സ്മൃതി മന്ഥനയുടെ വിവാഹം മാറ്റിവച്ചു

സ്മൃതി മന്ഥനയുടെ അച്ഛൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ സാഹചര്യത്തിൽ, അനിശ്ചിതകാലത്തേക്ക് വിവാഹം മാറ്റിവച്ചു
സ്മൃതി മന്ഥനയുടെ വിവാഹം മാറ്റിവച്ചു | Smriti Mandhana wedding postponed

സ്മൃതി മന്ഥനയും അച്ഛൻ ശ്രീനിവാസ് മന്ഥനയും.

Updated on

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ വിവാഹം അനിശ്ചതകാലത്തേക്കു മാറ്റിവച്ചു. സ്മൃതിയുടെ അച്ഛനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് മാനെജർ തുഹിൻ മിശ്ര അറിയിച്ചു.

സംഗീതജ്ഞൻ പലാഷ് മുച്ചലുമായുള്ള സ്മൃതിയുടെ വിവാഹ നിശ്ചയം ഞായറാഴ്ച സംഗ്ലിയിൽ വച്ച് നടത്താനായിരുന്നു മുൻ തീരുമാനം. എന്നാൽ, രാവിലെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സമയത്ത് സ്മൃതിയുടെ അച്ഛൻ ശ്രീനിവാസ് മന്ഥനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

സ്മൃതിയും പലാഷ് മുച്ചലും 2019ലാണ് മുംബൈയിൽ വച്ച് പരിചയപ്പെടുന്നത്. 2024 ജൂലൈയിൽ ഇരുവരും പ്രണയം പരസ്യപ്പെടുത്തി. ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിനു ശേഷം മുച്ചൽ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ വച്ച് സ്മൃതിയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോയും, സ്മൃതിയും സഹതാരങ്ങളും വിവാഹക്കാര്യം സ്ഥിരീകരിച്ച് നൃത്തം ചെയ്യുന്ന വീഡിയോയുമൊക്കെ ആരാധകർ ഏറ്റെടുത്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com