2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ; അഹമ്മദാബാദ് വേദിയാവും

രണ്ടാം തവണയാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാകുന്നത്
2030 commonwealth games ahmedabad host

2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ; അഹമ്മദാബാദ് വേദിയാവും

Updated on

ഗ്ലാസ്ഗോ: 2030 ലെ കോമൺവെൽത്ത് ഗെയിംസിന് ഗുജറാത്തിലെ അഹമ്മദാബാദ് വേദയാവും. ബുധനാഴ്ച നടന്ന കോമൺവെൽത്ത് സ്പോർട് ജനറൽ അസംബ്ലിക്ക് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം.

ഇത് രണ്ടാം തവണയാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാകുന്നത്. 2010-ല്‍ ഡല്‍ഹിയായിരുന്നു ഗെയിംസിന് ആതിഥേയത്വം വഹിച്ചത്.

ഇന്ത്യക്ക് ഇത് അഭിമാന നിമിഷമാണെന്ന് ഐഒഎ പ്രസിഡന്‍റ് പി.ടി. ഉഷ പ്രതികരിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യ വേദിയാകുന്നതെന്നതും പ്രത്യേകത കൂടിയുണ്ട്.

logo
Metro Vaartha
www.metrovaartha.com