
വി.എസ്. അച്യുതാനന്ദൻ
നിയമസഭാംഗം എന്ന നിലയിൽ വിവിധ റെക്കോഡുകളാണ് കേരള നിയമസഭയിൽ വി.എസ്. അച്യുതാനന്ദന്‍റെ പേരിലുള്ളത്
ഏറ്റവും കൂടിയ പ്രായത്തിൽ കേരളത്തിന്‍റെ മുഖ്യമന്ത്രി. 2006ൽ കേരളത്തിന്‍റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ വിഎസിന് 83 വയസായിരുന്നു.
ഏറ്റവും കൂടുതൽ കാലം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന മാർക്സിസ്റ്റ് നേതാവ്. (2011-2016, 2001-2006, 1992-1996). 5150 ദിവസമാണ് അദ്ദേഹം പ്രതിപക്ഷ നേതാവായി തുടർന്നത്.(14 വർഷം, 1 മാസം, 5 ദിവസം)
കേരള നിയമസഭാംഗമായി ആകെ 12652 ദിവസം. (34 വർഷം, 7 മാസം, 21 ദിവസം)
പതിനാലാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം. (97 വയസ്, 2021 മെയ് 3)
പന്ത്രണ്ടാം കേരള നിയമസഭയിൽ മാർക്സിസ്റ്റ് പാർട്ടിയുടെ ഏറ്റവും പ്രായം കൂടിയ നിയമസഭാ കക്ഷി നേതാവ്. 2006 മെയ് 18ന് കേരളത്തിന്‍റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ 83 വയസ്
ഏറ്റവും കൂടുതൽ തവണ മലമ്പുഴയിൽ നിന്ന് തുടർച്ചയായി 20 വർഷം നിയമസഭാംഗമായ മാർക്സിസ്റ്റ് നേതാവ്. (2016, 2011, 2006, 2001)
ഏറ്റവും കൂടിയ പ്രായത്തിൽ പതിനാലാം കേരള നിയമസഭയിലെ ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ. (93 വയസ്, 2016 മെയ് 25)