2026 ലോ​ക​ക​പ്പ് ഫൈ​ന​ല്‍ ന്യൂ ​ജേ​ഴ്സി​യി​ല്‍

ഉ​ദ്ഘാ​ട​ന മ​ത്സ​രം അ​സ്റ്റെ​ക്ക സ്റ്റേ​ഡി​യ​ത്തി​ല്‍
2026 ലോ​ക​ക​പ്പ് ഫൈ​ന​ല്‍ ന്യൂ ​ജേ​ഴ്സി​യി​ല്‍

ന്യൂ ​ജേ​ഴ്സി: 2026 ഫു​ട്ബോ​ള്‍ ലോ​ക​ക​പ്പ് ഫൈ​ന​ല്‍ അ​മേ​രി​ക്ക​യി​ലെ ന്യൂ ​ജേ​ഴ്സി​യി​ല്‍ ന​ട​ക്കു​മെ​ന്ന് ആ​ഗോ​ള ഫു​ട്ബോ​ള്‍ സം​ഘ​ട​ന​യാ​യ ഫി​ഫ. ന്യൂ ​ജേ​ഴ്സി​യി​ലെ മെ​റ്റ് ലൈ​ഫ് സ്റ്റേ​ഡി​യ​മാ​ണ് ഫൈ​ന​ലി​ന് വേ​ദി​യാ​വു​ക​യെ​ന്ന് ഫി​ഫ വ്യ​ക്ത​മാ​ക്കി. ജൂ​ലൈ 19-നാ​ണ് ഫൈ​ന​ല്‍. 48 ടീ​മു​ക​ള്‍ മ​ത്സ​രി​ക്കു​ന്ന ടൂ​ര്‍ണ​മെ​ന്‍റി​ന് യു​എ​സ്എ, കാ​ന​ഡ, മെ​ക്സി​ക്കോ രാ​ജ്യ​ങ്ങ​ളാ​ണ് ആ​തി​ഥ്യം വ​ഹി​ക്കു​ന്ന​ത്.

ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​രം ജൂ​ണ്‍ 11-ന് ​മെ​ക്സി​ക്കോ​യി​ലെ എ​സ്റ്റാ​ഡി​യോ അ​സ്റ്റെ​ക്ക സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. മെ​ക്സി​ക്കോ സി​റ്റി​യി​ലെ ഈ ​സ്റ്റേ​ഡി​യ​ത്തി​ന് 83,000 പേ​രെ ഉ​ള്‍ക്കൊ​ള്ളി​ക്കാ​നാ​കും. 1966-ലാ​ണ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച​ത്.

മെ​ക്സി​ക്കോ, യു​എ​സ്എ, കാ​ന​ഡ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ 16 ന​ഗ​ര​ങ്ങ​ളി​ലാ​യാ​ണ് ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ക. അ​റ്റ്ലാ​ന്‍റ, ഡ​ല്ലാ​സ് എ​ന്നി​വി​ട​ങ്ങി​ല്‍ സെ​മി ഫൈ​ന​ലു​ക​ള്‍ ന​ട​ക്കും. മൂ​ന്നാം സ്ഥാ​ന​ക്കാ​ര്‍ക്കാ​യു​ള്ള പോ​രാ​ട്ട​ത്തി​ന് മി​യാ​മി വേ​ദി​യാ​കും.

ലോ​ക​ക​പ്പ് ഫൈ​ന​ല്‍ ന​ട​ക്കു​ന്ന ന്യൂ​യോ​ര്‍ക്ക് ന്യൂ ​ജേ​ഴ്സി സ്റ്റേ​ഡി​യ​ത്തി​ല്‍ 82,500 പേ​രെ ഉ​ള്‍ക്കൊ​ള്ളി​ക്കാ​നാ​കും. 2010-ലാ​ണ് സ്റ്റേ​ഡി​യം തു​റ​ന്ന​ത്. നി​ല​വി​ല്‍ എ​ന്‍എ​ഫ്എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്നു​ണ്ട്. 2016-ല്‍ ​ന​ട​ന്ന കോ​പ്പ അ​മേ​രി​ക്ക ശ​താ​ബ്ദി ടൂ​ര്‍ണ​മെ​ന്‍റ് ഫൈ​ന​ലി​ന് വേ​ദി​യാ​യ​ത് ഇ​തേ സ്റ്റേ​ഡി​യ​മാ​ണ്. അ​ന്ന് മെ​സ്സി​യു​ടെ അ​ര്‍ജ​ന്‍റീ​ന​യെ ഷൂ​ട്ടൗ​ട്ടി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി ചി​ലി​യാ​ണ് കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ട​ത്. ആ​തി​ഥേ​യ​രാ​ജ്യ​ങ്ങ​ളാ​യ അ​മെ​രി​ക്ക​യു​ടെ ആ​ദ്യ മ​ത്സ​രം ലോ​സ് ആ​ഞ്ജ​ലീ​സി​ലും കാ​ന​ഡ​യു​ടെ ആ​ദ്യ മ​ത്സ​രം ടൊ​റ​ന്‍റോ​യി​ലും ന​ട​ക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com