
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ അത്ലറ്റുകളുടെ സംഘത്തില്‍ 22 പേരെക്കൂടി ഉള്‍പ്പെടുത്തി അധികൃതര്‍. മുമ്പ് ടീമില്‍ ഉണ്ടായിരുന്ന 25 പേരെ മാറ്റി പകരം അത്ലറ്റ്സിനെ ടീമിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 655 ആയി.
ഇതുകൂടാതെ മൂന്ന് സപ്പോര്‍ട്ടിങ് സ്റ്റാഫ്/ കോച്ചുമാരെക്കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇന്ത്യന്‍ സംഘത്തില്‍ 921 പേരായി. 260 പരിശീലകരടക്കമാണിത്. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ഇന്ത്യ അയയ്ക്കുന്ന ഏറ്റവും വലിയ സംഘമാണ് ഇത്തവണത്തേത്.
39 കായിക ഇനങ്ങളില്‍ ഇന്ത്യ മത്സരിക്കും. സെപ്റ്റംബര്‍ 23-ാം തീയതി ചൈനയിലെ ഹാങ്ഷുവിലാണ് ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്.