ചെ​ന്നൈ​ക്ക് 20 കോ​ടി; ഗി​ല്ലി​ന് 40 ല​ക്ഷം

ഏ​റ്റ​വു​മ​ധി​കം റ​ണ്‍സ് നേ​ടി​യ താ​ര​ത്തി​നു​ള്ള ഓ​റ​ഞ്ച് ക്യാ​പ്പ് ശു​ഭ്മാ​ന്‍ ഗി​ല്‍ സ്വ​ന്ത​മാ​ക്കി
ചെ​ന്നൈ​ക്ക് 20 കോ​ടി; ഗി​ല്ലി​ന് 40 ല​ക്ഷം

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ല്‍ സ​മ്പ​ത്തി​ന്‍റെ കൂ​ടി ക​ളി​യാ​ണ്. ഈ ​സാ​മ്പ​ത്തി​ക നേ​ട്ട​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍ക്കു​ന്ന ടീം ​ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സ് എ​ങ്കി​ല്‍ താ​രം ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍സി​ന്‍റെ ശു​ഭ്മാ​ന്‍ ഗി​ല്‍ ആ​ണ്. ഐ​പി​എ​ല്‍ ജേ​താ​ക്ക​ളാ​യ ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സി​ന് സ​മ്മാ​ന​ത്തു​ക​യാ​യി 20 കോ​ടി രൂ​പ ല​ഭി​ച്ചു. റ​ണ്ണ​റ​പ്പു​ക​ളാ​യ ഗു​ജ​റാ​ത്തി​ന് 12.5 കോ​ടി രൂ​പ സ​മ്മാ​ന​ത്തു​ക​യാ​യി ല​ഭി​ച്ചു. മ​റ്റ് അ​വാ​ര്‍ഡു​ക​ള്‍ ഇ​ത്ത​ര​ത്തി​ലാ​ണ്. ഏ​റ്റ​വു​മ​ധി​കം റ​ണ്‍സ് നേ​ടി​യ താ​ര​ത്തി​നു​ള്ള ഓ​റ​ഞ്ച് ക്യാ​പ്പ് ശു​ഭ്മാ​ന്‍ ഗി​ല്‍ സ്വ​ന്ത​മാ​ക്കി. 890 റ​ണ്‍സാ​ണ് താ​രം ഈ ​സീ​സ​ണി​ല്‍ അ​ടി​ച്ചെ​ടു​ത്ത​ത്. താ​ര​ത്തി​ന് 10 ല​ക്ഷം രൂ​പ സ​മ്മാ​ന​ത്തു​ക​യാ​യി ല​ഭി​ച്ചു.

ഇ​തി​ന് പു​റ​മേ മൂ​ന്ന് അ​വാ​ര്‍ഡു​ക​ളും ഗി​ല്‍ സ്വ​ന്ത​മാ​ക്കി. ഗെ​യിം ചെ​യ്ഞ്ച​ര്‍ ഓ​ഫ് ദ ​സീ​സ​ണ്‍, മോ​സ്റ്റ് വാ​ലു​വ​ബി​ള്‍ അ​സെ​റ്റ് ഓ​ഫ് ദ ​സീ​സ​ണ്‍, മോ​സ്റ്റ് ബൗ​ണ്ട​റീ​സ് ഇ​ന്‍ ദ ​സീ​സ​ണ്‍ എ​ന്നീ പു​ര​സ്‌​കാ​ര​ങ്ങ​ളും ഗി​ല്‍ സ്വ​ന്ത​മാ​ക്കി. ഓ​രോ പു​ര​സ്‌​കാ​ര​ത്തി​നും താ​ര​ത്തി​ന് 10 ല​ക്ഷം രൂ​പ വീ​തം ല​ഭി​ച്ചു. ഇ​തോ​ടെ ആ​കെ 40 ല​ക്ഷം രൂ​പ ഗി​ല്‍ സ്വ​ന്ത​മാ​ക്കി.ഏ​റ്റ​വു​മ​ധി​കം വി​ക്ക​റ്റെ​ടു​ത്ത താ​ര​ത്തി​നു​ള്ള പ​ര്‍പ്പി​ള്‍ ക്യാ​പ്പ് ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍സി​ന്‍റെ മു​ഹ​മ്മ​ദ് ഷ​മി സ്വ​ന്ത​മാ​ക്കി. 17 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 28 വി​ക്ക​റ്റു​ക​ളാ​ണ് ഷ​മി വീ​ഴ്ത്തി​യ​ത്. ഷ​മി​യ്ക്ക് 10 ല​ക്ഷം രൂ​പ സ​മ്മാ​ന​മാ​യി ല​ഭി​ച്ചു. ഈ ​സീ​സ​ണി​ലെ ഏ​റ്റ​വും മി​ക​ച്ച യു​വ​താ​ര​മാ​യി രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​ന്‍റെ യ​ശ​സ്വി ജ​യ്സ്വാ​ള്‍ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മ​റ്റ് അ​വാ​ര്‍ഡു​ക​ള്‍

സ്ട്രൈ​ക്ക​ര്‍ ഓ​ഫ് ദ ​സീ​സ​ണ്‍- ഗ്ലെ​ന്‍ മാ​ക്സ്വെ​ല്‍ ലോ​ങ്ങ​സ്റ്റ് സി​ക്സ് ഓ​ഫ് ദ ​സീ​സ​ണ്‍- ഡു​പ്ലെ​സി

ക്യാ​ച്ച് ഓ​ഫ് ദ ​സീ​സ​ണ്‍- റാ​ഷി​ദ് ഖാ​ന്‍

ഫെ​യ​ര്‍ പ്ലേ ​അ​വാ​ര്‍ഡ്- ഡ​ല്‍ഹി ക്യാ​പി​റ്റ​ല്‍സ്

പി​ച്ച് ആ​ന്‍ഡ് ഗ്രൗ​ണ്ട് അ​വാ​ര്‍ഡ്- വാം​ഖ​ഡേ

(മും​ബൈ), ഈ​ഡ​ന്‍ ഗാ​ര്‍ഡ​ന്‍സ് (കൊ​ല്‍ക്ക​ത്ത)

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com