അപൂർവങ്ങളിൽ അപൂർവം: ലോകത്തിലെ ഏറ്റവും വലിയ മാണിക്യം ലേലത്തിന്: പ്രതീക്ഷിക്കുന്ന വില 245 കോടി

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാണിക്യം എന്ന വിശേഷണവും എസ്ട്രെല ഡി ഫ്യൂറ നേടിയെടുത്തേക്കും
അപൂർവങ്ങളിൽ അപൂർവം: ലോകത്തിലെ ഏറ്റവും വലിയ മാണിക്യം ലേലത്തിന്: പ്രതീക്ഷിക്കുന്ന വില 245 കോടി
Updated on

അപൂർവങ്ങളിൽ അപൂർവമായ ലോകത്തിലെ ഏറ്റവും വലിയ മാണിക്യം ലേലത്തിനെത്തുന്നു. ന്യൂയോർക്കിലെ സോത്തെബൈ മാഗ്നിഫിഷ്യൻഡ് ജുവൽസിൽ ജൂൺ എട്ടിനാണു ലേലം. ഏകദേശം 245 കോടി രൂപയിലധികം ലേലത്തിൽ ലഭിക്കുമെന്നാണു പ്രതീക്ഷിക്കപെടുന്നത്. എസ്ട്രെല ഡി ഫ്യൂറ എന്നാണു മാണിക്യത്തിന്‍റെ പേര്. ഒരു പക്ഷേ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാണിക്യം എന്ന വിശേഷണവും എസ്ട്രെല ഡി ഫ്യൂറ നേടിയെടുത്തേക്കും.

55.22 ക്യാരറ്റുള്ള മാണിക്യം മൊസാംബിക്കിൽ നിന്നാണു കണ്ടെടുത്തത്. വലുപ്പത്തിലും പരിശുദ്ധിയിലും ക്ലാരിറ്റിയിലും മുന്നിട്ടു നിൽക്കുന്ന മാണിക്യമാണിത്. 2015-ൽ സ്വിറ്റ്സർലൻഡിൽ വിറ്റഴിഞ്ഞ സൺറൈസ് റൂബിയാണ് ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ വില നേടിയത്. സൺറൈസ് റൂബിയുടെ റെക്കോഡ് എസ്ട്രെല ഡി ഫ്യൂറ മറി കടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com