തിരികെ ജീവിതത്തിലേക്ക്: 10 ദിവസം ഭൂകമ്പാവശിഷ്ടങ്ങളില്‍ അകപ്പെട്ട പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

തുര്‍ക്കിയിലെ കഹര്‍മാന്‍മറാസ് പ്രവിശ്യയിലാണു പതിനേഴുകാരി പെണ്‍കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ തിരികെ ജീവിതത്തിലേക്ക് എടുത്തുയര്‍ത്തിയത്
തിരികെ ജീവിതത്തിലേക്ക്: 10 ദിവസം ഭൂകമ്പാവശിഷ്ടങ്ങളില്‍ അകപ്പെട്ട പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

പത്തു ദിവസത്തോളം ഭൂകമ്പ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന യുവതിയെ രക്ഷപെടുത്തി. തുര്‍ക്കിയിലെ കഹര്‍മാന്‍മറാസ് പ്രവിശ്യയിലാണു പതിനേഴുകാരി പെണ്‍കുട്ടി അലെയ്ന ഒൽമസിനെ രക്ഷാപ്രവര്‍ത്തകര്‍ തിരികെ ജീവിതത്തിലേക്ക് എടുത്തുയര്‍ത്തിയത്. 

ഫെബ്രുവരി ആറിനാണു തുര്‍ക്കിയില്‍ അതിശക്തമായ ഭൂചലനമുണ്ടായത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെങ്കിലും, ദിവസങ്ങള്‍ പിന്നിട്ട കാരണം ജീവനോടെ ശേഷിക്കുന്നവര്‍ കുറവാണ്. അതിനിടയിലാണ് 248 മണിക്കൂറോളം വെള്ളവും ഭക്ഷണവുമില്ലാതെ കിടന്നിട്ടും ഈ പതിനേഴുകാരി ജീവിതത്തിലേക്കു തിരികെയെത്തുന്നത്.

തുര്‍ക്കി ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 36,000 കവിഞ്ഞു. എത്രപേരെ കാണാതായി എന്നുള്ള കണക്കുകള്‍ ഇതുവരെ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com