ലോക മൃഗദിനവും ഫ്രാൻസിസ് അസീസിയും

സൈനോളജിസ്റ്റ് ഹെൻറിച്ച് സിമ്മർമാൻ ആണ് ലോക മൃഗദിനം ആരംഭിച്ചത്
World Animal Day
ലോകമൃഗദിനം
Updated on

എല്ലാ വർഷവും ഒക്റ്റോബർ 4 ലോക മൃഗദിനമായി ആചരിച്ചു വരുന്നു. മൃഗങ്ങളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമുള്ള ഒരു അന്താരാഷ്ട്ര പ്രവർത്തനദിനമാണ് ലോക മൃഗദിനം .

സൈനോളജിസ്റ്റ് ഹെൻറിച്ച് സിമ്മർമാൻ ആണ് ലോക മൃഗദിനം ആരംഭിച്ചത്. 1925 മാർച്ച് 24 ന് ജർമ്മനിയിലെ ബെർലിനിലെ സ്പോർട്ട് പാലസിൽ അദ്ദേഹം ആദ്യത്തെ ലോക മൃഗദിനം സംഘടിപ്പിച്ചു.അയ്യായിരത്തിലധികം ആളുകൾ ആദ്യലോക മൃഗദിന പരിപാടിയിൽ പങ്കെടുത്തു. നിർഭാഗ്യവശാൽ അന്ന് വേദി ലഭ്യമായിരുന്നില്ല. 1929-ൽ ആദ്യമായി ഈ പരിപാടി ഒക്റ്റോബർ 4-ലേക്ക് മാറ്റി. എല്ലാ വർഷവും, ലോക മൃഗ ദിനത്തിന്റെ പ്രചാരണത്തിനായി സിമ്മർമാൻ അശ്രാന്തമായി പ്രവർത്തിച്ചു. ഒടുവിൽ, 1931 മെയ് മാസത്തിൽ ഫ്ലോറൻസ് ഇറ്റലിയിൽ നടന്ന ഇന്റർനാഷണൽ ആനിമൽ പ്രൊട്ടക്ഷൻ കോൺഗ്രസിന്റെ ഒരു യോഗത്തിൽ, ഒക്റ്റോബർ 4 ലോക മൃഗദിനം സാർവത്രികമാക്കാനുള്ള അദ്ദേഹത്തിന്റെ നിർദ്ദേശം ഏകകണ്ഠമായി അംഗീകരിക്കുകയും ഒരു പ്രമേയമായി അംഗീകരിക്കുകയും ചെയ്തു.

ക്രൈസ്തവ വിശ്വാസ പ്രകാരം മൃഗങ്ങളുടെ രക്ഷാധികാരിയായ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനത്തിലാണ് 2024ലെ ലോക മൃഗദിനം ആചരിച്ചത്. പരിസ്ഥിതിയുടെ രക്ഷാധികാരിയാണ് വിശുദ്ധ ഫ്രാൻസിസ് അസീസി.

ക്രൈസ്തവ സമൂഹത്തിലെ ഒരു വിശുദ്ധന്‍റെ തിരുനാൾ എന്നതിനും ഉപരിയായി, ലോകം അദ്ദേഹത്തിന്‍റെ തിരുനാൾ തന്നെ മൃഗദിനമായി ആചരിക്കാൻ തെരഞ്ഞെടുത്തതിനു പിന്നിൽ ഫ്രാൻസിസ് അസീസിയുടെ ജീവിതത്തിലെ അധികമാരും അറിയാത്ത ചില കാര്യങ്ങളുണ്ട്.

പ്രകൃതിയെയും സകല ചരാചരങ്ങളെയും ദൈവത്തിന്‍റെ കണ്ണാടിയായും ദൈവത്തിലേയ്ക്കുള്ള ചവിട്ടു പടികളായുമാണ് അദ്ദേഹം കണ്ടത്.

സകല ജീവജാലങ്ങളും വിശുദ്ധന് സഹോദരങ്ങളായിരുന്നു. പക്ഷികളോടും മൃഗങ്ങളോടും പ്രസംഗിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു ഫ്രാൻസിസ് അസീസി.

അക്കാലത്ത് ഗുബ്ബിയോ പട്ടണത്തിലെ ജനങ്ങളെയും അവരുടെ കന്നുകാലികളെയും ആക്രമിച്ച ചെന്നായയ്ക്ക് നഗരവാസികളെ കൊണ്ട് ഭക്ഷണം നൽകാൻ സമ്മതിപ്പിച്ച ഈ വിശുദ്ധൻ പിന്നീട് ആ ചെന്നായയെ കന്നുകാലികളെയും ജനങ്ങളെയും ആക്രമിക്കുന്നത് വിലക്കുകയും ചെന്നായ അത് അനുസരിക്കുകയും ചെയ്തതായി പരക്കെ വിശ്വസിക്കപ്പെടുന്നു.

ഫ്രാൻസിസ് അസീസിയ്ക്ക് സൂര്യൻ സഹോദരനും ചന്ദ്രൻ സഹോദരിയുമായിരുന്നു.കാറ്റും വെള്ളവും മാത്രമല്ല,മരണത്തെ പോലും അദ്ദേഹം സഹോദരികളായി കണ്ടു. ഇതൊക്കെ കൊണ്ടാണ് ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനം ലോകമൃഗദിനമായി ആചരിക്കുന്നതിനു കാരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com