ചെന്നായ ആക്രമണം വർധിക്കുമ്പോൾ

ജാർഖണ്ഡിലെ മഹുവദനറിലാണ് ഇന്ത്യയിലെ ചെന്നായ സങ്കേതമുള്ളത്
When wolf attacks increase

ചെന്നായ ആക്രമണം വർധിക്കുമ്പോൾ

representative image
Updated on

റീന വർഗീസ് കണ്ണിമല

സസ്യഭുക്കുകളെ നിയന്ത്രിക്കുന്നതിൽ ചെന്നായ അടക്കമുള്ള മാംസ ഭുക്കുകൾക്ക് പ്രകൃതിയിൽ നിർണായ പങ്കുണ്ട് എന്നതിനാലാണ് ചെന്നായയ്ക്ക് പരിസ്ഥിതിയിൽ ഒരു സ്ഥാനമുണ്ടായത്. ഏറ്റവും വലിയ ഹിംസ്രജീവിയായ കടുവയ്ക്കായി ഇന്ത്യയിലെമ്പാടും സങ്കേതങ്ങളുള്ളതു പോലെ ചെന്നായയ്ക്കായുമുണ്ട് ഇന്ത്യയിലൊരു സങ്കേതം. ജാർഖണ്ഡിലെ മഹുവദനറിലാണ് ഇന്ത്യയിലെ ചെന്നായ സങ്കേതമുള്ളത്. ഇന്ത്യൻ ചാര ചെന്നായകൾക്കു മാത്രമായുള്ള ഇന്ത്യയിലെ ഏക സംരക്ഷിത പ്രദേശമാണിത്.

ജാർഖണ്ഡിലെ ലത്തേഹർ ജില്ലയിലെ അധികം പര്യവേഷണം ചെയ്യപ്പെടാത്ത മേഖലയിലാണ് ഈ ചെന്നായ സങ്കേതം സ്ഥിതി ചെയ്യുന്നത്. ഇവിടെ വംശനാശ ഭീഷണി നേരിടുന്ന ഇന്ത്യൻ ചാരച്ചെന്നായകളാണ് പ്രധാനമായുള്ളത്.

പരുക്കനായ പുൽമേടുകൾ, വനങ്ങൾ, കുന്നുകൾ എന്നിവയ്ക്കു നടുവിലുള്ള ഈ ചെന്നായ സങ്കേതത്തിൽ ചെന്നായകളെ കൂടാതെ പുള്ളിപ്പുലി, കടുവ, മയിൽ,കഴുകൻ തുടങ്ങി നിരവധി വന്യ ജീവികളെയും കാണാം. പലമാവു കടുവ സംരക്ഷണ കേന്ദ്രത്തിന്‍റെ ഭാഗമായ ഇത് ചെന്നായ സങ്കേതമായി ഉയർത്തപ്പെട്ടത് 1976ലാണ്.

1960കളിൽ ആവാസ വ്യവസ്ഥയുടെ നഷ്ടവും വ്യാപകമായ ഉന്മൂലനവും മൂലം ചെന്നായകളുടെ എണ്ണം കുറയുന്നതു തിരിച്ചറിഞ്ഞ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ എസ്.പി.ഷാഹിയാണ് മഹുവദനർ ചെന്നായ സങ്കേതത്തിന്‍റെ ശില്പി.

കഴിഞ്ഞ 2020നും 24നുമിടയിൽ ഉത്തർ പ്രദേശിൽ ഏഴോളം കുഞ്ഞുങ്ങളെയാണ് ചെന്നായ കടിച്ചു കൊന്നത്.30 പേർക്കാണ് പരിക്കേറ്റത്. ഏറ്റവും പ്രായം കുറഞ്ഞ ഇര ഒരു വയസുള്ള ആൺ കുട്ടിയും ഏറ്റവും പ്രായം കൂടിയ ഇര 45 വയസുള്ള ഒരു സ്ത്രീയുമായിരുന്നു. ചെന്നായകൾ മനുഷ്യക്കുഞ്ഞുങ്ങളെ ഭക്ഷണമാക്കുന്നതിൽ വിദഗ്ധരാണ്. കൂടുതലും അരക്ഷിതാവസ്ഥയിലുള്ള സാധുക്കളായ സ്ത്രീകളുടെ പാതയോരങ്ങളിൽ ഉറങ്ങുന്ന അമ്മമാരുടെ ഒക്കെ കുഞ്ഞുങ്ങളെയാണ് ഇവ ഭക്ഷണമാക്കുന്നത്.

ഇത്രയൊക്കെയാണെങ്കിലും മനുഷ്യ വാസ മേഖലകളിലിറങ്ങുന്ന നരഭോജികളായ ചെന്നായ്ക്കളെ ഉന്മൂലനം ചെയ്യാനോ നിയന്ത്രിക്കാനോ ഇപ്പോഴും സർക്കാരിനാകുന്നില്ല എന്നത് ലജ്ജാകരമാണ്. 2024ൽ തെന്മലയിൽ പേ വിഷബാധയേറ്റ ചെന്നായ യാത്രക്കാരെ ഭീകരമായി ആക്രമിച്ചു പരിക്കേൽപിച്ചിരുന്നു. എന്നാൽ കേരളത്തിൽ ചെന്നായ ഇല്ലെന്നും അത് കാട്ടു പട്ടിയാണെന്നുമുള്ള വാദത്തിലുറച്ചു നിൽക്കുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com