റീന വർഗീസ് കണ്ണിമല
സുനിത വില്യംസിനെയും ബച്ച് വിൽമോറിനെയും തിരികെ കൊണ്ടു വരാൻ ഇലോൺ മസ്കിന്‍റെ സ്പേസ് എക്സിന്‍റെ സഹായം തേടിയിരിക്കുകയാണ് നാസ. ഇതോടെ സ്‌പേസ് എക്‌സിനു മുമ്പിൽ നാസ നാണം കെട്ട അവസ്ഥയായി. ബച്ച് വിൽമോറിനും സുനിത വില്യംസിനും അപകടമില്ലെന്ന് ഏജൻസിയിലെയും എയ്‌റോസ്‌പേസ് കമ്പനിയിലെയും ഉദ്യോഗസ്ഥർ ആവർത്തിക്കുമ്പോഴും സുനിതയുടെയും വിൽമോറിന്‍റെയും ജീവൻ സംരക്ഷിക്കുന്നതിൽ നാസ പരാജയമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ജൂൺ ആദ്യം ബച്ച് വിൽമോറും സുനിത വില്യംസും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, നാസ അവരുടെ ബോയിംഗ് നിർമ്മിത ബഹിരാകാശ പേടകത്തിൽ നിന്ന് അവരുടെ ചില സ്യൂട്ട്കേസുകൾ നീക്കം ചെയ്തിരുന്നു. മൂത്രത്തെ വെള്ളമാക്കി പുനരുപയോഗിക്കുന്ന സംവിധാനത്തിനായി ISS-ന് ഒരു പുതിയ പമ്പ് അടിയന്തിരമായി ആവശ്യമായി വന്നപ്പോൾ അതു നിക്ഷേപിക്കുന്നതിനാണ് നാസ യാത്രികരുടെ സ്യൂട്ട്കേസുകൾ ഒഴിവാക്കിയത്. സൗകര്യങ്ങൾ പരിമിതമാക്കി, വേണ്ടത്ര ശ്രദ്ധയോടെയല്ല ‘ഈ ബോയിങ് നിർമിത ബഹിരാകാശ പേടകം വിക്ഷേപിച്ചത് എന്നതിനു തെളിവായി ഈ സംഭവം നാസയ്ക്കെതിരെ വിദേശ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു കഴിഞ്ഞു.
ബോയിങ് നിർമിത സ്റ്റാർലൈനറിനുണ്ടായ സാങ്കേതിക തകരാറുകൾ വലിയ അപകീർത്തിയിലേക്ക് നാസയെ നയിച്ചു. എന്നു മാത്രമല്ല, നാസയുടെ ഉത്തരവാദിത്തമില്ലായ്മയായും ഇത് പരാമർശിക്കപ്പെടുന്നു. അന്താരാഷ്ട്ര തലത്തിൽ തന്നെ കടുത്ത വിമർശനങ്ങളാണ് ഇപ്പോൾ നാസയ്ക്കെതിരെ ഉയരുന്നത്.
ഇപ്പോൾ വില്യംസിനെയും വിൽമോറിനെയും സുരക്ഷിതമായി തിരികെയെത്തിക്കാനുള്ള പരിശ്രമത്തിൽ നിന്ന് പിന്മാറിയ നാസ സ്പേസ് എക്സിനെ ഈ ദൗത്യം ഏൽപിച്ചിരിക്കുന്നു. രണ്ട് ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് കൊണ്ടുപോയ പ്രശ്‌നബാധിതമായ ബോയിംഗ് കോ ക്രാഫ്റ്റിൽ യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ ആണെങ്കിൽ പോലും നാസ ഈ സമ്പൂർണ ഉത്തരവാദിത്തം സ്പേസ് എക്സിൽ നിക്ഷേപിച്ചു പിൻവാങ്ങുന്നത് സംശയാസ്പദമാണ്. ബഹിരാകാശ സഞ്ചാരികളെ സ്ഥിരമായി ഭ്രമണപഥത്തിലേക്കും തിരിച്ചും കൊണ്ടുപോകാൻ വാഹനം സുരക്ഷിതമാണോ എന്ന് നിർണ്ണയിക്കുന്നതിനുള്ള ഒരു നിർണായക പരീക്ഷണമായിരുന്നു സുനിതയുടെയും വിൽമോറിന്‍റെയും ദൗത്യം. സമാനമായ ഒരു ദൗത്യത്തിനിടെയാണ് കൽപനാ ചൗളയ്ക്ക് ജീവൻ നഷ്ടപ്പെട്ടത് എന്നു മറന്നു കൂടാ.
ആരോഗ്യത്തിനു ഭീഷണിയായി റേഡിയേഷൻ
വേണ്ടത്ര മുൻ കരുതലില്ലാതെ ബഹിരാകാശ പേടകത്തിൽ നീണ്ടു നിൽക്കുന്ന വാസം മൂലം ഉണ്ടാകുന്ന ഉയര്‍ന്ന അളവിലുള്ള റേഡിയേഷന്‍ അവരുടെ നാഡീവ്യവസ്ഥകളെ ബാധിക്കാൻ സാധ്യതയുണ്ട്.ഇത് ക്യാൻസറിനു കാരണമായേക്കാം. എന്നു മാത്രമല്ല, രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നു. അത് അണുബാധ വരുത്തി വയ്ക്കുന്നു.
സീറോ ഗ്രാവിറ്റിയില്‍ അധിക നാള്‍ തുടരുന്നതും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അസ്ഥികള്‍ക്ക് ബലക്ഷയം ഉണ്ടാകാം. ഇത് ഇവരുടെ എയ്‌റോബിക് ശേഷി കുറയ്ക്കും. ഹൃദയം താളം തെറ്റാനുമുണ്ട് സാധ്യത. ഇരുവരും പരിചയ സമ്പന്നരായ ബഹിരാകാശ യാത്രികരാണെങ്കിലും മാനസിക സ്ഥിതിയെ സാരമായി ബാധിച്ചേക്കാനും ഇടയുണ്ട്.
എന്നാല്‍ എന്തെങ്കിലും തരത്തില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ സ്‌പേസ് എക്‌സിന്‍റെ സഹായമോ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്‍റെ സഹായമോ തേടും. ഇതാദ്യമായല്ല ബഹിരാകാശത്ത് യാത്രികര്‍ ഇത്രയധികം ദിവസം കഴിയുന്നത്. റഷ്യന്‍ ബഹിരാകാശ യാത്രികയായ വലേരി പോളിയാക്കോവ് സോവിയറ്റ് കാലഘട്ടത്തിലെ ബഹിരാകാശ നിലയമായ മിറില്‍ തുടര്‍ച്ചയായി 437 ദിവസം കഴിഞ്ഞിട്ടുണ്ട്.
ഇത്രയധികം പ്രശ്ന സങ്കീർണമായ സാഹചര്യത്തിലും ആറു മാസം കൂടി നിരന്തരം സാങ്കേതിക തകരാറുകളുള്ള സ്റ്റാർ ലൈനറിൽ കഴിയേണ്ടി വരും ഈ യാത്രികർ എന്ന നാസയുടെ അറിയിപ്പ് സംശയത്തോടെയേ കാണാനാകൂ.
2025 ഫെബ്രുവരിയിൽ സ്‌പേസ് എക്‌സിന്‍റെ ക്രൂ-9 ദൗത്യത്തിൽ രണ്ട് പേരുടെ സംഘവുമായി ഭൂമിയിലേക്ക് മടങ്ങിവരുമെന്നാണ് ഇപ്പോൾ നാസ അറിയിക്കുന്ന അടിയന്തിര പദ്ധതി. എന്നാൽ ഇപ്പോഴും ഇത്രയധികം പ്രശ്നം സൃഷ്ടിച്ച ബോയിങ് ബഹിരാകാശ പേടകത്തിൽ തന്നെ സുനിതയെയും വിൽമോറിനെയും തിരിച്ചയക്കണമോ എന്ന അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല നാസ. കാരണം മറ്റൊന്നുമല്ല, വിൽമോറിനെയും വില്യംസിനെയും തിരികെ കൊണ്ടുവരാൻ സ്‌പേസ് എക്‌സിനെ വിളിച്ചാൽ, വൻ തോതിലുള്ള സാങ്കേതിക പ്രശ്‌നങ്ങളാൽ വലയുന്ന സ്റ്റാർലൈനർ പ്രോഗ്രാമിന് ഇത് മറ്റൊരു നാണക്കേടുണ്ടാക്കും. യുഎസ് ബഹിരാകാശ പദ്ധതിയുടെ അനിവാര്യ പങ്കാളിയായി സ്വയം ഉറപ്പിച്ചിരിക്കുന്ന മസ്‌കിന്‍റെ കമ്പനിയെ സർക്കാർ ആശ്രയിക്കുന്നതിനെയും ഇത് അടിവരയിടും.
രണ്ടു വിലയേറിയ ജീവനെക്കാൾ നാണക്കേടു മാറ്റാൻ നാസ നടത്തുന്ന നാടകങ്ങൾക്കിടെ സുനിതയും വിൽമോറും തിരിച്ചു വന്നെങ്കിൽ എന്ന പ്രാർഥനയോടെ കാത്തിരിക്കുകയാണ് ലോകം.
കൽപന ചൗളയെ ഓർക്കുമ്പോൾ
വിജയകരമായ ഒരു ബഹിരാകാശ യാത്രയ്ക്കു ശേഷം തിരിച്ചു വന്ന കൽപന ചൗള നാസ അന്വേഷണ ടീമിൽ അംഗമായിരിക്കെ അതിൽ നിന്ന് അവരെ ഒഴിവാക്കിയാണ് അന്താരാഷ്ട്ര ബഹിരാകാശ യാത്രികരുടെ ഓഫീസിൽ സാങ്കേതിക പിഴവുകൾ നീക്കാൻ നിയമിച്ചത്.
2000-ൽ, STS-107-ന്‍റെ ക്രൂവിന്‍റെ ഭാഗമായി ചൗള തന്‍റെ രണ്ടാമത്തെ വിമാനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. 2002 ജൂലൈയിൽ ഷട്ടിൽ എഞ്ചിൻ ഫ്ലോ ലൈനറുകളിൽ വിള്ളലുകൾ കണ്ടെത്തിയത് പോലെയുള്ള ഷെഡ്യൂളിംഗ് വൈരുദ്ധ്യങ്ങളും സാങ്കേതിക പ്രശ്നങ്ങളും കാരണം ഈ ദൗത്യം ആവർത്തിച്ച് വൈകി. 2003 ജനുവരി 16-ന്, ഒടുവിൽ നിർഭാഗ്യകരമായ STS-107 ദൗത്യത്തിൽ ബഹിരാകാശവാഹനമായ കൊളംബിയയിൽ ചൗള ബഹിരാകാശത്തേക്ക് മടങ്ങി. ഭൂമി, ബഹിരാകാശ ശാസ്ത്രം, നൂതന സാങ്കേതിക വികസനം, ബഹിരാകാശയാത്രികരുടെ ആരോഗ്യവും സുരക്ഷയും എന്നിവയെക്കുറിച്ച് പഠിക്കുന്ന 80 ഓളം പരീക്ഷണങ്ങൾ കൽപനയും സംഘവും നടത്തി.
കൊളംബിയയുടെ 28-ാമത് ദൗത്യമായ STS-107 വിക്ഷേപണ വേളയിൽ, ബഹിരാകാശവാഹനത്തിന്‍റെ ബാഹ്യ ടാങ്കിൽ നിന്ന് നുരകളുടെ ഇൻസുലേഷൻ പൊട്ടി ഓർബിറ്ററിന്‍റെ തുറമുഖ ചിറകിൽ ഇടിച്ചു. മുൻ ഷട്ടിൽ വിക്ഷേപണങ്ങളിൽ നുരയെ വീഴ്ത്തുന്നതിൽ നിന്ന് ചെറിയ കേടുപാടുകൾ കണ്ടിരുന്നു. കൊളംബിയയിലുണ്ടായ നാശനഷ്ടം കൂടുതൽ ഗുരുതരമാണെന്ന് ചില എൻജിനീയർമാർ മനസിലാക്കി. എന്നാൽ അതിനെ കുറിച്ച് വേണ്ടത്ര പഠിക്കാതെ നാസയുടെ മാനെജർമാർ അന്വേഷണം പരിമിതപ്പെടുത്തുകയാണ് ഉണ്ടായത്. അന്വേഷണം പരിമിതപ്പെടുത്തിയ നടപടിക്കെതിരെ വിവാദമുണ്ടായപ്പോൾ അന്വേഷണം സ്ഥിരീകരിക്കപ്പെട്ടിരുന്നെങ്കിൽ ക്രൂവിന് പ്രശ്നം പരിഹരിക്കാൻ കഴിയുമായിരുന്നില്ല എന്ന ന്യായവാദമാണ് നാസ മാനെജർമാരുടെ ഭാഗത്തു നിന്നുണ്ടായത്.
ഇതേ തുടർന്നാണ് 2003 ഫെബ്രുവരി 1-ന് കൊളംബിയ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിച്ചപ്പോൾ, ചൂടുള്ള അന്തരീക്ഷ വാതകങ്ങൾ വാഹനത്തിനുള്ളിൽ തുളച്ചു കയറി ബഹിരാകാശ പേടകം ടെക്സാസിൽ ഛിന്നഭിന്നമായതും മറ്റ് ആറ് ക്രൂ അംഗങ്ങൾക്കൊപ്പം ചൗളയും കൊല്ലപ്പെട്ടതും.
ആ ദുരന്തത്തിന് ശേഷം, രണ്ട് വർഷത്തിലേറെയായി സ്‌പേസ് ഷട്ടിൽ ഫ്ലൈറ്റ് പ്രവർത്തനങ്ങൾ നിർത്തി വയ്ക്കേണ്ടി വന്നിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ (ഐഎസ്എസ്) നിർമാണം തന്നെ അന്ന് നിർത്തിവച്ചു; STS-114 ഉപയോഗിച്ച് ഷട്ടിൽ ഫ്ലൈറ്റുകൾ പുനരാരംഭിക്കുന്നത് വരെ 29 മാസവും ക്രൂ റൊട്ടേഷനായി 45 മാസവും പുനർവിതരണത്തിനായി സ്റ്റേഷൻ പൂർണ്ണമായും റഷ്യൻ റോസ്‌കോസ്‌മോസ് സ്റ്റേറ്റ് കോർപ്പറേഷനെ നാസ ആശ്രയിച്ചു.