ട്വിറ്റർ ബ്ലൂ ടിക്ക് വാങ്ങിയവരിൽ താലിബാൻ നേതാക്കളും; കടുത്ത വിമർശനം

റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്
ട്വിറ്റർ ബ്ലൂ ടിക്ക് വാങ്ങിയവരിൽ താലിബാൻ നേതാക്കളും; കടുത്ത വിമർശനം

ട്വിറ്ററിലെ ബ്ലൂ ടിക്ക് സബ്സ്ക്രിപ്ഷൻ പണം മുടക്കി വാങ്ങിയവരിൽ താലിബാൻ നേതാക്കളും ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ. രണ്ട് താലിബാൻ നേതാക്കളും നാല് പ്രവർത്തകരും ബ്ലൂ ടിക്ക് വാങ്ങിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ഈ ഹാൻഡിലുകളുടെ വെരിഫിക്കേഷനിൽ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് ട്വിറ്ററോ ഇലോൺ മസ്കോ പ്രതികരിച്ചിട്ടില്ല.

താലിബാനന്‍റെ വിവരാവകാശ വിഭാഗം തലവൻ ഹിദായത്തുള്ള ഹിദായത്ത്, അഫ്ഗാൻ മാധ്യമ നിരീക്ഷണ വിഭാഗം തലവൻ അബ്ദുൽ ഹഖ് ഹമ്മാദ് തുടങ്ങിയവർ ബ്ലു ടിക്ക് വാങ്ങിയതായാണ് റിപ്പോർട്ടുകൾ. ഹിദായത്തുള്ളയ്ക്ക് 1,87,000 ഫോളോവർമാരും അബ്ദുൽ ഹഖിന് 1,70,000 ഫോളോവർ മാരുമാണ് നിലവിലുള്ളത്. ഈ റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. വിമർശനങ്ങൾക്കു പിന്നാലെ ഈ അക്കൗണ്ടുകളുടെ വേരിഫിക്കേഷൻ അപ്രത്യക്ഷമായതായും കാണാം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com