ​ന്നു. പോ​രാ, പ​ല ഭാ​ഗ​ത്തു കൂ​ടി​യും പൊ​ട്ടി​ത്തെ​റി​ക്കു​മെ​ന്ന് തോ​ന്നി. ഹൈ​പ്പ​ര്‍ ടെ​ന്‍റ​ഷ​ന്‍! അ​ദ്ദേ​ഹം അ​ടു​ത്ത ക്ഷ​ണം ഉ​ഗ്ര​നൊ​രു ചീ​റ്റ​ല്‍. അ​ച്ഛ​ന്‍റെ നേ​ര്‍ക്ക്- "നീ​യാ അ​വ​നെ ഇ​ങ്ങ​നെ വ​ഷ​ളാ​ക്കു​ന്ന​ത്! പ്രാ​യ​മാ​യ​വ​രെ പ​രി​ഹ​സി​ക്കാ​ന്‍ പി​ള്ളാ​രെ ഇ​ങ്ങ​നെ ക​യ​റൂ​രി വി​ട​രു​ത്! ഞാ​നി​താ ഇ​റ​ങ്ങു​ന്നു'.

വ​ല്യ​ച്ഛ​ന്‍ കു​ട​യും മ​റാ​പ്പു​മെ​ല്ലാ​മെ​ടു​ത്ത് പ​ടി​യി​റ​ങ്ങി. അ​ന്ന് ത​ന്‍റെ വീ​ട്ടി​ലേ​ക്കു​പോ​യ അ​ദ്ദേ​ഹം പി​ന്നെ അ​ഞ്ചു​കൊ​ല്ലം ക​ഴി​ഞ്ഞാ​ണ് എ​ന്തോ കാ​ര്യ​വും പ​റ​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​ത്.

വീ​ണ്ടും വ​ന്ന​പ്പോ​ള്‍ എ​ന്നോ​ടു​ള്ള ആ​ദ്യ​ത്തെ ചോ​ദ്യം - "ഇ​പ്പ​ഴും നി​ന്‍റെ കാ​ര​പ്പ​റേ​ഷ​ന്‍ (കാ​ര്‍ട്ടൂ​ണ്‍) വ​ര​പ്പു​ണ്ടോ​ടാ?'.

നോ​ക്ക​ണേ, കാ​ര്‍ട്ടൂ​ണി​ന്‍റെ​യൊ​രു ശ​ക്തി!

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com