

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിന്‍റെ മൂന്നാം ദിനം ഇന്ത്യ സെയ്‌ലിങ്ങിൽ വെള്ളിയും വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ ഡിങ്കി ഐഎൽസിഎ-4 ഇവന്‍റിൽ മത്സരിച്ച പതിനേഴുകാരി നേഹ ഠാക്കൂറാണ് വെള്ളി മെഡൽ കരസ്ഥമാക്കിയത്. പുരുഷൻമാരുടെ വിൻഡ്‌സർഫർ ആർഎസ്:എക്സ് ഇനത്തിൽ ഇബാദ് അലി വെങ്കലവും നേടി.
ഭോപ്പാലിലെ നാഷണൽ സെയ്‌ലിങ് സ്കൂളിന്‍റെ സംഭാവനയാണ് നേഹ ഠാക്കൂർ. 11 റെയ്സുകൾ ഉൾപ്പെടുന്ന ഇവന്‍റിൽ 32 പോയിന്‍റുമായാണ് നേഹയുടെ നേട്ടം.