

കടലിനടിയിൽ വച്ച് വ്ലോഗറെ ആമ 'തല്ലി'; അനുവാദമില്ലാതെ വീഡിയോ എടുത്താൽ ഇങ്ങനിരിക്കുമെന്ന് നെറ്റിസൺസ്! Video
കടലിനടിയിൽ തനിക്കുണ്ടായ അപ്രതീക്ഷിത അനുഭവത്തെക്കുറിച്ചുള്ള ട്രാവൽ വ്ലോഗറുടെ വിഡീയോ നിമിഷ നേരംകൊണ്ടാണ് വൈറലായത്. തനിക്കൊരു ആമയുടെ അടികിട്ടിയെന്ന തലക്കെട്ടോടെയാണ് ക്രിസ്റ്റഫർ ചാങ്ങ് വീഡിയോ പങ്കുവയ്ക്കുന്നത്.
ഡൈവിങ്ങിനിടെ കടലാമ മനുഷ്യരെ ശ്രദ്ധിക്കാതെ സ്വന്തം കാര്യം നോക്കി പോവലാണ് പതിവ്. എന്നാൽ ഈ ആമ തുടക്കത്തിൽ തന്നെ വ്യത്യസ്ഥമായി പെരുമാറിയതായി ചാങ്ങ് പറയുന്നു. താൻ പോവുന്ന കഴികളിലെല്ലാം കുറച്ച് മാറി ഈ ആമയും ഉണ്ടായിരുന്നു. ആ ആമ തന്‍റെ അടുത്തേക്ക് വരികയും തന്നെ തുറിച്ച് നോക്കിയതായും ചാങ്ങ് പറയുന്നു. അടുത്തു വന്ന ആമ ചാങ്ങിന്‍റെ മുഖത്തടിക്കുകയും ഒന്നും സംഭവിക്കാത്തതുപോലെ നീന്തി മറയുകയും ചെയ്യുകയായിരുന്നു. ഇതോടെ പന്തികേട് തോന്നിയതോടെ താൻ ബോട്ടിലേക്ക് മടങ്ങുകയുമായിരുന്നെന്ന് ചാങ്ങ് പറയുന്നു.
ഈ വീഡിയോ നിമിഷനേരം കൊണ്ട് തന്നെ വൈറലായി. 'പിന്നല്ലാതെ, തന്‍റെ സ്ഥലത്ത് വന്ന ബഹളം വച്ചാൻ ആമ നോക്കിയിരിക്കുമോ', 'മിണ്ടാതിരിക്കാനാണ് ആമ തല്ലിയത്', 'ഒരാൾടെ സമ്മതമില്ലാതെ വീഡിയോ എടുത്താൻ ഇങ്ങനെയിരിക്കും' എന്നിങ്ങനെ നീളുന്നു രസകരമായ കമന്‍റുകൾ.