സു​സ്ഥി​ര വ​ളം പ​രി​പാ​ല​നം: ഇ​ന്ത്യ നൂ​ത​ന സം​രം​ഭ​ങ്ങ​ളി​ലേ​ക്ക്

3,68,676. 70 കോ​ടി രൂ​പ വ​ക​യി​രു​ത്തി 2025 മാ​ര്‍ച്ച് 31 വ​രെ​യാ​ണു യൂ​റി​യ സ​ബ്സി​ഡി പ​ദ്ധ​തി ദീ​ര്‍ഘി​പ്പി​ച്ച​ത്
Narendra Singh Tomar, Union Agriculture Minister, പ്രതീകാത്മക ചിത്രം
Narendra Singh Tomar, Union Agriculture Minister, പ്രതീകാത്മക ചിത്രം
Updated on

#ന​രേ​ന്ദ്ര സി​ങ് തോ​മ​ര്‍, കേ​ന്ദ്ര കൃ​ഷി മ​ന്ത്രി

140 കോ​ടി ജ​ന​ങ്ങ​ള്‍ക്കാ​യി ദേ​ശീ​യ സു​ര​ക്ഷാ​ല​ക്ഷ്യം കൈ​വ​രി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ സു​സ്ഥി​ര കൃ​ഷി അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. അ​തി​നാ​ല്‍ത്ത​ന്നെ, രാ​സ​വ​ള​ങ്ങ​ളു​ടെ​യും അ​സ​ന്തു​ലി​താ​വ​സ്ഥ​യു​ടെ​യും പ്ര​തി​സ​ന്ധി​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ രാ​സ​വ​ളം മ​ന്ത്രാ​ല​യം മു​ന്‍കൈ​യെ​ടു​ത്തി​ട്ടു​ണ്ട്.

ന​യ​പ​ര​മാ​യ ഇ​ട​പെ​ട​ല്‍, നി​ക്ഷേ​പം, സാ​മ്പ​ത്തി​ക സ​ഹാ​യം, സാ​ങ്കേ​തി​ക ഇ​ട​പെ​ട​ല്‍, മൂ​ല്യ​വ​ര്‍ധ​ന തു​ട​ങ്ങി​യ വി​വി​ധ ശ്ര​മ​ങ്ങ​ളു​ടെ സ​മ​ന്വ​യ​ത്തി​ലൂ​ടെ ഇ​ന്ത്യ​ന്‍ കാ​ര്‍ഷി​ക മേ​ഖ​ല​യെ ഘ​ട​നാ​പ​ര​മാ​യി പ​രി​വ​ര്‍ത്ത​നം ചെ​യ്യാ​നാ​ണ് ഈ ​സം​രം​ഭ​ങ്ങ​ള്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ദ്രു​ത​ഗ​തി​യി​ല്‍ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തെ തു​ട​ര്‍ന്ന് ജൂ​ണ്‍ 28ന് ​യൂ​റി​യ സ​ബ്സി​ഡി പ​ദ്ധ​തി തു​ട​രാ​നും ജൈ​വ​വ​ള​ങ്ങ​ള്‍ സ്വീ​ക​രി​ക്ക​ല്‍ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മു​ള്ള നി​ര​വ​ധി സം​രം​ഭ​ങ്ങ​ള്‍ക്ക് സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ള്‍ക്കാ​യു​ള്ള കേ​ന്ദ്ര മ​ന്ത്രി​സ​ഭാ സ​മി​തി (സി​സി​ഇ​എ) അം​ഗീ​കാ​രം ന​ല്‍കി. ഇ​വ​യ്ക്കു വേ​ണ്ടി​വ​രു​ന്ന മൊ​ത്തം ചെ​ല​വ് 3,70,128. 70 കോ​ടി രൂ​പ​യാ​ണ്.

ഗ​വ​ണ്മെ​ന്‍റ് കൈ​ക്കൊ​ണ്ട പ്ര​ധാ​ന ന​ട​പ​ടി​ക​ള്‍ ഇ​നി പ​റ​യു​ന്നു: യൂ​റി​യ സ​ബ്സി​ഡി

3,68,676. 70 കോ​ടി രൂ​പ വ​ക​യി​രു​ത്തി 2025 മാ​ര്‍ച്ച് 31 വ​രെ​യാ​ണു യൂ​റി​യ സ​ബ്സി​ഡി പ​ദ്ധ​തി ദീ​ര്‍ഘി​പ്പി​ച്ച​ത്. 2022-23 മു​ത​ല്‍ 2024-25 വ​രെ​യു​ള്ള സാ​മ്പ​ത്തി​ക വ​ര്‍ഷ​ങ്ങ​ള്‍ ഈ ​ദീ​ര്‍ഘി​പ്പി​ക്ക​ലി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു. 2014-15ലെ 207.54 ​ല​ക്ഷം മെ​ട്രി​ക് ട​ണ്‍ (എ​ല്‍എം​ടി) ആ​യി​രു​ന്ന യൂ​റി​യ ഉ​ത്പാ​ദ​ന ശേ​ഷി 2022-23ല്‍ 283.74 ​എ​ല്‍എം​ടി ആ​യി വ​ര്‍ധി​ച്ചു. യൂ​റി​യ സ​ബ്സി​ഡി ദീ​ര്‍ഘി​പ്പി​ക്ക​ലോ​ടെ​യു​ള്ള ഈ ​ഉ​ത്പാ​ദ​ന വ​ര്‍ധ​ന രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ക​ര്‍ഷ​ക​ര്‍ക്കു മി​ത​മാ​യ നി​ര​ക്കി​ല്‍ യൂ​റി​യ ല​ഭ്യ​ത ഉ​റ​പ്പാ​ക്കും.

നാ​നോ യൂ​റി​യ

ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ദ്ര​വീ​കൃ​ത നാ​നോ യൂ​റി​യ ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടാ​തെ നൂ​ത​ന​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും സാ​മ്പ​ത്തി​ക​ക്ഷ​മ​വു​മാ​യ ഉ​ല്‍പ്പ​ന്ന​ത്തി​ലൂ​ടെ രാ​ജ്യ​ത്തെ ക​ര്‍ഷ​ക​രെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നാ​യി വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ത്പാ​ദ​നം ന​ട​ത്തു​ക​യും ചെ​യ്തു. 2023 മാ​ര്‍ച്ച് വ​രെ 76.5 ദ​ശ​ല​ക്ഷം കു​പ്പി​ക​ള്‍ (33.6 എ​ല്‍എം​ടി പ​ര​മ്പ​രാ​ഗ​ത യൂ​റി​യ​ക്കു തു​ല്യം) ഉ​ത്പാ​ദി​പ്പി​ക്കു​ക​യും 54.2 ദ​ശ​ല​ക്ഷം കു​പ്പി​ക​ള്‍ വി​ല്‍ക്കു​ക​യും ചെ​യ്തു. 2025-26 ഓ​ടെ, 195 എ​ല്‍എം​ടി പ​ര​മ്പ​രാ​ഗ​ത യൂ​റി​യ​ക്കു തു​ല്യ​മാ​യ 440 ദ​ശ​ല​ക്ഷം കു​പ്പി​ക​ളു​ടെ ഉ​ത്പാ​ദ​ന​ശേ​ഷി​യു​ള്ള 8 നാ​നോ യൂ​റി​യ പ്ലാ​ന്‍റു​ക​ള്‍ ക​മ്മീ​ഷ​ന്‍ ചെ​യ്യും. പ​ര​മ്പ​രാ​ഗ​ത ഡി​എ​പി​ക്കു ഫ​ല​പ്ര​ദ​വും ചെ​ല​വു കു​റ​ഞ്ഞ​തു​മാ​യ ബ​ദ​ലാ​യി നാ​നോ ഡി​എ​പി​യും ക​ര്‍ഷ​ക​ര്‍ക്കു പ​രി​ച​യ​പ്പെ​ടു​ത്തും.

സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഗ​വ​ണ്മെ​ന്‍റ് 6 യൂ​റി​യ ഉ​ത്പാ​ദ​ന യൂ​ണി​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട് (രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ലെ ച​മ്പ​ല്‍ ഫെ​ര്‍ട്ടി​ലൈ​സേ​ഴ്‌​സ് ലി​മി​റ്റ​ഡ്; പ​ശ്ചി​മ ബം​ഗാ​ളി​ലെ പാ​നാ​ഗ​ഢി​ലെ മാ​റ്റി​ക്‌​സ് ലി​മി​റ്റ​ഡ്; തെ​ല​ങ്കാ​ന രാ​മ​ഗു​ണ്ഡ​ത്തി​ല്‍; ഉ​ത്ത​ര്‍പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പു​രി​ല്‍; ഝാ​ര്‍ഖ​ണ്ഡി​ലെ സി​ന്ദ്രി​യി​ല്‍; ബി​ഹാ​റി​ലെ ബ​റൗ​നി​യി​ല്‍). ഈ ​ത​ദ്ദേ​ശീ​യ ഉ​ത്പാ​ദ​ന യൂ​ണി​റ്റു​ക​ളും നാ​നോ യൂ​റി​യ പ്ലാ​ന്‍റു​ക​ളും യൂ​റി​യ​യു​ടെ നി​ല​വി​ലെ ഇ​റ​ക്കു​മ​തി ആ​ശ്രി​ത​ത്വം കു​റ​യ്ക്കു​ക​യും 2025-26 ഓ​ടെ യൂ​റി​യ​യു​ടെ കാ​ര്യ​ത്തി​ല്‍ രാ​ജ്യ​ത്തെ സ്വ​യം​പ​ര്യാ​പ്ത​മാ​ക്കു​ക​യും ചെ​യ്യും.

ഗോ​ബ​ര്‍ധ​നി​ലൂ​ടെ ജൈ​വ വ​ള​ങ്ങ​ള്‍ക്കു പി​ന്തു​ണ

ക​മ്പോ​ള വി​ക​സ​ന പി​ന്തു​ണ (Market Development Assistance-എം​ഡി​എ) ഘ​ട​ക​ത്തി​നു കീ​ഴി​ല്‍, മാ​ലി​ന്യ​ത്തി​ല്‍നി​ന്നു സ​മ്പ​ത്തി​ലേ​ക്കു കു​തി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ഗോ​ബ​ര്‍ധ​ന്‍ സം​രം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ലാ​ന്‍റു​ക​ളി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ജൈ​വ വ​ള​ങ്ങ​ള്‍ക്ക്, മെ​ട്രി​ക് ട​ണ്ണി​ന് 1,500 രൂ​പ നി​ര​ക്കി​ല്‍ ഗ​വ​ണ്മെ​ന്‍റ് പി​ന്തു​ണ ന​ല്‍കും. സ​മ​ഗ്ര​വും സം​യോ​ജി​ത​വു​മാ​യ ഈ ​സ​മീ​പ​നം ബ​യോ​ഗ്യാ​സ്, പു​ന​രു​പ​യോ​ഗ ഊ​ര്‍ജ പ​ദ്ധ​തി​ക​ള്‍, മാ​ലി​ന്യ​സം​സ്‌​ക​ര​ണ പ​രി​പാ​ടി​ക​ള്‍, ശു​ചി​ത്വ സം​രം​ഭ​ങ്ങ​ള്‍ എ​ന്നി​വ ഉ​ള്‍ക്കൊ​ള്ളു​ന്നു.

2023-24 സാ​മ്പ​ത്തി​ക വ​ര്‍ഷം മു​ത​ല്‍ 2025-26 സാ​മ്പ​ത്തി​ക വ​ര്‍ഷം വ​രെ മൊ​ത്തം 1,451.84 കോ​ടി രൂ​പ ഇ​തി​നാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ല്‍ ഗ​വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 360 കോ​ടി രൂ​പ​യും ഉ​ള്‍പ്പെ​ടു​ന്നു. ഇ​ത് ഇ​ന്ത്യ​യി​ലെ ജൈ​വ വ​ള​ങ്ങ​ളു​ടെ വ​ള​ര്‍ച്ച​യ്ക്കു കൂ​ടു​ത​ല്‍ ക​രു​ത്തേ​കും. ക​ര്‍ഷ​ക​ര്‍ക്ക് സ​ഹാ​യ​ക​മാ​കു​ന്ന വി​വി​ധ സേ​വ​ന​ങ്ങ​ള്‍ (ജൈ​വ വ​ളം ഉ​ള്‍പ്പെ​ടെ) ല​ഭ്യ​മാ​ക്കു​ന്ന​തി​നും ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും രാ​ജ്യ​വ്യാ​പ​ക​മാ​യി ഒ​രു​ല​ക്ഷം "പ്ര​ധാ​ന്‍ മ​ന്ത്രി കി​സാ​ന്‍ സ​മൃ​ദ്ധി കേ​ന്ദ്ര​ങ്ങ​ള്‍' സ്ഥാ​പി​ച്ചു.

പി​എം പ്ര​ണാം

പ​രി​സ്ഥി​തി​സൗ​ഹൃ​ദ​വും സു​സ്ഥി​ര​വു​മാ​യ സം​രം​ഭ​മെ​ന്ന നി​ല​യി​ല്‍ "പി​എം പ്ര​ണാ'​മി​ന് (ഭൂ​മി മാ​താ​വി​ന്‍റെ പു​നഃ​സ്ഥാ​പ​ന​ത്തി​നും അ​വ​ബോ​ധ​ത്തി​നും പോ​ഷ​ണ​ത്തി​നും മെ​ച്ച​പ്പെ​ടു​ത്ത​ലി​നും വേ​ണ്ടി​യു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രി​പാ​ടി) ഗ​വ​ണ്മെ​ന്‍റ് തു​ട​ക്കം​കു​റി​ച്ചു. പ്ര​കൃ​തി​ക്കൃ​ഷി രീ​തി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നും ബ​ദ​ല്‍ വ​ള​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും രാ​സ​വ​ള​ങ്ങ​ളു​ടെ സ​മീ​കൃ​ത വി​നി​യോ​ഗ​ത്തി​നും ഈ ​പ​ദ്ധ​തി സം​സ്ഥാ​ന​ങ്ങ​ളെ​യും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. സു​സ്ഥി​ര കൃ​ഷി​യെ​ക്കു​റി​ച്ചു​ള്ള ഗ​വ​ണ്മെ​ന്‍റി​ന്‍റെ ദീ​ര്‍ഘ​കാ​ല കാ​ഴ്ച​പ്പാ​ട് ഉ​യ​ര്‍ത്തി​ക്കാ​ട്ടു​ന്ന, 2025-26ല്‍ ​അ​നു​വ​ദി​ച്ച ആ​നു​കൂ​ല്യ​നി​ധി 2026-27ല്‍ ​വി​ത​ര​ണം ചെ​യ്യും.

യൂ​റി​യ ഗോ​ള്‍ഡ്

സ​ള്‍ഫ​ര്‍ ലേ​പ​നം ചെ​യ്ത "യൂ​റി​യ ഗോ​ള്‍ഡ്' എ​ന്ന പു​തി​യ കാ​ല​ത്തെ മൂ​ല്യ​വ​ര്‍ധി​ത യൂ​റി​യ​യും പു​റ​ത്തി​റ​ക്കു​ക​യാ​ണ്. നൂ​ത​ന​മാ​യ ഈ ​ലേ​പ​നം, വി​ള​ക​ള്‍ക്ക് സു​പ്ര​ധാ​ന പോ​ഷ​ക​മാ​യ സ​ള്‍ഫ​ര്‍ ല​ഭ്യ​മാ​ക്കും. "യൂ​റി​യ ഗോ​ള്‍ഡ്' യൂ​റി​യ ഉ​പ​ഭോ​ഗം കു​റ​യ്ക്കു​ക​യും, മെ​ച്ച​പ്പെ​ട്ട നൈ​ട്ര​ജ​ന്‍ ഉ​പ​യോ​ഗ കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പാ​ക്കി വി​ള ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ര്‍ധി​പ്പി​ക്കു​ക​യും ചെ​യ്യും. പോ​ഷ​ക പ​രി​പാ​ല​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും യൂ​റി​യ ഉ​ത്പാ​ദ​ന പ്ര​ക്രി​യ​ക​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള ഗ​വ​ണ്മെ​ന്‍റി​ന്‍റെ ശ്ര​മ​ങ്ങ​ളു​മാ​യി ഇ​തു ചേ​ര്‍ന്നു​പോ​കും.

സു​സ്ഥി​ര കൃ​ഷി​ക്കും ക​ര്‍ഷ​ക​രു​ടെ ക്ഷേ​മ​ത്തി​നും വേ​ണ്ടി​യു​ള്ള കേ​ന്ദ്ര ഗ​വ​ണ്മെ​ന്‍റി​ന്‍റെ അ​ച​ഞ്ച​ല​മാ​യ പ്ര​തി​ബ​ദ്ധ​ത വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് സാ​മ്പ​ത്തി​ക കാ​ര്യ മ​ന്ത്രി​സ​ഭാ സ​മി​തി​യു​ടെ സ​മീ​പ​കാ​ല ന​ട​പ​ടി​ക​ള്‍. യൂ​റി​യ സ​ബ്സി​ഡി പ​ദ്ധ​തി ദീ​ര്‍ഘി​പ്പി​ക്ക​ല്‍, പി​എം പ്ര​ണാം, ഗോ​ബ​ര്‍ധ​നി​ലൂ​ടെ ജൈ​വ വ​ള​ങ്ങ​ള്‍ക്കു​ള്ള പി​ന്തു​ണ, നൂ​ത​ന​മാ​യ യൂ​റി​യ ഗോ​ള്‍ഡ് എ​ന്നി​വ​യെ​ല്ലാം കൂ​ടു​ത​ല്‍ പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും കാ​ര്യ​ക്ഷ​മ​വു​മാ​യ കാ​ര്‍ഷി​ക മേ​ഖ​ല കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ന് സം​ഭാ​വ​ന​യേ​കു​ന്നു. ഈ ​സം​രം​ഭ​ങ്ങ​ള്‍ക്ക് പു​റ​മേ, രാ​സ​വ​ള​ങ്ങ​ളു​ടെ സ​മീ​കൃ​ത ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ജൈ​വ, നാ​നോ വ​ള​ങ്ങ​ള്‍ പോ​ലു​ള്ള ബ​ദ​ല്‍ വ​ള​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നും ഗ​വ​ണ്മെ​ന്‍റ് ബ​ഹു​ജ​ന ബോ​ധ​വ​ല്‍ക്ക​ര​ണ യ​ജ്ഞ​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​ശ്ര​മ​ങ്ങ​ള്‍ മ​ണ്ണി​നെ മെ​ച്ച​പ്പെ​ടു​ത്താ​നും ഭൂ​മി​യെ പോ​ഷി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്ന​വ​യാ​ണ്.

കാ​ര്‍ഷി​ക മേ​ഖ​ല​യു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നും ഉ​ന്ന​മ​ന​ത്തി​നു​മാ​യി നി​ര​വ​ധി ക്ഷേ​മ പ​ദ്ധ​തി​ക​ളാ​ണു കേ​ന്ദ്ര ഗ​വ​ണ്മെ​ന്‍റ് ന​ട​പ്പാ​ക്കി​യ​ത്. ക​ര്‍ഷ​ക​രു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍ഗം വ​ര്‍ധി​പ്പി​ക്കാ​നും സു​സ്ഥി​ര കാ​ര്‍ഷി​ക രീ​തി​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും കാ​ര്‍ഷി​ക മേ​ഖ​ല​യി​ലെ മൊ​ത്ത​ത്തി​ലു​ള്ള വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഈ ​പ​ദ്ധ​തി​ക​ള്‍ ല​ക്ഷ്യ​മി​ടു​ന്നു. രാ​ജ്യ​പു​രോ​ഗ​തി​യി​ല്‍ ക​ര്‍ഷ​ക​ര്‍ നി​ര്‍ണാ​യ​ക പ​ങ്കു വ​ഹി​ക്കു​ന്ന, സ​മൃ​ദ്ധ​വും ഏ​വ​രെ​യും ഉ​ള്‍ക്കൊ​ള്ളു​ന്ന​തു​മാ​യ ഇ​ന്ത്യ സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള ഗ​വ​ണ്മെ​ന്‍റി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഇ​തു വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com