ലോ​ക ചാം​പ്യ​ന്‍ഷി​പ്പി​ന് ഇ​ന്ത്യ​ക്ക് 28 അം​ഗ ടീം: നീ​ര​ജും ശ്രീ​ശ​ങ്ക​റും ടീ​മി​ല്‍

ലോ​ക​ ചാംപ്യൻഷി​പ്പി​നു​ മു​ന്നോ​ടി​യാ​യി എ​ലൈ​റ്റ് ഇ​ന്ത്യ​ന്‍ അ​ത്ല​റ്റു​ക​ള്‍ യൂ​റോ​പ്പി​ല്‍ ക്യാ​മ്പ് ചെ​യ്ത് പ​രി​ശീ​ല​ന​ത്തി​ലാ​ണ്.
ശ്രീ​ശ​ങ്ക​റും, നീ​ര​ജും
ശ്രീ​ശ​ങ്ക​റും, നീ​ര​ജും
Updated on

ന്യൂ​ഡ​ല്‍ഹി: 19 ന് ​ഹം​ഗ​റി​യി​ലെ ബു​ഡാ​പെ​സ്റ്റി​ല്‍ ആ​രം​ഭി​ക്കു​ന്ന ലോ​ക അ​ത്ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ന് അ​ഞ്ച് വ​നി​താ അ​ത്ല​റ്റു​ക​ള്‍ ഉ​ള്‍പ്പെ​ടെ 28 അം​ഗ ടീ​മി​നെ അ​യ​യ്ക്കും. പു​രു​ഷ​ന്മാ​രു​ടെ ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ ഇ​ന്ത്യ​യു​ടെ ഒ​ളിം​പി​ക് ചാ​മ്പ്യ​ന്‍ നീ​ര​ജ് ചോ​പ്ര, മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം എം. ​ശ്രീ​ശ​ങ്ക​ര്‍, ഷൈ​ലി സി​ങ് തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ ടീ​മി​ലു​ണ്ട്. ലോ​ക​ ചാംപ്യൻഷി​പ്പി​നു​ മു​ന്നോ​ടി​യാ​യി എ​ലൈ​റ്റ് ഇ​ന്ത്യ​ന്‍ അ​ത്ല​റ്റു​ക​ള്‍ യൂ​റോ​പ്പി​ല്‍ ക്യാ​മ്പ് ചെ​യ്ത് പ​രി​ശീ​ല​ന​ത്തി​ലാ​ണ്.

നീ​ര​ജ് സ്വി​റ്റ്സ​ര്‍ല​ന്‍ഡി​ലും അ​വി​നാ​ഷ് സാ​ബി​ലെ അ​ട​ക്ക​മു​ള്ള മ​ധ്യ, ദീ​ര്‍ഘ​ദൂ​ര ഓ​ട്ട​ക്കാ​ര്‍ സെ​ന്‍റ് മോ​റി​റ്റ്സി​ലു​മാ​ണ് പ​രി​ശീ​ല​ന​ത്തി​ലു​ള്ള​ത്. ഭൂ​രി​ഭാ​ഗം കാ​യി​ക​താ​ര​ങ്ങ​ളും പ്രാ​ദേ​ശി​ക കാ​ലാ​വ​സ്ഥ​യു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ന്‍ ഹം​ഗ​റി​യി​ല്‍ എ​ത്തി​ക്ക​ഴി​ഞ്ഞ​താ​യി ചീ​ഫ് അ​ത്ല​റ്റി​ക്സ് കോ​ച്ച് രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു. ലോം​ഗ് ജം​പ​ര്‍ ഷൈ​ലി സിം​ഗ് ഈ ​വാ​രാ​ന്ത്യ​ത്തി​ല്‍ ബു​ഡാ​പെ​സ്റ്റി​ലേ​ക്ക് പോ​കും, ജാ​വ​ലി​ന്‍ ത്രോ​ക്കാ​രാ​യ ഡി​പി മ​നു​വും കി​ഷോ​ര്‍ കു​മാ​ര്‍ ജെ​ന​യും അ​ടു​ത്ത ആ​ഴ്ച ടീ​മി​നൊ​പ്പം ചേ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

ഇന്ത്യ‌ൻ ടീം ​വ​നി​ത​ക​ള്‍

പാ​റു​ള്‍ ചൗ​ധ​രി (3000 മീ​റ്റ​ര്‍ സ്റ്റീ​പ്പി​ള്‍ ചേ​സ്), ഷൈ​ലി സി​ങ്് (ലോം​ഗ് ജം​പ്), അ​ന്നു റാ​ണി (ജാ​വ​ലി​ന്‍), ജ്യോ​തി യാ​രാ​ജി (100 മീ​റ്റ​ര്‍), ഭാ​വ​ന ജാ​ട്ട് (20 കി​ലോ​മീ​റ്റ​ര്‍ റേ​സ് ന​ട​ത്തം).

പു​രു​ഷ​ന്മാ​ര്‍: കൃ​ഷ​ന്‍ കു​മാ​ര്‍ (800 മീ​റ്റ​ര്‍), അ​ജ​യ് കു​മാ​ര്‍ സ​രോ​ജ് (1500 മീ​റ്റ​ര്‍), സ​ന്തോ​ഷ് കു​മാ​ര്‍ (400 മീ​റ്റ​ര്‍), അ​വി​നാ​ഷ് സാ​ബി​ലെ (3000 മീ​റ്റ​ര്‍ സ്റ്റീ​പ്പി​ള്‍ ചേ​സ്), സ​ര്‍വേ​ഷ് അ​നി​ല്‍ കു​ഷാ​രെ (ഹൈ​ജം​പ്), ജെ​സ്വി​ന്‍ ആ​ല്‍ഡ്രി​ന്‍, മു​ര​ളി ശ്രീ​ശ​ങ്ക​ര്‍ (ലോ​ങ് ജം​പ്), പ്ര​വീ​ണ്‍ ചി​ത്ര​വേ​ല്‍, അ​ബ്ദു​ള്ള അ​ബൂ​ബ​ക്ക​ര്‍, എ​ല്‍ഡ്ഹൗ​സ് പോ​ള്‍ (ട്രി​പ്പി​ള്‍ ജം​പ്), നീ​ര​ജ് ചോ​പ്ര, ഡി.​പി. മ​നു, കി​ഷോ​ര്‍ കു​മാ​ര്‍ ജെ​ന (ജാ​വ​ലി​ന്‍), ആ​കാ​ശ്ദീ​പ് സിം​ഗ്, വി​കാ​സ് സിം​ഗ്, പ​രം​ജീ​ത് സിം​ഗ് (20 കി​ലോ​മീ​റ്റ​ര്‍ ന​ട​ത്തം), രാം ​ബാ​ബു (35 കി​ലോ​മീ​റ്റ​ര്‍ ന​ട​ത്തം).

പു​രു​ഷ​ന്മാ​രു​ടെ 4-400 മീ​റ്റ​ര്‍ റി​ലേ (അ​മോ​ജ്, ജേ​ക്ക​ബ്, മു​ഹ​മ്മ​ദ് അ​ന​സ്, മു​ഹ​മ്മ​ദ് അ​ജ്മ​ല്‍, രാ​ജേ​ഷ് ര​മേ​ഷ്, അ​രു​ള്‍ രാ​ജ​ലിം​ഗം, മി​ജോ ചാ​ക്കോ കു​ര്യ​ന്‍).

logo
Metro Vaartha
www.metrovaartha.com