പഴക്കം 1000 വർഷം: ലോകത്തിലെ ഏറ്റവും പഴയ ഹീബ്രു ബൈബിൾ ലേലത്തിന്

പ്രതീക്ഷിക്കുന്ന വില 50 ദശലക്ഷം ഡോളർ വരെ. ചരിത്രപ്രാധാന്യമുളളതു കൊണ്ടു തന്നെ കൂടിയ വിലയ്ക്കു വിറ്റു പോയാലും അതിശയിക്കേണ്ടതില്ല
പഴക്കം 1000 വർഷം: ലോകത്തിലെ ഏറ്റവും പഴയ ഹീബ്രു ബൈബിൾ ലേലത്തിന്

ആഗോള ലേലപ്പുരകളിൽ ഇക്കാലം വരെ ലേലം ചെയ്യപ്പെട്ടവയിൽ ഏറ്റവും വിലയേറിയ ചരിത്രരേഖ എന്ന വിശേഷണവുമായി ഒരു ബൈബിൾ എത്തുന്നു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹീബ്രു ബൈബിളാണ്  ലേലത്തിനെത്തുന്നത്. മെയ് മാസത്തിൽ ലേലം നടക്കും. അടുത്തയാഴ്ച മുതൽ ലണ്ടനിൽ  ബൈബിൾ  പ്രദർശനത്തിനെത്തുന്നുണ്ട്. 

അപൂർവങ്ങളിൽ അപൂർവമായ ബൈബിൾ ന്യൂയോർക്ക് ആസ്ഥാനമായ സോത്തെബെയാണു ലേലത്തിനു വയ്ക്കുന്നത്. പ്രതീക്ഷിക്കുന്ന വില 50 ദശലക്ഷം ഡോളർ വരെ. ചരിത്രപ്രാധാന്യമുളളതു കൊണ്ടു തന്നെ കൂടിയ വിലയ്ക്കു വിറ്റു പോയാലും അതിശയിക്കേണ്ടതില്ല. ഇതുവരെ നടന്ന ലേലങ്ങളിലെ റെക്കോഡ് ഹീബ്രു ബൈബിൾ ഭേദിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. അമെരിക്കൻ ഭരണഘടനയുടെ ആറു പേജുള്ള ആദ്യ എഡിഷനാണ് ലേലവിലയിൽ ഇതുവരെ മുമ്പിട്ടു നൽകുന്നത്. 43 ദശലക്ഷം ഡോളറിനാണ് ഭരണഘടന വിറ്റുപോയത്.

കോഡക്സ് സസൂൺ എന്നാണു ബൈബിളിനു പേരിട്ടിരിക്കുന്നത്. മുൻ ഉടമ ഡേവിഡ് സോളമൻ സസൂണിനോടുള്ള ആദരസൂചകമായാണ് ഈ പേര് നൽകിയിരിക്കുന്നത്. ഇപ്പോഴത്തെ ഉടമ ജാക്കി സഫ്ര അടുത്തിടെയാണ് ബൈബിളിന്‍റെ കാർബൺ ഡേറ്റിങ് നടത്തി പഴക്കം തിരിച്ചറിഞ്ഞത്. ലണ്ടനിലെ പ്രദർശനത്തിനു ശേഷം ടെൽ അവീവ്, ഡാളസ്, ലോസ് ഏഞ്ചലസ്, ന്യൂയോർക്ക് എന്നിവിടങ്ങളിലും ഈ ബൈബിൾ പ്രദർശനത്തിനെത്തും.  

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com