
ഉരുകിയൊലിച്ച് സ്വിസ് ഹിമാനികൾ
credit: AP
ജനീവ: ആഗോള താപനം വർധിച്ചതിനെ തുടർന്ന് സ്വിറ്റ്സർലണ്ടിലെ ഹിമാനികൾ വൻ തോതിൽ ഉരുകി ഒഴുകുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്വിസ് ഹിമാനികളുടെ ആകെയുള്ള അളവിൽ മൂന്നു ശതമാനം ഇതോടെ കുറഞ്ഞതായും ഇത് റെക്കോർഡിലെ നാലാമത്തെ വലിയ വാർഷിക ഹിമാനി ഇടിവ് ആണെന്നും സ്വിസ് ഹിമാനികളുടെ നിരീക്ഷണ ഗ്രൂപ്പായ ഗ്ലാമോസും സ്വിസ് അക്കാദമി ഒഫ് സയൻസസും അവരുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യൂറോപ്പിൽ ഏറ്റവും കൂടുതൽ ഹിമാനികൾ ഉള്ളത് സ്വിറ്റ്സർലണ്ടിലാണ്. കഴിഞ്ഞ ദശകത്തിൽ ആകെയുള്ള ഹിമാനിയുടെ പിണ്ഡത്തിൽ നാലിലൊന്ന് കുറഞ്ഞതായി അവരുടെ പഠന റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ പത്തു വർഷത്തെ ഈ ചുരുങ്ങലിനെക്കാൾ വലുതാണ് 2025 ൽ മാത്രം ഇവിടെ ഉണ്ടാ ഹിമാനിയുടെ ഉരുകി ചുരുങ്ങലെന്നും അത് കഴിഞ്ഞ ജൂൺ, ഓഗസ്റ്റ് മാസങ്ങളിലെ താപ തരംഗങ്ങളും കുറഞ്ഞ മഞ്ഞു വീഴ്ചയും മൂലം ഇവിടുത്തെ ഹിമാനിയുടെ അളവിന്‍റെ മൂന്നു ശതമാനത്തോളം നഷ്ടപ്പെട്ടതായും ശാസ്ത്രജ്ഞർ പറയുന്നു. ആന്ത്രോപൊജെനിക് ആഗോള താപനം മൂലമാണ് ഹിമാനികൾ വ്യക്തമായി പിൻവാങ്ങുന്നതെന്ന് മനുഷ്യ നിർമിതമായ കാലാവസ്ഥാ വ്യതിയാനത്തെ പരാമർശിച്ച് സ്വിറ്റ്സർലണ്ടിലെ ഗ്ലാമോസ് മേധാവി മത്തിയാസ് ഹസ് പറഞ്ഞു
സ്വിറ്റ്സർലണ്ടിലെ ഗ്ലാമോസ് മേധാവി മത്തിയാസ് ഹസ്
GETTY IMAGES
യൂറോപ്പിലെ മറ്റെല്ലാ രാജ്യങ്ങളെക്കാളും കൂടുതലായി 1400 ഹിമാനികൾ സ്വിറ്റ്സർലണ്ടിൽ ഉണ്ടെന്നാണ് കണക്കുകൾ. ഹിമത്തിന്‍റെ പിണ്ഡവും, കാലാവസ്ഥാ വ്യതിയാനത്തിൽ ഉണ്ടാകുന്ന താപനില മൂലം ക്രമേണ ഈ ഹിമാനികൾക്കു സംഭവിക്കുന്ന ഉരുകലും, സ്വിറ്റ്സർലണ്ടിൽ മാത്രമല്ല, സമീപ യൂറോപ്യൻ രാജ്യങ്ങളിലും ജല വൈദ്യുതി, ടൂറിസം, കൃഷി, ജലസ്രോതസുകൾ എന്നിവയെ ബാധിക്കുന്നു. ഇതിനകം സ്വിറ്റ്സർലണ്ടിലെ 1000ത്തിലധികം ചെറിയ ഹിമാനികൾ ഇത്തരത്തിൽ ഉരുകിത്തീർന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഈ പ്രതിഭാസം സ്വിറ്റ്സർലണ്ടിന്‍റെ ഭൂപ്രകൃതിയെ ബാധിക്കുന്നു. പർവതങ്ങൾ മാറുന്നതിനും നിലം അസ്ഥിരമാകുന്നതിനും ഇത് കാരണമാകുന്നു. മേയ് മാസത്തിൽ സ്വിറ്റ് സർലണ്ടിന്‍റെ തെക്കൻ ഗ്രാമമായ ബ്ലാറ്റനെ മുഴുവൻ ഉൾക്കൊള്ളുന്ന ഒരു പർവത നിരയിലൂടെ ഒരു ഹിമാനിയിൽ നിന്ന് ഒരു വലിയ പാറ ഇടിമിന്നലേറ്റതിനെ തുടർന്ന് സ്വിസ് അധികൃതർ ഇപ്പോൾ കൂടുതൽ ജാഗ്രതയിലാണ്.