അസറുദ്ദീൻ മുതൽ സൽമാൻ നിസാർ വരെ; ദുലീപ് ട്രോഫി ടീമിൽ 5 കേരള താരങ്ങൾ

തിലക് വർമ നയിക്കുന്ന ടീമിൽ കേരളത്തിൽ നിന്നും അഞ്ച് താരങ്ങൾ ഇടം പിടിച്ചിട്ടുണ്ട്
5 kerala players included in south zone team for duleep trophy

സൽമാൻ നിസാർ

Updated on

തിരുവനന്തപുരം: ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോൺ ടീമിനെ പ്ര‍ഖ‍്യാപിച്ചു. തിലക് വർമ നയിക്കുന്ന ടീമിൽ കേരളത്തിൽ നിന്നും അഞ്ച് താരങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. മുഹമ്മദ് അസറുദ്ദീൻ, സൽമാൻ നിസാർ, ബേസിൽ എൻ.പി., എം.ഡി. നിധീഷ്, ഏദൻ ആപ്പിൾ ടോം എന്നിവരാണ് ടീമിൽ ഉൾപ്പെട്ട കേരള താരങ്ങൾ.

റിസർവ് താരമായിട്ടാണ് ഏദൻ ആപ്പിൾ ടോമിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ രഞ്ജി സീസണിൽ മികച്ച പ്രകടനമായിരുന്നു ഈ താരങ്ങൾ പുറത്തെടുത്തിരുന്നു.

അതേസമയം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല. ഓഗസ്റ്റിലായിരിക്കും ദുലീപ് ട്രോഫി നടക്കുന്നത്. വിവിധ സോണുകളിൽ നിന്നും ആറു ടീമുകൾ ടൂർണമെന്‍റിൽ പങ്കെടുക്കും. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലേക്ക് വിളിയെത്തിയ എൻ. ജഗദീശനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ദേവ്ദത്ത് പടിക്കലും ടീമിലുണ്ട്.

ദുലീപ് ട്രോഫി സ്ക്വാഡ്: തിലക് വർമ, മുഹമ്മദ് അസറുദ്ദീൻ, തൻമയ് അഗർവാൾ, ദേവദത്ത് പടിക്കൽ, മോഹിത് കാലെ, സൽമാൻ നിസാർ, എൻ. ജഗദീശൻ, ത്രിപുരാന വിജയ്, ആർ. സായി കിഷോർ, തനയ് ത‍്യാഗരാജൻ, വിജയ്കുമാർ വൈശാഖ്, എം.ഡി. നിധിഷ്, റിക്കി ഭുയി, ബേസിൽ എൻപി, ഗുർജപ്നീത് സിങ്, സ്നേഹൽ കൗതങ്കർ

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com