യശ്വന്ത് വർമയും കർണനും, ഇന്ത്യൻ ജുഡീഷ്യറിയുടെ രണ്ടു മുഖങ്ങൾ

വാർത്ത വിവാദമായതോടെ, ആദ്യം അവിടെയെത്തിയ അഗ്നിശമന സേനാംഗങ്ങളുടെയും പൊലീസ് ഓഫിസർമാരുടെയും ഫോണുകൾ പരിശോധനാർഥം വാങ്ങി വച്ചിരിക്കുകയാണ്
a fireman at work during a firefighting operation at Delhi High Court judge Yashwant Varma’s (right) house on the night of Holi, in New Delhi.

2025 മാർച്ച് 22 ശനിയാഴ്ച, ഡൽഹിയിലെ ഹോളിയുടെ രാത്രിയിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ (വലത്) വീട്ടിൽ അഗ്നിശമന പ്രവർത്തനത്തിനിടെ ജോലി ചെയ്യുന്ന ഫയർമാൻ,

image released by the Supreme Court of India on Saturday, March 22, 2025,

Updated on

റീന വർഗീസ് കണ്ണിമല

കഴിഞ്ഞയാഴ്ചയാണ് ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിലുണ്ടായ അഗ്നിബാധ അണയ്ക്കാൻ അവിടെയെത്തിയ ഫയർഫോഴ്സും പൊലീസ് ഉദ്യോഗസ്ഥരും ഇന്ത്യയെ ഞെട്ടിച്ച ഒരു വെളിപ്പെടുത്തൽ നടത്തിയത്. കണക്കിൽപ്പെടാത്ത പണം വൻ തോതിൽ കത്തിനശിച്ച ചിത്രങ്ങളും വീഡിയോയുമാണ് ചീഫ് ജസ്റ്റിസ് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്ന് അവർ പുറത്തു വിട്ടത്.

വാർത്ത വിവാദമായതോടെ, ആദ്യം അവിടെയെത്തിയ അഗ്നിശമന സേനാംഗങ്ങളുടെയും പൊലീസ് ഓഫിസർമാരുടെയും ഫോണുകൾ പരിശോധനാർഥം വാങ്ങി വച്ചിരിക്കുകയാണ് പൊലീസ്. എന്നു തന്നെയല്ല, ജസ്റ്റിസ് യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് ട്രാൻസ്ഫർ നൽകി സംരക്ഷിക്കാനും ശ്രമം നടത്തുന്നു എന്നാണ് ആരോപണം.

കണക്കിൽപ്പെടാത്ത പണം എങ്ങനെ രാജ്യതലസ്ഥാനമായ ഡൽഹിയുടെ ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ എത്തിപ്പെട്ടു എന്ന അന്വേഷണത്തിനല്ല, യശ്വന്ത് വർമയ്ക്ക് ട്രാൻസ്ഫർ നൽകാനും തെളിവുകൾ ആദ്യം ശേഖരിച്ച സർക്കാരുദ്യോഗസ്ഥരുടെ ഫോണുകൾ വാങ്ങി വയ്ക്കാനുമാണ് അന്വേഷണ സംഘം താത്പര്യം കാട്ടിയതെന്നു സംശയിക്കുന്നവരെ തെറ്റു പറയുന്നതെങ്ങനെ!

2025ൽ യശ്വന്ത് വർമയുടെ വീട്ടിലെ പാതി കരിഞ്ഞ കറൻസി നോട്ടുകൾ നമ്മെ നോക്കി കൊഞ്ഞനം കുത്തുമ്പോൾ ഇങ്ങകലെ, ചെന്നൈയ്ക്കടുത്തുള്ള കടലൂരിലെ വീട്ടിലിരുന്ന് ഊറിച്ചിരിക്കുന്നുണ്ടാകും കർണൻ. സാക്ഷാൽ 21ാം നൂറ്റാണ്ടിന്‍റെ കർണൻ, ജസ്റ്റിസ് ചിന്നസ്വാമി സ്വാമിനാഥന്‍ കര്‍ണന്‍. ജസ്റ്റിസ് യശ്വന്ത് വർമ കേസിനൊപ്പം ചേർത്തു വായിക്കേണ്ടതാണ് ഈ ഭാരത പുത്രന്‍റെ കേസും.

ഇന്ത്യൻ ജനാധിപത്യം ജുഡീഷ്യറിക്കു നൽകുന്ന സ്ഥാനം അതിപവിത്രവും അപരിമേയവുമാണ്. സകല അഴിമതിയും രാജ്യത്തെ നാശത്തിന്‍റെ പടുകുഴിയിലേക്കു തള്ളിയിടുമ്പോൾ ഇന്ത്യൻ ജനതയ്ക്ക് ആകെയുള്ള അത്താണിയാണ് ജുഡീഷ്യറി. ഈ ജുഡീഷ്യറിയാണ് ഇപ്പോൾ കൊടും അഴിമതി സംബന്ധിച്ച ആരോപണങ്ങൾ നേരിടുന്നത്.

<div class="paragraphs"><p>ജുഡീഷ്യറി അഴിമതിഗ്രസ്ഥമെന്നു പറഞ്ഞതിന് ഇന്ത്യയിൽ ആദ്യമായി ശിക്ഷിക്കപ്പെട്ട മുൻ ഹൈക്കോടതി ജസ്റ്റിസ് കർണൻ</p></div>

ജുഡീഷ്യറി അഴിമതിഗ്രസ്ഥമെന്നു പറഞ്ഞതിന് ഇന്ത്യയിൽ ആദ്യമായി ശിക്ഷിക്കപ്പെട്ട മുൻ ഹൈക്കോടതി ജസ്റ്റിസ് കർണൻ

ഇന്ത്യൻ ജുഡീഷ്യറിയെ അഴിമതി കാർന്നു തിന്നുന്നതായും ഇത് ജനാധിപത്യ വ്യവസ്ഥയിലെ ഏറ്റവും വലിയ രോഗമാണെന്നും വിളിച്ചു പറഞ്ഞതിനാണ് ജസ്റ്റിസ് കർണൻ ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി കോടതിയലക്ഷ്യ കേസിൽ ശിക്ഷിക്കപ്പെട്ട ജസ്റ്റിസായി മാറിയത്! ജസ്റ്റിസ് കർണനു മുമ്പും ജുഡീഷ്യറി ചീഞ്ഞു നാറുന്നു എന്ന് ചൂണ്ടിക്കാട്ടിയവരാണ് ചീഫ് ജസ്റ്റിസായിരുന്നു ആർ.എം. ലോധയും റിട്ട. ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവും മറ്റും. സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസുമാരായിരുന്ന വൈ.കെ. സബർബാൾ വരെയുള്ള പതിനാറു പേരിൽ പകുതിയും അഴിമതിക്കാരായിരുന്നു എന്ന് അഡ്വ. ശാന്തിഭൂഷൻ ആരോപിച്ചത് അടുത്ത കാലത്താണ്.

നിയമത്തിന്‍റെ പഴുതുകളിലൂടെ പ്രതികളെ രക്ഷപെടുത്തുക എന്ന നയമാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലിപ്പോൾ ഉള്ളത് എന്നു വിശ്വസിക്കേണ്ട അവസ്ഥയിലേയ്ക്ക് ഇന്ത്യൻ ജനതയെ എത്തിച്ച കേസായിരുന്നു ജസ്റ്റിസ് കർണനു ലഭിച്ച ശിക്ഷ. ആരോപണമുന്നയിച്ച ജസ്റ്റിസ് കർണന്‍റെ മനോനില പരിശോധിക്കണമെന്ന് ഉത്തരവിട്ട് കോടതിയലക്ഷ്യത്തിന് അദ്ദേഹത്തെ ശിക്ഷിക്കുന്നതാണ് നമ്മൾ കണ്ടത്. ഒരു ഹൈക്കോടതി ജഡ്ജിയുടെ അവസ്ഥയാണിതെന്നോർക്കണം!

നീതിന്യായ വ്യവസ്ഥയെ സുഗമമായി മുന്നോട്ടു കൊണ്ടു പോകുന്നതിന് ഭരണഘടന നൽകിയ സംരക്ഷണമാണ് കോടതിയലക്ഷ്യം. എന്നാൽ, ഈ നിയമത്തെ പരിചയാക്കി ഇന്ത്യൻ നീതിന്യായവ്യവസ്ഥ അഴിമതിയിൽ ആറാടുന്നതാണ് ഇപ്പോൾ ജനങ്ങൾ കാണുന്നത്.

ജഡ്ജിമാരുടെ അഴിമതിക്കെതിരേ തുറന്ന കത്തുകൾ സുപ്രീം കോടതിക്ക് അയച്ചതിന്‍റെ പേരിലാണ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കർണൻ കോടതിയലക്ഷ്യ കേസിൽ ശിക്ഷിക്കപ്പെട്ടതെങ്കിൽ ഇതിനു മുമ്പേ അഴിമതി കേസിൽ പ്രതിയാക്കപ്പെട്ട ജസ്റ്റിസ് സി.കെ. പ്രസാദിനെതിരായ നെവി മുംബെയിലെ ഭൂമി കുംഭകോണക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ശാന്തിഭൂഷന്‍റെ പരാതി ഉന്നത കോടതി തള്ളുകയാണുണ്ടായത്. ഇത്തരം കേസുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണം എന്ന് സുപ്രീം കോടതി വിധിയുണ്ടായിരിക്കെ അതിനെ തൃണവൽഗണിച്ചു കൊണ്ടാണ് ശാന്തിഭൂഷന്‍റെ പരാതി കോടതി തള്ളിയത്!

2015ലാണ് പഞ്ചാബ് ഹരിയാന ഹൈക്കോടതി അഭിഭാഷകരെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ ഹയർ ജുഡീഷ്യറിയിൽ 50 ശതമാനത്തിൽ ഏറെപ്പേരും അഴിമതിക്കാരാണെന്ന് പറഞ്ഞത് മുൻ സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗൺസിൽ മുൻ ചെയർമാനുമായ മാർക്കണ്ഡേയ കട്ജുവാണ്.

കൂടാതെ ജുഡീഷ്യറിയിലെ അഴിമതിയെ പറ്റി സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസായ എസ്.എച്ച്.കപാഡിയയും വിരമിച്ച ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂറുമെല്ലാം കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com