ബ്ലാസ്റ്റേഴ്സ് വീണ്ടും തോറ്റു

മി​ക​ച്ച ക​ളി പു​റ​ത്തെ​ടു​ത്തി​ട്ടും കി​ട്ടി​യ അ​വ​സ​ര​ങ്ങ​ള്‍ മു​ത​ലാ​ക്കാ​ന്‍ ബ്ലാ​സ്റ്റേ​ഴ്‌​സി​നാ​യി​ല്ല
 ബ്ലാസ്റ്റേഴ്സ് വീണ്ടും തോറ്റു

കൊ​ച്ചി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന് ഹോം ​ഗ്രൗ​ണ്ടി​ലും അ​സ്ഥി​ര​ത തു​ട​ർ​ന്ന​പ്പോ​ൾ നി​ല​വി​ലെ ചാം​പ്യ​ന്മാാ​രാ​യ ഹൈ​ദ​രാ​ബാ​ദ് എ​ഫ്‌​സി​യോ​ടും തോ​റ്റു. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ബ്ലാ​സ്‌​റ്റേ​ഴ്‌​സ് പ​രാ​ജ​യ​പ്പെ​ട്ട​ത്. 29-ാം മി​നി​റ്റി​ൽ ബോ​ര്‍ഹ ഹെ​രേ​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ ഗോ​ള്‍ നേ​ടി​യ​ത്. പ്രാ​ഥ​മി​ക ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​ര​മാ​യി​രു​ന്നി​ത്. അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സെ​ങ്കി​ലും പ്ലേ ​ഓ​ഫി​ലേ​ക്ക് യോ​ഗ്യ​ത നേ​ടാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നു. 20 മ​ത്സ​ര​ങ്ങ​ളി​ല്‍ 31 പോ​യി​ന്‍റാ​ണ് ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്. ഇ​ത്ര​യും മ​ത്സ​ര​ങ്ങ​ളി​ല്‍ 42 പോ​യി​ന്‍റു​ള്ള ഹൈ​ദാ​ബാ​ദ് ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. പ്ലേ ഓഫിൽ ബംഗളൂരു എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികൾ. ബംഗളൂരാണ് വേദി.

മി​ക​ച്ച ക​ളി പു​റ​ത്തെ​ടു​ത്തി​ട്ടും കി​ട്ടി​യ അ​വ​സ​ര​ങ്ങ​ള്‍ മു​ത​ലാ​ക്കാ​ന്‍ ബ്ലാ​സ്റ്റേ​ഴ്‌​സി​നാ​യി​ല്ല. ഹൈ​ദ​രാ​ബാ​ദ് ല​ക്ഷ്യ​ത്തി​ലേ​ക്ക് നി​റ​യൊ​ഴി​ച്ച ഒ​രേ​യൊ​രു ഷോ​ട്ട് ഗോ​ളാ​യി മാ​റി. മ​ധ്യ​വ​ര​യ്ക്ക​ടു​ത്ത് നി​ന്ന് ജെ​സ്സ​ല്‍ ക​ര്‍ണൈ​രോ​യി​ല്‍ നി​ന്ന് പ​ന്ത് ത​ട്ടി​യെ​ടു​ത്ത മു​ഹ​മ്മ​ദ് യാ​സി​ര്‍ ഹാ​ളി​ച​ര​ണ് മ​റി​ച്ചു​നി​ല്‍കി. ഇ​ട​ത് വി​ങ്ങ​ലൂ​ടെ കു​തി​ട്ട ഹാ​ളി​ച​ര​ണ്‍ പ​ന്ത് ഹെ​രേ​ര​യ്ക്ക് ന​ല്‍കി. താ​ര​ത്തി​ന്‍റെ ഇ​ട​ങ്കാ​ല​ന്‍ ഷോ​ട്ട് ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ഗോ​ള്‍ കീ​പ്പ​റെ കീ​ഴ്‌​പ്പെ​ടു​ത്തി. ഐ​എ​സ്എ​ല്ലി​ല്‍ നോ​ക്കൗ​ട്ട് ചി​ത്രം നേ​ര​ത്തെ തെ​ളി​ഞ്ഞി​രു​ന്നു. മാ​ര്‍ച്ച് മൂ​ന്നി​ന് ന​ട​ക്കു​ന്ന ആ​ദ്യ​ല​എ​ലി​മി​നേ​റ്റ​റി​ല്‍ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യ ബെം​ഗ​ളൂ​രു എ​ഫ്‌​സി ബ്ലാ​സ്റ്റേ​ഴ്‌​സി​നെ നേ​രി​ടും. ബെം​ഗ​ളൂ​രു​വി​ന്‍റെ മൈ​താ​ന​ത്താ​യി​രി​ക്കും മ​ത്സ​രം.

ഈ ​മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ള്‍ ലീ​ഗി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ മും​ബൈ സി​റ്റി​യെ ര​ണ്ട് പാ​ദ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സെ​മി ഫൈ​ന​ലി​ല്‍ നേ​രി​ടും. മാ​ര്‍ച്ച് നാ​ലി​ന് ന​ട​ക്കു​ന്ന എ​ലി​മി​നേ​റ്റ​റി​ല്‍ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ എ​ടി​കെ മോ​ഹ​ന്‍ ബ​ഗാ​ന്‍, ആ​റാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത ഒ​ഡീ​ഷ എ​ഫ്‌​സി​യെ നേ​രി​ടും. എ​ടി​കെ​യു​ടെ മൈ​താ​ന​ത്താ​യി​രി​ക്കും മ​ത്സ​രം. ഈ ​മ​ത്സ​ര​ത്തി​ലെ വി​ജ​യി​യു​ടെ സെ​മി എ​തി​രാ​ളി ഹൈ​ദ​രാ​ബാ​ദ് ആ​യി​രി​ക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com